Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്തും വിജയിയുമല്ല, ബോക്‌സോഫീസില്‍ കിംഗ് ഷാരൂഖ് ഖാന്‍; ഇതുവരെ വാരിക്കൂട്ടിയത് എണ്ണിതീരില്ല

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ നായകന്‍ ആരാണ്. ദിലീപ് കുമാര്‍ മുതല്‍ പറയേണ്ടി വരും. ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും വരെ അതിലുണ്ടാവണം അല്ലേ? ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്തും, വിജയിയും, പ്രഭാസുമെല്ലാം ഉണ്ട്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം വമ്പനാണ് ഇന്ന് ബോളിവുഡ് ഭരിക്കുന്ന ഒരു സൂപ്പര്‍ താരം.

മറ്റാരുമല്ല സാക്ഷാല്‍ ഷാരൂഖ് ഖാനാണ് ആ താരം. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഇതുവരെയുള്ള കളക്ഷന്‍ എല്ലാ സൂപ്പര്‍ താരങ്ങളെയും മറികടക്കുന്നതാണ്. ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനാണെന്ന് തെളിയിക്കുന്ന കളക്ഷന്‍ റെക്കോര്‍ഡുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറത്തുള്ള കളക്ഷനാണ്.

shah-rukh-khan

ഇന്ത്യയില്‍ ഏറ്റവും വിജയങ്ങള്‍ നേടിയ സൂപ്പര്‍ താരം എന്ന പട്ടമാണ് ഷാരൂഖിനെ തേടിയെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ എല്ലാം ചിത്രങ്ങളും ചേര്‍ന്ന് ഇന്ത്യയില്‍ നേടിയത് 8500 കോടി രൂപയില്‍ അധികമാണ്. കളക്ഷന്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായാല്‍ പതിനായിരം കോടിക്ക് മുകളിലേക്ക് ഷാരൂഖ് പടങ്ങളുടെ കളക്ഷന്‍ എത്തും.

ഇന്ത്യയില്‍ ഒരു താരവും 8500 കോടിയോളം രൂപ മൊത്തം ചിത്രങ്ങളില്‍ നിന്ന് നേടിയിട്ടില്ല. ബാസിഗറിലൂടെയാണ് ഷാരൂഖിന് കരിയറില്‍ ബ്രേക്ക് ലഭിക്കുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി സൂപ്പര്‍ താര പദവിയിലെത്തിയ അപൂര്‍വം നടന്മാരില്‍ ഒരാളാണ് അദ്ദേഹം.

ഷാരൂഖ് ഇതുവരെ 60 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്ന് മാത്രമാണ് 8500 കോടി കളക്ട് ചെയ്തത്. ഏറ്റവും രസകരം ഓവര്‍സീസിലും ഷാരൂഖ് തന്നെയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ താരം. വിദേശത്ത് നിന്ന് മാത്രം ഷാരൂഖിന്റെ ചിത്രങ്ങള്‍ മൂവായിരം കോടിയാണ് കളക്ട് ചെയ്തത്.

2023ലെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയും കളക്ഷനും കിട്ടിയത് ഷാരൂഖ് ചിത്രത്തിനാണ്. ജവാനാണ് 2023ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ഷാരൂഖ് ചിത്രം. അതിന് മുമ്പ് പഠാനും വലിയ വിജയം ഷാരൂഖിന് സമ്മാനിച്ചിരുന്നു. രണ്ട് ചിത്രവും ബോക്‌സോഫീസില്‍ ആയിരം കോടിയിലേറെ കളക്ട് ചെയ്തിരുന്നു. വര്‍ഷാവസാനം ഇറങ്ങിയ ഡങ്കിയും 400 കോടിയില്‍ ഏറെ കളക്ട് ചെയ്തു.

ഷാരൂഖിന്റെ തൊട്ടുപിന്നില്‍ അക്ഷയ് കുമാറാണ് ഉള്ളത്. എന്നാല്‍ കൂടുതല്‍ സിനിമകള്‍ അക്ഷയ് കുമാര്‍ ചെയ്തിട്ടുണ്ട്. താരമൂല്യത്തിലും അദ്ദേഹം പിന്നിലാണ്. രജനീകാന്ത്, വിജയ്, പ്രഭാസ്, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ പോലുള്ള വമ്പന്‍ താരങ്ങളെയും ഷാരൂഖ് മത്സരത്തില്‍ വീഴ്ത്തി.

2023ല്‍ മാത്രം 2600 കോടിയാണ് ഷാരൂഖ് തന്റെ സിനിമാ കളക്ഷനിലേക്ക് ചേര്‍ത്തത്. സല്‍മാന്‍ ഖാനെ കൂടിയാണ് ഷാരൂഖ് 2023ല്‍ മറികടന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ 8000 കോടിയില്‍ അധികം കളക്ട് ചെയ്തിട്ടുണ്ട്. 126 ചിത്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ മാത്രം 5000 കോടി അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ കളക്ട് ചെയ്തിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. 7000 കോടിയാണ് കളക്ഷന്‍. ഇത് വേള്‍ഡ് വൈഡ് കളക്ഷനാണ്.

ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ 5000 കോടിയാണ് കളക്ട് ചെയ്തത്. അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, രജനീകാന്ത്, കമല്‍ഹാസന്‍, പ്രഭാസ്, വിജയ്, എന്നിവരെല്ലാം 5000 കോടി ക്ലബില്‍ 2023ല്‍ കേറിയവരാണ്. ഹൃതിക് റോഷന്‍ ചിത്രങ്ങളാണ് പിന്നീടുള്ളത്. നാലായിരം കോടിയില്‍ അധികം ഹൃതികിന്റെ ചിത്രങ്ങള്‍ കളക്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+