Get Updates
Get notified of breaking news, exclusive insights, and must-see stories!

"അങ്ങനെയെങ്കിൽ ജയലളിതയ്ക്ക് പ്രസവിക്കാനേ നേരം കാണൂ, രണ്ടര വയസുള്ളപ്പോൾ അച്ഛനായ എംജിആർ മരിച്ചെന്ന് പറഞ്ഞു"

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സെലിബ്രിറ്റികളിൽ ഒരാളായിരുന്നു ജയലളിത, എംജിആറും അങ്ങനെ തന്നെയായിരുന്നു. ഇരുവരും ഒരുകാലത്ത് അടുപ്പത്തിൽ ആയിരുന്നു. നിയമപരമായി വിവാഹം ചെയ്‌തില്ലെങ്കിലും ജയലളിത എംജിആർ ബന്ധം അന്നത്തെ കാലത്ത് പരസ്യമായ രഹസ്യമായിരുന്നു. ജയലളിതയ്ക്ക് എന്ന പോലെ എംജിആറിനും കുട്ടികൾ ഉണ്ടായിരുന്നില്ല. മൂന്ന് വിവാഹം ചെയ്തെങ്കിലും എംജിആറിന് സന്താനഭാഗ്യം അകന്നുനിന്നു.

അടുത്തിടെ ജയലളിതയുടെയും എംജിആറിന്റെയും മകൾ ആണെന്ന അവകാശവാദവുമായി തൃശൂരിൽ നിന്നുള്ള സുനിത എന്ന യുവതി രംഗത്ത് വന്നിരുന്നു. ഇരുവരുടെയും മകളാണ് താനെന്നും അത് തെളിയിക്കാനായി ഡിഎൻഎ ടെസ്‌റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് സുനിത സുപ്രീം കോടതിയെ സമീപിക്കുകയും ഭരണതലത്തിൽ ഉള്ളവർക്ക് കത്ത് നൽകുകയും ചെയ്‌തത് വലിയ വാർത്തയാണ് എല്ലായിടത്തും.

jayalalithaamgr

ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ജയലളിതയുടെ മകൾ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വരുന്ന ഒൻപതാമത്തെ സ്ത്രീയാണ് സുനിതയെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. വിഭ്രാന്തി കൊണ്ടുണ്ടാവുന്ന ജൽപ്പനങ്ങൾ ആവാം ഇവയെന്നും ജയലളിതയെ കൊന്നത് കണ്ണ് കൊണ്ട് കണ്ടുവെന്നാണ് സുനിത അവകാശപ്പെടുന്നതെന്നും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ജയലളിത എന്റെ പെറ്റമ്മ, എംജിആർ അച്ഛൻ എന്ന അവകാശവാദവുമായി തൃശൂർ സ്വദേശിനിയായ കെഎം സുനിത രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. ഡിഎൻഎ പരിശോധനയിലൂടെ അത് തെളിയിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നൽകിയിരിക്കുകയാണ് സുനിത. തമിഴ് മക്കൾ ദൈവങ്ങളെ പോലെ കരുതുന്നവരാണ് പുരട്ച്ചി തലൈവർ എംജിആറും പുരട്ച്ചി തലൈവി ജയലളിതയും. അവരുടെ മകളാണ് സുനിതയെങ്കിൽ തമിഴ് മക്കൾ ഇവിടെ വന്ന് സ്വർണ മഞ്ചലിലോ മറ്റോ കൊണ്ട് പോയി മുഖ്യമന്ത്രിയായി വാഴിക്കും.

അമ്മയായ ജയലളിത അറിയാതെ അച്ഛനായ എംജിആർ അദ്ദേഹത്തിന്റെ സഹായിയേയും കൂട്ടി കേരളത്തിലേക്ക് അയക്കുകയായിരുന്നു. എനിക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അച്ഛൻ എംജിആർ മരിച്ചത്. പതിനെട്ട് വയസ് ആയപ്പോൾ അമ്മ ജയലളിത എന്നെ ഡിഎൻഎ പരിശോധന നടത്തി മകളായി അംഗീകരിച്ചിരുന്നു. പലപ്പോഴും പോയി അമ്മയെ കാണാറുണ്ടെന്നും അവർ പറയുന്നു. 2016ൽ മകളായി അംഗീകരിക്കാൻ പത്രസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു.

