ജീവിക്കാനായി പത്രം വിറ്റു, 14 പടം തുടരെ പൊട്ടിയിട്ടും സണ്ണിയുടെ പ്രതിഫലം 3 കോടി; ആസ്തി ഞെട്ടിക്കും
ബോളിവുഡ് എന്ന മായികമായ ഒരു സിനിമാ ലോകമാണ്. ഇവിടെ വിജയിക്കുന്നവരും വീഴുന്നവരുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഇവിടേക്ക് എത്തുന്നവരുമുണ്ട്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഇത്തരത്തില്‍ വലിയ പ്രശസ്തി നേടിയെടുത്ത നടിമാരും അതുപോലെ ബോളിവുഡിലുണ്ടെന്ന് നമുക്കറിയാം.
നടി സണ്ണി ലിയോണ്‍ അത്തരം കഷ്ടപ്പാടുകളെ മറികടന്നാണ് ബോളിവുഡിലെത്തിയത്. ഇന്ന് രാജ്യത്ത് തന്നെ ജനപ്രീതിയില്‍ പുരുഷ താരങ്ങള്‍ക്കൊപ്പമാണ് അവരുടെ സ്ഥാനം. മുന്‍ പോണ്‍ താരമെന്ന പേരും ഇന്ത്യയിലെത്തിയപ്പോള്‍ അവര്‍ മാറ്റിയെടുത്തു. ഇന്ന് നടി മാത്രമല്ല അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് സണ്ണി ലിയോണ്‍.

നഴ്‌സാവണമെന്ന് ആഗ്രഹിച്ചിരുന്നു സണ്ണി ചെറുപ്പത്തില്‍. എന്നാല്‍ എത്തിപ്പെട്ടത് അഭിനയത്തിലാണ്. ഇന്ന് ഐറ്റം ഡാന്‍സുകാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ചെറുപ്പക്കാലം അത്ര സുഖകരമായിരുന്നില്ല. കാനഡയിലായിരുന്നു നടിയുടെ ജനനം. പിന്നീട് അമേരിക്കയിലുമായിട്ടായിരുന്നു സണ്ണി താമസിച്ചിരുന്നത്.
ഈ സമയം പല ജോലികളും അവര്‍ ചെയ്തിരുന്നു. മാതാപിതാക്കളുടെ സഹായത്തോടെ നാരങ്ങ വെള്ളം വില്‍ക്കുന്ന ഒരു ചെറിയ കടയും സണ്ണി നടത്തിയിരുന്നു. വീടുകള്‍ക്ക് മുന്നില്‍ അടക്കമുള്ള മഞ്ഞ് നീക്കം ചെയ്യല്‍, ഫണ്ട്‌റെയ്‌സിംഗ്, പത്രവിതരണം, ലോണുകള്‍ വൃത്തിയാക്കുക, കുട്ടികളെ നോക്കുന്ന ജോലികള്‍ അടക്കം സണ്ണി ലിയോണ്‍ ചെയ്തിരുന്നു.
സണ്ണി തന്റെ പ്രതിസന്ധി കാലഘട്ടത്തെ കുറിച്ച് നേരത്തെ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആ സമയം ഞാന്‍ ചെയ്യാത്ത കാര്യങ്ങളില്ലായിരുന്നു. സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനായി ഫണ്ട്‌റെയ്‌സിംഗ് പോലും നടത്തിയിട്ടുണ്ടെന്ന് സണ്ണി പറഞ്ഞു. 2011ല്‍ ബിഗ് ബോസിന്റെ അഞ്ചാം സീസണില്‍ സണ്ണി ലിയോണി പങ്കെടുത്തിരുന്നു.
ഈ സീസണില്‍ വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ സണ്ണിയെ ഏറെ പ്രശസ്തയാക്കിയത് ഈ സീസണാണ്. ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് ഈ ഷോയുടെ ഭാഗമായി ബിഗ് ബോസ് ഹൗസിലെത്തിയിരുന്നു. മഹേഷ് ഭട്ട് നടിക്ക് ജിസം രണ്ടാം ഭാഗത്തില്‍ നായികാ വേഷവും ഓഫര്‍ ചെയ്തിരുന്നു. ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തു.
ജിസം രണ്ടിന് ശേഷം നിരവധി ചിത്രങ്ങളാണ് സണ്ണിക്ക് ലഭിച്ചത്. ജാക്‌പോട്ട്, ഏക് പഹേലി ലീല, ബല്‍വീന്ദര്‍ സിംