'സിനിമയിൽ അഭിനയിപ്പിക്കാം, പക്ഷേ അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് കോൾ വന്നിരുന്നു'; ശ്രുതി തമ്പി
സമൂഹ മാധ്യമങ്ങളിലെ വീഡിയോകളിലൂടെ ഹിറ്റായ ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റും. പൊതുവെ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്നാണ് ഇവരെ വിളിക്കാറുള്ളത്. ആദ്യകാലങ്ങളിൽ ടിക് ടോകിൽ സജീവമായിരുന്ന പലരും ഇപ്പോൾ ഇൻസ്‌റ്റഗ്രാമിലേക്ക് ചേക്കേറിയിരിക്കുകയാണ്. അത്തരത്തിൽ ഒരു സെലിബ്രിറ്റിയാണ് ശ്രുതി തമ്പി. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് ശ്രുതി തമ്പിക്ക് സ്വന്തമായുള്ളത്.
അതിൽ കൂടുതലും ഇൻസ്‌റ്റഗ്രാമിലാണ്. അഞ്ച് ലക്ഷത്തിൽ അധികം പേരാണ് താരത്തെ ഇൻസ്‌റ്റഗ്രാമിൽ പിന്തുടരുന്നത്. എന്നാൽ ധാരാളം വിമർശനങ്ങളും ശ്രുതി തമ്പിക്ക് നേരെ ഉയരാറുണ്ട്. ഓരോ വീഡിയോയ്ക്കും താഴെ ഒട്ടേറെ മോശം കമന്റുകളാണ് വരാറുള്ളത്. താരത്തിന്റെ വസ്ത്രധാരണ രീതിയും അതിനൊപ്പം വീഡിയോകളിലെ അഭിനയവുമൊക്കെയാണ് കൂടുതലും ഹേറ്റേഴ്‌സിനെ ഉണ്ടാക്കി കൊടുത്തിട്ടുള്ളത്.

എന്നാൽ ഇതിലൊന്നും പതറാതെ താരം ഇപ്പോഴും വീഡിയോകൾ പതിവ് പോലെ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. കൂടാതെ സിനിമയിലേക്ക് അവസരം ലഭിച്ചെന്നും എന്നാൽ അതിന് വേണ്ടി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രുതി തമ്പി വ്യക്തമാക്കുന്നു. മോശം കാര്യങ്ങൾ ഒന്നും ചെയ്യാത്ത വീഡിയോസ് ആണ് തന്റേതെങ്കിലും കമന്റുകൾ വരാറുണ്ടെന്നും ശ്രുതി പറയുന്നു.
ശ്രുതി തമ്പിയുടെ വാക്കുകൾ
ടിക് ടോക് ബാൻ ആയത് വളരെ നന്നായി. ഇപ്പോൾ ഞങ്ങൾ പ്രവാസികൾ ജിസിസിയിൽ ഉള്ളവർ മാത്രമാണ് അതിലുള്ളത്. ഇത്രയും നെഗറ്റീവ് വരാനുള്ള സാധനങ്ങൾ എന്തെങ്കിലും ഞാൻ പോസ്‌റ്റ് ചെയ്യാറുണ്ടോ. ഇത്രയും തെറികൾ കേൾക്കുന്ന, ഇത്രയും വൃത്തികേടുകൾ കേൾക്കാൻ വേണ്ട എന്തെങ്കിലും ഞാൻ ഇറക്കാറുണ്ടോ? ഇതേ വീഡിയോ തന്നെയാണ് ഞാൻ ടിക് ടോക്കിലും പോസ്‌റ്റ് ചെയ്യാറുള്ളത്, അവിടെയും ഉണ്ട് ചില ട്രോളൻമാർ.
ഇവിടുത്തെ ഒരുപാട് പെൺകുട്ടികൾ എന്തോരം എക്സ്പൊസ് ചെയ്‌തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതിന്റെയൊക്കെ പകുതി പോലും നമ്മുടെ പ്രൊഫൈലിൽ ഇല്ല. എന്നിട്ടും ട്രോളുന്നത് എന്താണെന്ന് മനസിലാവില്ല. സ്‌ട്രീമിംഗ് ആപ്പ് അല്ലെങ്കിൽ ടിക് ടോക്കിലെ ലൈവ് സ്ട്രീം, ഗെയിം വഴിയൊക്കെയാണ് ശരിക്കും വരുമാനം ഉണ്ടാക്കുന്നത്. ഇൻസ്‌റ്റഗ്രാമിൽ നിന്നും ഫേസ്‌ബുക്കിൽ നിന്നും ഒക്കെ എനിക്ക് വരുമാനം കിട്ടുന്നുണ്ട്, പ്രമോഷനും ചെയ്യാറുണ്ട്.
ഇതൊക്കെ ബാൻ ചെയ്‌താൽ പണിക്ക് ഇറങ്ങും. അങ്ങനെ ഒക്കെ പറയുമ്പോൾ അവർ അത് വളച്ചൊടിക്കും. മുൻപ് ഒരു ആർടിസ്‌റ്റ് എന്നറിയപ്പെടാൻ ആയിരുന്നു ആഗ്രഹം, എന്നാൽ ഇത്തിരി പക്വത ഒക്കെ വന്നപ്പോൾ എനിക്കൊരു ബിസിനസ് വുമൺ ആയി അറിയപ്പെടാനാണ് ആഗ്രഹം. ഇൻഷാ അള്ളാ, ഇപ്പൊ വീട് പണിയൊക്ക നടക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞാൽ ഇതിലേക്ക് തിരിയും.
പലപ്പോഴും തളർന്നുപോവുന്ന അവസ്ഥകൾ ഒക്കെ ഉണ്ടായിട്ടുണ്ട്. വിചാരിക്കാത്ത കാര്യങ്ങൾ വരെ ട്രോളായി വന്ന സമയങ്ങളുണ്ട്. അമ്മ ഇങ്ങനെ ഓരോ കമന്റും നോക്കുകയായിരുന്നു ഇൻസ്‌റ്റയിലെ. ചേച്ചി അരഞ്ഞാണത്തിന്റെ വീഡിയോ ഇടുമോ? ഇതൊക്കെ അമ്മ ഇങ്ങനെ നിന്ന് വായിക്കുകയാണ്. ഞാൻ പോലും കമന്റ്സ് വായിക്കാറില്ല. അതിന് ശേഷം എനിക്ക് ഭയങ്കര ടെൻഷൻ ആയി.
സിനിമകളിൽ നിന്ന് ഓഫർ വരാഞ്ഞിട്ടില്ല. നമ്മൾ വെറുതെ ഇരുന്ന് കഴിഞ്ഞാൽ ഒരിക്കലും സിനിമ തേടി വരില്ല, അല്ലെങ്കിൽ പിന്നെ ഫാമിലി ബാക്ക് ഗ്രൗണ്ട് ഒക്കെ വേണം. ഞാൻ ഈ പറഞ്ഞ ഒന്നിനും തയ്യാറാവാത്ത ആളാണ്. ഞാനായിട്ട് ട്രൈ ചെയ്യാറില്ല. സിനിമയിൽ ഓഫർ ഉണ്ടെന്ന് പറഞ്ഞ് കോളുകൾ ഒക്കെ വരാറുണ്ടായിരുന്നു. പക്ഷേ അവസാന ചോദ്യം അഡ്‌ജസ്‌റ്റ് ചെയ്യുമോ എന്നായിരുന്നു. അപ്പോൾ ഞാൻ പ്രതികരിക്കാറുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്‌റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications