പ്രഭാസും ഷാരൂഖും ഒത്തുപിടിച്ചാലും എത്തില്ല, രാജമൗലിയുടെ പ്രതിഫലം അതുക്കും മേലേ; വാങ്ങുന്നത് ഇത്ര
ഇന്ത്യന്‍ സിനിമ 2022 മുതല്‍ ആയിരം കോടി ക്ലബുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ബോളിവുഡില്‍ നിന്ന് മാത്രം രണ്ട് ആയിരം കോടി ചിത്രങ്ങളാണ് പിറന്നത്. ഷാരൂഖ് ഖാന്റെ പഠാനും ജവാനുമായിരുന്നു ആ ചിത്രങ്ങള്‍. അതേസമയം ചിത്രങ്ങളുടെ വമ്പന്‍ വിജയങ്ങള്‍ പല സംവിധായകരുടെയും നായകന്മാരുടെയും എന്തിന് നായികമാരുടെയും പ്രതിഫലം വര്‍ധിപ്പിക്കാറുണ്ട്.
അടുത്തിടെ ബോളിവുഡ് സംവിധായകന് സിദ്ധാര്‍ഥ് ആനന്ദിന് പഠാന് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ 40 കോടി രൂപയാണ് യഷ് രാജ് ഫിലിംസ് നല്‍കിയത്. അതുപോലെ ജയിലറിന്റെ രണ്ടാം ഭാഗത്തിന് നെല്സന് ദിലീപ്കുമാറിന് 55 കോടിയാണ് പ്രതിഫലം. അതേസമയം ഇതൊക്കെ കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ട് അല്ലേ. പക്ഷേ ഇവരൊന്നുമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്.

ആ സംവിധായകന് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനേക്കാളും, പ്രഭാസിനേക്കാളും പ്രതിഫലം വാങ്ങുന്നയാളാണ്. രജനീകാന്തോ, വിജയിയോ അദ്ദേഹത്തിന് അടുത്തില്ലെന്ന് വേണം പറയാന്‍. മറ്റാരുമല്ല ബാഹുബലിയിലൂടെ ലോകം മുഴുവന്‍ പ്രശസ്തി നേടിയ എസ്എസ് രാജമൗലിയാണ് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സംവിധായകന്. കരിയറില്‍ ഒരൊറ്റ ഫ്ളോപ്പ് പോലും 23 വര്‍ഷത്തെ കരിയറില്‍ രാജമൗലിക്കില്ല. അവസാനം ഇറങ്ങിയ ആര്‍ആര്‍ആര്‍ ആയിരം കോടി ക്ലബില്‍ പ്രവേശിക്കുകയും ചെയ്തു.
രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഇന്ത്യയില്‍ മാത്രമല്ല, ഗ്ലോബല്‍ സെന്‍സേഷനായിരുന്നു. ഓസ്കര് അവാര്‍ഡ് വരെ ചിത്രം നേടിയിരുന്നു. മികച്ച ഗാനത്തിനായിരുന്നു ചിത്രത്തിന് ഓസ്കര് ലഭിച്ചത്. മഗധീര, യമഡൊങ്ക, ഈഗ പോലുള്ള വമ്പന്‍ ചിത്രങ്ങളും രാജമൗലി സംവിധാനം ചെയ്തതാണ്. അതേസമയം ആര്‍ആര്‍ആറിന് രാജമൗലി വാങ്ങിയ പ്രതിഫലം 200 കോടിയാണ്. ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാക്കി രാജമൗലിയെ മാറ്റിയിരുന്നു.
ഷാരൂഖ് ഖാനേക്കാളും, പ്രഭാസിനേക്കാളും മുകളിലാണ് പ്രതിഫലം. 550 കോടി ബജറ്റിലാണ് ആര്‍ആര്‍ആര്‍ നിര്‍മിച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. 1230 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്. എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായി ചിത്രം മാറിയിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 782.2 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
ചിത്രത്തിന്റെ 30 ശതമാനം ലാഭം രാജമൗലിക്കാണ് ലഭിക്കുക. 200 കോടി ഫീസിന് പുറമേയാണിത്. ഷാരൂഖ് ഖാന് 120 കോടി, സല്മാന് ഖാന് 130 കോടി, അക്ഷയ് കുമാര്‍ 100 കോടി, പ്രഭാസ് 150 കോടി, എന്നിങ്ങനെയാണ് പ്രതിഫലം വാങ്ങുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ്, രാജ്കുമാര് ഹിരാനി, രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, എന്നിവരാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഡയറക്ടര്‍മാര്‍. ഇവരേക്കാള്‍ എല്ലാം വളരെ മുകളിലാണ് രാജമൗലി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications