Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഉപദേഷ്ടാവ്, സമ്പന്ന കുടുംബാംഗം; സഹീര്‍ ഇഖ്ബാല്‍ സമ്പത്തില്‍ സൊനാക്ഷിക്ക് അടുത്തില്ല

മുംബൈ: ബോളിവുഡില്‍ ഒരു താരവിവാഹം കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും തമ്മിലായിരുന്നു വിവാഹം. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തില്‍ ജൂണ്‍ 23നാണ് ഇരുവരും വിവാഹിതരായത്. ഡബിള്‍ എക്‌സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

എന്നാല്‍ ഇവര്‍ സിനിമകളില്‍ അഭിനയിച്ചത് കൊണ്ടല്ല പ്രണയത്തിലായത്. ഇരുവരുടെയും പ്രണയത്തിന് വഴിയൊരുക്കിയത് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ്. പലര്‍ക്കും സഹീര്‍ ഇഖ്ബാല്‍ ആരാണെന്ന് അറിയാന്‍ വഴിയുണ്ടാവില്ല. ബോളിവുഡിലെ പോപ്പുലര്‍ നടനല്ല താരം. ഒരുപാട് ചിത്രങ്ങളിലും വേഷമിട്ടിട്ടില്ല.

salman-khan

സല്‍മാന്‍ ഖാന്‍ സഹീറിന്റെ അടുത്ത സുഹൃത്തും വഴികാട്ടിയുമാണ്. സല്‍മാന്‍ നടത്തിയ ഒരു പാര്‍ട്ടിയിലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതുപോലെ പൊതുവേദിയലും പ്രത്യപ്പെടാറുണ്ട്.

അതേസമയം ബോളിവുഡില്‍ തുടക്കക്കാരനാണെങ്കിലും സഹീറിന്റെ കുടുംബം സമ്പന്നരാണ്. ബോംബെ സ്‌കോട്ടിഷ് സ്‌കൂളില്‍ നിന്നാണ് സഹീര്‍ പഠിച്ചത്. ഇവിടെ നടന്‍ രണ്‍ബീര്‍ കപൂര്‍ സഹീറിന്റെ സീനിയറായിരുന്നു. സഹീറിന്റെ കുടുംബം ആഭരണവ്യാപാരം നടത്തുന്നവരാണ്. അതുകൊണ്ട് വലിയ സമ്പന്നരാണ് സഹീര്‍ ഇഖ്ബാലിന്റെ പിതാവ്.

സഹീറിന്റെ പിതാവായ ഇഖ്ബാല്‍ രത്തന്‍സി വളരെ അറിയപ്പെടുന്ന ആഭരണവ്യാപാരിയും ബിസിനസുകാരനുമാണ്. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം ഇഖ്ബാലിനുണ്ട്. സഹീറിന്റെ അമ്മ കുടുംബിനിയാണ്. അതേസമയം സഹോദരി സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റും സഹോദരന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമാണ്. 2019ലാണ് സഹീര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്.

സല്‍മാന്‍ ഖാന്‍ നിര്‍മിച്ച നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2014ല്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സഹീര്‍. ജയ് ഹോ എന്ന സല്‍മാന്‍ ചിത്രത്തിലായിരുന്നു അസിസ്റ്റന്റ്. സഹീറിന് സല്‍മാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ജയ് ഹോ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു.

അതേസമയം സമ്പന്ന കുടുംബത്തിലെ അംഗമാണെങ്കില്‍ സഹീറിന്റെ ആസ്തി സൊനാക്ഷി സിന്‍ഹയേക്കാള്‍ വളരെ പിന്നിലാണ്. രണ്ട് കോടിയുടെ ആസ്തിയാണ് താരത്തിനുള്ളത്. എന്നാല്‍ കുടുംബ സ്വത്തുക്കളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ നിന്നടക്കമാണ് താരത്തിന് വരുമാനം ലഭിക്കുന്നത്.

അതേസമയം ആഡംബര ജീവിതം തന്നെയാണ് താരം നയിക്കുന്നത്. തുടര്‍ച്ചയായി വിദേശയാത്രകള്‍ സഹീര്‍ നടത്താറുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എം ക്ലാസ്, ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍, എന്നീ ആഡംബര കാറുകള്‍ സഹീറിന്റെ ശേഖരത്തിലുണ്ട്. എന്നാല്‍ സൊനാക്ഷി സിന്‍ഹയ്ക്ക് നൂറുകോടിയുടെ ആസ്തിയാണ് ഉള്ളത്.

സൊനാക്ഷിക്ക് കോടികളുടെ സമ്മാനം

സൊനാക്ഷിക്ക് കോടികളുടെ വില വരുന്ന സമ്മാനവും വിവാഹ ദിവസം ലഭിച്ചിട്ടുണ്ട്. സഹീര്‍ ഇഖ്ബാല്‍ തന്നെയാണ് ആദ്യ സമ്മാനം നല്‍കിയത്. ബിഎംഡബ്ല്യുവിന്റെ ഐ7 ഇലക്ട്രിക് സെഡാനായിരുന്നു സമ്മാനം. രണ്ട് കോടിക്ക് മുകളില്‍ വില വരും ഈ കാറിന്.

ബാസ്റ്റിയനില്‍ നടന്ന വിവാഹ റിസപ്ഷനില്‍ ഇരുവരും ആഡംബര ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. കാറിന്റെ പിന്നില്‍ ഇരുവരും ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+