പ്രഭാസിനെ പോലീസാക്കാന്‍ സന്ദീപ് റെഡ്ഡി വംഗ, പ്രതിഫലത്തില്‍ രാജമൗലിക്കൊപ്പം? വാങ്ങുന്നത് ഇത്ര
ഇന്ത്യന്‍ സിനിമലോകത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ബ്രാന്‍ഡായി മാറിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. തെലുങ്കില്‍ അര്ജുന് റെഡ്ഡി എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സന്ദീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് കബീര്‍ സിംഗ്, ആനിമല്‍ എന്നിങ്ങനെയുള്ള വമ്പന്‍ ചിത്രങ്ങള്‍ സന്ദീപില്‍ നിന്നുണ്ടായി.
തെലുങ്കിലും ഹിന്ദിയിലും വന്‍ ആരാധകര്‍ സന്ദീപ് റെഡ്ഡിക്കുണ്ട്. അദ്ദേഹത്തിന്റേതായി ഇനി രണ്ട് വലിയ സൂപ്പര്‍ താര ചിത്രങ്ങളാണ് വരാനുള്ളത്. ആദ്യത്തേത് പ്രഭാസ് നായകനായ സ്പിരിറ്റാണ്. രണ്ടാമത്തേത് അല്ലു അര്ജുന് ചിത്രമാണ്. സ്പിരിറ്റില്‍ പ്രഭാസ് വളരെ ശക്തനായ ഒരു പോലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്.

അതേസമയം സ്പിരിറ്റിനായി സന്ദീപ് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതുവരെ പറഞ്ഞ് കേട്ടതിലും അപ്പുറത്തായിരിക്കും അത്. ചിത്രത്തില്‍ വളരെ അഗ്രസീവായിട്ടുള്ള പോലീസിനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ട എല്ലാ പോലീസ് ഓഫീസര്‍മാരുടെ മാനറിസങ്ങളായിരിക്കില്ല പ്രഭാസിന് ഈ ചിത്രങ്ങളില്‍ ഉണ്ടാവുന്നത്.
നേരത്തെ ടോക്സിക് മാസ്കുലിനിറ്റിയുടെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട സംവിധായകനാണ് സന്ദീപ്. പക്ഷേ അതുകൊണ്ടൊന്നും സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സന്ദീപ് തയ്യാറായിട്ടില്ല. പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷ തെലുങ്കിലുണ്ട്. ഹിന്ദിയിലും ഈ ചിത്രം ഇറങ്ങുന്നുണ്ട്. പാന്‍ ഇന്ത്യ ചിത്രമായിട്ടാണ് സ്പിരിറ്റ് റിലീസ് ചെയ്യുന്നത്.
പ്രഭാസ് സലാറിന്റെ വമ്പന്‍ വിജയത്തിലൂടെ വീണ്ടും സൂപ്പര്‍ താര പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രം 615.26 കോടിയാണ് ആഗോള തലത്തില്‍ നേടിയത്. അതേസമയം സന്ദീപ് റെഡ്ഡിയുടെ ആനിമല്‍ ആഗോള തലത്തില്‍ 900 കോടിക്ക് മുകളില്‍ നേടിയിരുന്നു. ചിത്രത്തില്‍ സന്ദീപിന് പ്രതിഫലമായി കിട്ടിയത് 200 കോടി രൂപയാണ്.
അതായത് ചിത്രത്തിന്റെ നിര്‍മാണവും സന്ദീപായിരുന്നു. അതുകൊണ്ട് ലാഭവിഹിതവും ചേര്‍ത്തുള്ള പ്രതിഫലമാണ് ലഭിച്ചത്. വെറും നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ബോളിവുഡിനെ സംബന്ധിച്ച് നിസാരമായ തുകയായിരുന്നു ഇത്. പക്ഷേ സിനിമ റെക്കോര്‍ഡ് ബ്ലോക്ബസ്റ്ററായി. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ആനിമല്‍ ചര്‍ച്ചാവിഷയമായി.
ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായക ബ്രാന്‍ഡായ എസ്എസ് രാജമൗലി നൂറിനും 150 കോടിക്കും ഇടയിലാണ് പ്രതിഫലമായി ലഭിക്കുന്നത്. പ്രഭാസുമായുള്ള ചിത്രം ബോക്സോഫീസില്‍ ആയിരം കോടി നേടിയാല്‍ രാജമൗലിക്കൊപ്പമെത്താനുള്ള അവസരമാണ് സന്ദീപിന് ലഭിച്ചിരിക്കുന്നത്. 125 മുതല്‍ 150 കോടിക്കുള്ളിലായിരിക്കും സ്പിരിറ്റിന് ലഭിക്കുക.
അതേസമയം ആനിമലിനേക്കാള്‍ വലിയ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ആദ്യ ചിത്രമായ അര്ജുന് റെഡ്ഡിക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് സന്ദീപിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്. വലിയ ആരാധക പിന്തുണ തന്നെ തെലുങ്കില്‍ അദ്ദേഹത്തിനുണ്ട്. ഇത് ആനിമലിന്റെ കളക്ഷനിലും പ്രതിഫലിച്ചിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications