Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനും ശശികുമാറിനും മുകളില്‍ സൂരിയുടെ പ്രതിഫലം?; ഗരുഡന് വാങ്ങുന്ന പ്രതിഫലം ഇത്ര

തമിഴ് സിനിമയില്‍ കോമഡി താരമായി എത്തിയ നടനാണ് സൂരി. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം സൂരിയുടെ കോമഡി പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ വെട്രിമാരന്റെ വിടുതലൈ എന്ന ചിത്രത്തിലൂടെ നായകനായും സൂരി അരങ്ങേറ്റം നടത്തിയിരുന്നു. താരത്തിന്റെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വിടുതലൈയുടെ രണ്ടാം ഭാഗവും വരാനുണ്ട്. വിജയ് സേതുപതി അടക്കമുള്ളവരുടെ കൂടെയാണ് താരം അഭിനയിക്കുന്നത്. അതേസമയം വെട്രിമാരന്റെ തന്നെ നിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്നു ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഗരുഡനിലും സൂരിയാണ് നായകന്‍. ഇതിന്റെ ടീസര്‍ നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

soori-unni-mukundan-remuneration-inj-garudan

ഗരുഡന്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം കൂടിയാണ്. ശശികുമാറും മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അധികാരവും വിശ്വാസവും, കൂറുമെല്ലാം ചിത്രത്തിന്റെ ഇതിവൃത്തമാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇതൊരു ഗ്രാമീണ ആക്ഷന്‍ ചിത്രം കൂടിയാണ്.

കൊടി പോലുള്ള വലിയ ഹിറ്റുകള്‍ ഉള്ള സംവിധായകനാണ് ദുരൈ സെന്തില്‍ കുമാര്‍. ഒപ്പം വെട്രിമാരനും കൂടി ചേരുന്നതോടെ പ്രതീക്ഷകള്‍ ഏറെയാണ്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി മാത്രം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ പ്രതിഫലത്തിന്റെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന നായക നടന്മാരില്‍ ഒരാളായ ശശികുമാറിനേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് സൂരിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല ഉണ്ണി മുകുന്ദനേക്കാളും പ്രതിഫലമുണ്ടെന്നും സൂചനയുണ്ട്. വരുത്തപ്പെടാത്ത വാലിബര്‍ സംഘം, ദേസിംഗ് രാജ, ജീവ, വേതാളം, ജില്ല തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ ഭാഗമായിട്ടുള്ള സൂരിക്ക് ലഭിക്കുന്ന പ്രതിഫലമാണ് തമിഴകത്ത് ചര്‍ച്ചയായിരിക്കുന്നത്.

താരത്തിന്റെ മാര്‍ക്കറ്റ് വിടുതലൈയുടെ വിജയത്തോടെ ഉയര്‍ന്നിരിക്കുകയാണ് എന്ന് ഇതിലൂടെ വ്യക്തമാണ്. നിലവില്‍ സൂരി ഇപ്പോള്‍ കോമഡി ചിത്രങ്ങള്‍ ചെയ്യുന്നില്ല. പകരം കൂടുതല്‍ സീരിയസായിട്ടുള്ള റോളുകളും, സിനിമകളുമാണ് തിരഞ്ഞെടുക്കുന്നത്. ഇമേജ് മാറ്റത്തിന്റെ ഭാഗമായിട്ടാണിത്.

ഗരുഡനില്‍ കൂടുതല്‍ പ്രാധാന്യം സൂരിക്കായിരിക്കുമെന്ന് ഇതിലൂടെ വ്യക്തമാണ്. താരത്തിന്റെ പ്രതിഫലം എട്ട് കോടിയാണ്. വിടുതലൈയില്‍ ഇതിലും കുറവാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. സൂരി വിടുതലൈക്കായി സിക്‌സ് പാക്ക് വരെ ഉണ്ടാക്കിയിരുന്നു. അടിമുടി മാറ്റം ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. അതേസമയം ശശികുമാറിന് വെറും രണ്ട് കോടിയാണ് പ്രതിഫലം. ശശികുമാര്‍ തമിഴില്‍ മാര്‍ക്കറ്റുള്ള നടനാണ്.

അടുത്തിടെ വലിയൊരു ഹിറ്റും താരം സമ്മാനിച്ചിരുന്നു. എന്നിട്ടും സൂരിക്ക് ഉയര്‍ന്ന പ്രതിഫലം ലഭിച്ചത് വെട്രിമാരന് താരത്തിലുള്ള വിശ്വാസം കൊണ്ടാണ്. ഉണ്ണി മുകുന്ദന്‍ സാധാരണ 75 ലക്ഷം മുതല്‍ 2 കോടി വരെയാണ് മലയാളം സിനിമയില്‍ പ്രതിഫലമായി വാങ്ങാറുള്ളത്. ഐഎംഡിബി ഡാറ്റയിലാണ് ഇക്കാര്യമുള്ളത്. തമിഴില്‍ ഇതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാനും സാധ്യതയില്ല. അതുകൊണ്ട് സൂരി തന്നെയായിരിക്കും ഉണ്ണിയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+