ഇത് പ്രകാരം പറഞ്ഞ ദിവസം വീട്ടിൽ എത്തിയെങ്കിലും പടിയിൽ നിന്ന് വീണുകിടക്കുന്ന നിലയിൽ അനക്കമറ്റ് കിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടത്. സമീപത്ത് തന്നെ ദിനകരൻ, ഇളവരശി, സുധാകരൻ എന്നിവർ ഉണ്ടായിരുന്നുവെന്നും ശശികല ജയലളിതയുടെ മുഖത്ത് ചവുട്ടുകയായിരുന്നു എന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവർ പറയുന്നു. അവിടെ നിന്ന് തന്നെ പുറത്താക്കിയെന്നും ഭയം കൊണ്ടാണ് പിന്നീട് എട്ടര വർഷക്കാലം മിണ്ടാതിരിന്നതെന്നും അവർ പറഞ്ഞു.

അവർ തന്നെ പറയുന്നുണ്ട് എട്ടര വർഷം ഉറക്കമില്ലായിരുന്നുവെന്ന്, അതിൽ തന്നെയുണ്ട് അവരുടെ പ്രശ്‌നം. അങ്ങനെ ഉറക്കമില്ലാതിരുന്ന വിഭ്രാന്തിയുടെ ജൽപ്പനങ്ങൾ ആയിരിക്കാം ഇത്. ജയലളിതയുടെ മകളെന്ന് പറഞ്ഞുകൊണ്ട് വരുന്ന ഒൻപതാമത്തെ സ്ത്രീയാണിവർ. ജയലളിതയുടെ പെണ്മക്കൾ എന്ന് പറഞ്ഞേ വരാറുള്ളൂ. ആൺകുട്ടികൾ ആരും തന്നെ ഇതുവരെയും രംഗത്ത് വന്നിട്ടില്ല. അതിനെ സൂചിപ്പിക്കുന്ന ഒരു കഥയുമുണ്ടായിരുന്നു പണ്ട്.

എംജിആറുമായി ജയലളിത അകന്ന സമയത്ത് തെലുഗു നടൻ ശോഭൻ ബാബുവുമായി അവർ അടുപ്പത്തിൽ ആയെന്നും അതിലൊരു പെൺകുട്ടി പിറന്നെന്നും കഥകൾ ഉണ്ടായിരുന്നു. അതുകൊണ്ടാവും പെണ്മക്കൾ എന്ന പേരിൽ മാത്രം ആളുകൾ രംഗത്ത് വരുന്നത്. മകൾ എന്ന പേരിൽ വരുന്നവരെ കുറിച്ച് ആലോചിക്കാൻ ഇരുന്നാൽ ജയലളിതയ്ക്ക് വേറൊന്നും ചിന്തിക്കേണ്ടി വരില്ല. അങ്ങനെയെങ്കിൽ ജയലളിതയ്ക്ക് പ്രസവിക്കാനേ നേരം കാണൂ.

എംജിആർ ആദ്യം വിവാഹം കഴിച്ചത് തങ്കമണി എന്ന സ്ത്രീയെ ആയിരുന്നു. അവർ മരിച്ചതോടെ സത്യവതിയെ വിവാഹം ചെയ്‌തത്. അവരും അസുഖം ബാധിച്ച് മരിച്ചതോടെ ആയിരുന്നു വിഎൻ ജാനകിയെ വിവാഹം ചെയ്‌തത്. മൂന്ന് വിവാഹം കഴിച്ചെങ്കിലും അതിലൊരു കുട്ടി പോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു അത്. അങ്ങനെയുള്ള എംജിആർ കുട്ടിയെ വേറെ ആർക്കും വളർത്താൻ കൊടുക്കില്ല, സ്വന്തമായി പൊന്നുപോലെ വളർത്തുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+