Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോനിഷ ഒരിക്കലും കലാതിലകം ആയിരുന്നില്ല, പഠിച്ചത് കേരളത്തിന് പുറത്ത്'; ആ പ്രചാരണം പൊളിച്ച് ശ്രീദേവി ഉണ്ണി

മലയാള സിനിമയുടെ എക്കാലത്തെയും തീരാ നഷ്‌ടങ്ങളിൽ ഒന്നായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷിത വിയോഗം. ശാലീന സൗന്ദര്യത്തിന്റെ അടയാളങ്ങളിൽ ഒന്നായാണ് മോനിഷയെ അക്കാലത്ത് വരച്ചുകാട്ടിയിരുന്നത്. ചുരുങ്ങിയ കാലയളവിൽ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റുകൾ ആയി മാറുകയും ആദ്യ ചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

എന്നാൽ സിനിമാ ജീവിതം പുരോഗമിക്കുന്ന വേളയിൽ, സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഒരു അപകടത്തിൽ മോനിഷ മരണപ്പെടുന്നത്. മാതാവ് ശ്രീദേവി ഉണ്ണിക്ക് ഒപ്പം കാറിൽ സഞ്ചരിക്കവേ ആയിരുന്നു അപകടം. ശ്രീദേവി ഉണ്ണി അപകടത്തെ തരണം ചെയ്‌തെങ്കിലും മോനിഷ എന്നന്നേക്കുമായി വിടപറയുകയായിരുന്നു. ഇപ്പോഴിതാ മോനിഷയെ കുറിച്ച് മനസ് തുറക്കുകയാണ് അമ്മ ശ്രീദേവി ഉണ്ണി.

actressmonisha

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ മനസ് തുറന്നത്. മോനിഷ നൃത്തം പഠിക്കാനുണ്ടായ കാരണവും പിന്നീട് സിനിമയിൽ എത്തിയ ശേഷമുള്ള വിശേഷങ്ങളും അവർ പങ്കുവച്ചു. മോനിഷ ഒരിക്കലും കലാതിലകം ആയിരുന്നില്ലെന്നും ബാംഗ്ലൂരിലാണ് മോനിഷ പഠിച്ചതെന്നും ശ്രീദേവി ഉണ്ണി വെളിപ്പെടുത്തുന്നു.

നേരത്തെ തന്നെ മോനിഷ നൃത്തത്തിൽ ചെറുപ്പം മുതൽ അസാധാരണമായ മികവ് കാട്ടിയിരുന്ന കുട്ടിയായിരുന്നുവെന്നും കലാതിലക പട്ടം സ്വന്തമാക്കിയ വിദ്യാർത്ഥി ആയിരുന്നുവെന്നുമൊക്കെ ചില പ്രചാരണം സജീവമായിരുന്നു. എന്നാൽ അതൊക്കെയും തള്ളിക്കൊണ്ടാണ് മോനിഷയുടെ അമ്മ തന്നെ ഇപ്പോൾ രംഗത്ത് വന്നത്.

ശ്രീദേവി ഉണ്ണിയുടെ വാക്കുകൾ

മോനിഷ ആറാം വയസ് മുതൽ നൃത്തം പഠിച്ചിരുന്നു. പിന്നെ അരങ്ങേറ്റം ഒക്കെ കഴിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷമായിരുന്നു. മോനിഷ കലാതിലകം ഒന്നും ആയിട്ടില്ല. മോനിഷ ബംഗ്ലൂരിൽ മാത്രമേ പഠിച്ചിട്ടുള്ളൂ. വിനീത് ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്, മോനിഷ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്.

അവിടുത്തെ പത്മിനി പ്രിയദർശിനി എന്നിവരാണ് മോനിഷയെ നൃത്തം അഭ്യസിപ്പിച്ചത്. അവിടെ നിന്ന് ഒൻപത് വയസ് വരെ ഭരതനാട്യം പഠിച്ചു. പിന്നെ അടയാർ ലക്ഷ്‌മണൻ സാറിന്റെ അടുത്ത് നിന്നാണ് പഠിച്ചത്. മോനിഷ കേരളത്തിൽ പഠിച്ചിട്ട് പോലുമില്ല. കലാതിലകം ഒന്നുമായിട്ടില്ല. അവിടെ ബാംഗ്ലൂരിൽ ചിൽഡ്രൻസ് ലീഗ് പരിപാടികൾക്ക് ഒക്കെ പങ്കെടുക്കുമായിരുന്നു.

പതിനാല് വയസിലാണ് നഖക്ഷതങ്ങൾ അവൾ അഭിനയിച്ചത്. സിനിമയിൽ കേറണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അന്ന് അമ്മയോട് കൊറേ വാശി പിടിച്ചിരുന്നു എന്നെ വിടാൻ, നിനക്കൊരു പെൺകുട്ടി ഉണ്ടായിട്ട് നീ വിടുമോ എന്ന് നോക്കാമെന്നായിരുന്നു അമ്മ പറഞ്ഞത്. അന്ന് ഞാൻ ഒന്നും മിണ്ടിയില്ല, പിന്നെ മോനിഷ സിനിമയിൽ കയറിയിട്ട് ഞാൻ ചെന്നു.

നമ്മളുടെ ജീവിതത്തിൽ എല്ലാം നേടിയെന്നുള്ള ഒരു ചിന്ത വരാൻ പാടില്ല. മോനിഷയുടെ കാര്യത്തിൽ ഞാൻ എല്ലാം കൊണ്ടും തൃപ്‌ത ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ദൈവം ഒരു സ്റ്റാംപ് അടിക്കും. ഞാൻ എപ്പോഴും പറയുമായിരുന്നു അവളോട് ഈ കാര്യം. എപ്പോഴും ഞാൻ അവളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. പിന്നിൽ നിന്ന് ഫോട്ടോകൾ പകർത്തുമായിരുന്നു. ഇപ്പോഴും അവയൊക്കെ കൈയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+