വ്യാജ ആരോപണം വന്നപ്പോൾ ഭാര്യ കെട്ടിപ്പിടിക്കുകയാണ് ചെയ്‌തതെന്ന് ശ്രീകുമാർ; 'തനി കൊണം അറിയാം', കമന്റ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളിൽ ഒരാളാണ് എസ്‌പി ശ്രീകുമാർ. മറിമായം എന്ന സിറ്റ്‌കോമിലൂടെയാണ് ശരിക്കും പ്രേക്ഷകർ ശ്രീകുമാറിനെ അറിഞ്ഞു തുടങ്ങിയത്. ലോലിതൻ എന്ന കഥാപാത്രമാണ് മാറിമായത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ താരം കൈയ്യടി നേടിയിരുന്നു. പിന്നീട് എബിസിഡി, മെമ്മറീസ് അടക്കമുള്ള ചിത്രങ്ങൾ പ്രധാന വേഷവും താരം അഭിനയിച്ചിരുന്നു.
അതിന് ശേഷമാണ് ഉപ്പും മുളകും എന്ന സീരിയലിൽ ശ്രീകുമാർ ഭാഗമാവുന്നത്. ഇതിലെ കഥാപാത്രത്തിനും വളരെയധികം സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ ഈ സീരിയലുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ശ്രീകുമാറിനെയും ബാധിച്ചു. ചിത്രത്തിലെ ഒരു നടി ശ്രീകുമാറിനും ബിജു സോപാനത്തിനും എതിരെ പീഡന പരാതി നൽകിയതോടെ ആയിരുന്നു ഇത്.

ഇതോടെ എസ്‌പി ശ്രീകുമാർ സൈബർ ആക്രമണത്തിനും വിധേയനായിരുന്നു.നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരത്തെ അധിക്ഷേപിച്ചത്. എന്നാൽ ഇപ്പോഴിതാ ഈ പ്രതിസന്ധിയിലും ഭാര്യ സ്നേഹ ശ്രീകുമാർ നൽകിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ. കേസ് വന്നപ്പോഴും ഭാര്യ തനിക്കൊപ്പം തന്നെ നിന്നുവെന്നാണ് ശ്രീകുമാർ പറയുന്നത്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഒരു ആഘോഷസ്ഥലത്ത് നിൽക്കുമ്പോഴാണ് സ്നേഹയുടെ ഫോണിലേക്ക് ആദ്യം ഈ കേസിന്റെ കാര്യങ്ങൾ മെസേജായി വരുന്നത്. അവൾ എനിക്കത് കാണിച്ചു തന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിക്കുകയാണ് ചെയ്‌തത്. എന്റെ അധിക സെറ്റുകളിലും വരുന്ന ആളാണ് സ്നേഹ. അങ്ങനെ അവിടെ ഇടപെടാനും ആത്മാർഥമായി കാര്യങ്ങൾ പറയാനുമുണ്ട് സ്‌പേസും അവൾക്കുണ്ടായിരുന്നു; ശ്രീകുമാർ പറയുന്നു.
അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന് എന്നെ അറിയുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്നായി അറിയാം. ഇതിൽ പെട്ട് പോകുന്ന ഒരുപാട് പേരുണ്ട്. നിയമം ലൂപ്‌ഹോള്‍ ആണെന്ന് മനസിലാക്കി ഇതുപോലെ വ്യാജമായി മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരും ഉണ്ട്. ആരെ കുറിച്ചും ആർക്കും എന്തും പറയാമെന്ന സ്ഥിതിയായി ഇപ്പോൾ; നടൻ തുടർന്നു.
നമ്മളെ അറിയാതെ ഭാര്യ ആണെങ്കിൽ ചിലപ്പോൾ കുടുംബം തകർന്നു പോവും. കുടുംബത്തിനെയും കൂട്ടുകാരെയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റാതെ വരികയും ചെയ്യും. പക്ഷേ ഇങ്ങനൊരു പ്രശ്‌നം വന്നപ്പോള്‍ ഭാര്യ കൂടെ നില്‍ക്കുകയും അതിന് മോട്ടിവേഷന്‍ തന്നു മുന്നോട്ട് നയിക്കുകയും ചെയ്‌തു; ശ്രീകുമാർ സ്നേഹയെ കുറിച്ച് മനസ് തുറന്നു.
ശ്രീകുമാറിന്റെ ഭാര്യ സ്നേഹ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. മറിമായത്തിലൂടെയാണ് ഏവർക്കും സ്നേഹയെ പരിചയം. മണ്ഡോദരി എന്ന സ്നേഹയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയതാണ്. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. ശ്രീകുമാറിനെതിരായ ആരോപണത്തിൽ ആദ്യം പ്രതികരിച്ചതും ഭാര്യയായ സ്നേഹയായിരുന്നു.
എസ്‌പി ശ്രീകുമാർ മോശമായി പെരുമാറി അന്ന് കാട്ടിയായിരുന്നു ഉപ്പും മുളകിലെ സഹനടി പരാതി നൽകിയത്. അതിലാണ് ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ ലൈംഗികാതിക്രമ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ ഒട്ടേറെ നടൻമാർക്ക് എതിരെ ആരോപണം വന്നിരുന്നു, അതിലൊന്നായിരുന്നു ഈ സംഭവവും.
അതിനിടെ ശ്രീകുമാറിന്റെ അഭിമുഖ വീഡിയോക്ക് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ആത്മ സഹോയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു ശ്രീകുമാർ ഇക്കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞത്. 'നിന്റെ തനി കൊണം ഞാനൊരു സെറ്റിൽ വച്ച് കണ്ടിട്ടുണ്ട്, വായ പൂട്ടിക്കൊ ഉടായിപ്പ്', 'ശ്രീകുമാറിനെ എന്തിന് കൊള്ളാം' എന്നിങ്ങനെയാണ് ചില കമന്റുകൾ.












Click it and Unblock the Notifications