Get Updates
Get notified of breaking news, exclusive insights, and must-see stories!

"കമൽ ഹാസനുമായി ശ്രീവിദ്യക്ക് പിരിയാൻ പറ്റാത്ത ബന്ധം, എന്നിട്ടും ചതിച്ചു, ഭരതന്റെ വിവാഹം അവരെ വേദനിപ്പിച്ചു"

മലയാള സിനിമയിൽ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ശ്രീവിദ്യ. മലയാളി അല്ലാതിരുന്നിട്ട് കൂടി തന്റെ കരിയറിന്റെ വലിയൊരു ഭാഗവും അവർ ചിലവഴിച്ചത് മലയാള സിനിമയ്ക്ക് ഒപ്പമായിരുന്നു. ചെറുപ്പക്കാരുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഒരുകാലത്ത് ആദ്യമെത്തിയിരുന്ന മുഖമായിരുന്നു ശ്രീവിദ്യയുടേത്. കരിയറിൽ ഒട്ടേറെ നേട്ടങ്ങളും ബഹുമതികളും ഒക്കെ അവർക്ക് നേടാനായി എന്നത് മറ്റൊരു പ്രത്യേകതയാണ്.

എന്നാൽ വ്യക്തിജീവിതത്തിൽ ആ ഭാഗ്യം പലപ്പോഴും നിഷേധിക്കപ്പെട്ടയാൾ കൂടിയായിരുന്നു ശ്രീവിദ്യ. വിവാഹവും കുടുംബജീവിതവും ഒന്നും ശ്രീവിദ്യ ആഗ്രഹിച്ചത് പോലെയായിരുന്നില്ല എന്നതായിരുന്നു അതിന്റെ കാരണം. സിനിമയുടെ പ്രശസ്‌തി അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ പോലും ശ്രീവിദ്യയുടെ ജീവിതത്തെ വല്ലാതെ അലട്ടിയിരുന്നത് ജീവിതത്തിലെ ആ താളപ്പിഴകൾ തന്നെയായിരുന്നു എന്ന് നിസംശയം പറയാം.

sreevidyaandkamalhaasanaffair

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളിൽ ഒരാളും ഒരുപാട് ചിത്രങ്ങളിൽ തന്റെ സഹതാരവുമായിരുന്ന കമൽ ഹാസനുമായി ശ്രീവിദ്യ പ്രണയത്തിൽ ആയിരുന്നു എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയാമായിരുന്ന പരസ്യമായ രഹസ്യമായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഒടുവിൽ ശ്രീവിദ്യയാവട്ടെ കാലമെത്തും മുൻപേ രോഗബാധയാൽ നമ്മെ വിട്ടുപിരിയുകയും ചെയ്‌തു.

ഇപ്പോഴിതാ ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. കമൽ ഹാസന്റെ വിവാഹവും പിന്നാലെ ഭരതനുമായുള്ള അടുപ്പത്തെ കുറിച്ചും ഒക്കെ ശാന്തിവിള ദിനേശ് സംസാരിച്ചു. കോറൽ ഗ്ലോബ് യൂട്യൂബ് ചാനലിൽ പങ്കുവച്ച ഒരു വീഡിയോയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ.

ജീവിതത്തിൽ മനോഹരമായ പ്രേമം എന്ന രണ്ടക്ഷരം, അതിന്റെ വ്യാപ്‍തി മനസിലാക്കി, ജീവിക്കാൻ കൊതിക്കുകയും തുടരെ തുടരെ വഞ്ചിക്കപ്പെടുകയും ചെയ്‌ത സിനിമാ രംഗത്തുള്ള ഒരാളെ പറയാൻ പറഞ്ഞാൽ നിസംശയം പറയാം അത് ശ്രീവിദ്യയാണ്. പതിമൂന്നാം വയസിലാണ് അവർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ആണെങ്കിൽ അമ്പലപ്രാവ് എന്ന ചിത്രത്തിലെ ഒരു നൃത്ത രംഗത്തിൽ അഭിനയിച്ചിരുന്നു, പക്ഷേ നായികയാവുന്നത് പിന്നീടായിരുന്നു.

മലയാളം ഉച്ചാരണം ശ്രീവിദ്യയെ പഠിപ്പിച്ചത് തിക്കുറിശ്ശി സുകുമാരൻ നായർ സാറാണ്. ഒരാളെ കണ്ണ് കൊണ്ട് നോക്കുന്നതും മുഖം കൊണ്ട് നോക്കുന്നതും രണ്ടും രണ്ടാണെന്ന് ശ്രീവിദ്യയോട് സത്യൻ മാഷ് ഉപദേശിച്ചിരുന്നു. ഓരോ സിനിമയിൽ അവർ മരിക്കുന്നത് വരെ പ്രവർത്തികമാക്കിയിരുന്നു. സ്വർണ കറണ്ടിയുമായി ജനിച്ച ബാല്യമായിരുന്നു അവരുടേത്.

ഒരു തമിഴ് മാസികയിൽ ശ്രീവിദ്യയുടെ മുഖം അച്ചടിച്ച് വന്നു. ആ ഫോട്ടോ കണ്ടിട്ട് അമേരിക്കയിൽ സയന്റിസ്‌റ്റ്‌ ആയ ഒരു ചെറുപ്പക്കാരൻ ഇവരെ വിവാഹം ആലോചിച്ചു. ശ്രീവിദ്യക്കും അയാളെ ഇഷ്‌ടമായി. മൂന്നോ നാലോ വർഷം കഴിഞ്ഞു മതിയെന്ന് അയാളോട് പറഞ്ഞെങ്കിലും അയാൾക്ക് കാത്തുനിൽക്കാൻ കഴിയുമായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അയാളെ കുടുംബത്തോടൊപ്പം അയാൾ സന്തോഷവാനായി കഴിയുന്നത് കണ്ടു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കമൽ ഹാസനുമായി അവർ അഗാധമായ പ്രണയത്തിലാവുന്നത്. പിരിയാൻ പറ്റാത്ത രീതിയിലുള്ള പ്രണയമായിരുന്നു. കമൽ വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ചതാണ്. പല നടിമാരുമായി കമലിന് അടുപ്പമുണ്ടായിരുന്നു. അത്തരം ഏതോ അടുപ്പം വച്ച് കമലുമായി ശ്രീവിദ്യ തെറ്റി. രണ്ടോ മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ അറിയുന്നത് കമൽ ഹാസന്റെ കല്യാണം കഴിഞ്ഞു എന്നത്.

അത് അവർക്ക് വലിയ ഞെട്ടലായിരുന്നു. ഇതിന് ഇടയിലാണ് ഭരതനുമായി ശ്രീവിദ്യ പ്രണയത്തിൽ ആവുന്നത്. ഒരുപാട് പേരെ പ്രണയിച്ച മനസായിരുന്നു അവരുടേത്. യേശുദാസിനോട് അവർക്ക് പ്രണയമുണ്ടായിരുന്നു, ഭരതനോട് പ്രണയം ഉണ്ടായിരുന്നു. അങ്ങനെയുള്ള ഭരതൻ തന്റെ അടുത്ത കൂട്ടുകാരിയായ കെപിഎസി ലളിതയെ വിവാഹം ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വന്ന ആൾ കൂടിയായിരുന്നു ശ്രീവിദ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+