പ്രതിഫലമായി ഒന്നുമില്ല, മഹേഷ് ബാബു ചിത്രത്തിന് രാജമൗലിക്ക് മറ്റൊരു രീതി; കോടികള്‍ കൈയ്യിലെത്തും
എസ്എസ് രാജമൗലിയുടെ ഓരോ ചിത്രത്തിനായും പ്രേക്ഷകന്‍ വലിയ കാത്തിരിപ്പിലായിരിക്കും. കരിയറില്‍ ഫ്‌ളോപ്പുകള്‍ ഒന്നുമില്ലാത്ത സംവിധായകനാണ് അദ്ദേഹം. നിലവില്‍ ആയിരം കോടി സിനിമയും അദ്ദേഹത്തിനൊപ്പമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സംവിധായകനെന്ന് നിസംശയം പറയാം. രാജമൗലിയുടെ അവസാനം ഇറങ്ങിയ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ സംഭവമായിരുന്നു.
ആഗോള തലത്തില്‍ 1200 കോടിയില്‍ അധികം ചിത്രം കളക്ട് ചെയ്തിരുന്നു. അത് മാത്രമല്ല ഹോളിവുഡിലും ചിത്രം വലിയ ചര്‍ച്ചയായി. പ്രമുഖ സംവിധായകരും താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

അതേസമയം പുതിയ ചിത്രത്തിനായുള്ള മുന്നൊരുക്കത്തിലാണ് രാജമൗലി ഇപ്പോള്‍. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. രാജമൗലി ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മഹേഷ് ബാബു ഈ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. മുടി നീട്ടിയ ലുക്കില്‍ മഹേഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം ഈ ചിത്രത്തിനായി രാജമൗലി വാങ്ങുന്ന പ്രതിഫലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു രൂപ പോലും പ്രതിഫലമായി വാങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മഹേഷ് ബാബുവും ചിത്രത്തിനായി പ്രതിഫലം വാങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. പകരം മറ്റൊരു രീതിയാണ് രാജമൗലി ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം രാജമൗലി ചിത്രത്തിനായി പ്രതിഫലമേ വാങ്ങുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. അദ്ദേഹത്തിന് വന്‍ തുക തന്നെ ചിത്രത്തിനായി ലഭിക്കും. അത് പക്ഷേ പ്രതിഫല രൂപത്തില്‍ ആയിരിക്കില്ല. ഹോളിവുഡില്‍ നിന്നടക്കമുള്ളവര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടിയില്‍ അധികമായിരിക്കും ചിത്രത്തിന്റെ ബജറ്റ് എന്നാണ് സൂചന.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി മഹേഷ് ബാബുവുമായുള്ള ഈ ചിത്രം മാറുമെന്ന് ഉറപ്പാണ്. ഇന്തോനേഷ്യന്‍ നടിയായ ചെല്‍സി എലിസബത്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നായിക സ്ഥാനത്തേക്ക് ദീപിക പദുക്കോണിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.
ബാഹുബലിക്കും ആര്‍ആര്‍ആറിനും രാജമൗലി വ്യത്യസ്തമായ രീതിയാണ് പ്രതിഫലക്കാര്യത്തില്‍ സ്വീകരിച്ചത്. അത് നേരിട്ട് വാങ്ങുകയാണ് ചെയ്തത്. ഇത്തവണ സിനിമയുടെ ലാഭവിഹിതത്തില്‍ നിന്നാണ് രാജമൗലിക്ക് പ്രതിഫലം ലഭിക്കുക. കാരണം രാജമൗലിയുടെ ചിത്രങ്ങള്‍ക്ക് സാധാരണ പ്രീ റിലീസായി വന്‍ തുകയുടെ ഓഫര്‍ തന്നെ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ വന്‍ തുക ഈ ചിത്രങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ട് തന്നെ പ്രതിഫലവു ലാഭവുമെല്ലാം ചേര്‍ത്ത് വന്‍ തുക അദ്ദേഹത്തിന് ലഭിക്കും. കുറഞ്ഞത് 150 കോടി ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് 200 കോടി വരെ ഉയരാമെന്നാണ് അഭ്യൂഹം. മഹേഷ് ബാബു ഈ ചിത്രത്തിനായി ലാഭവിഹിതമാണ് കൈപറ്റുന്നത്. അത് നൂറ് കോടിക്ക് മുകളിലുണ്ടാവും.












Click it and Unblock the Notifications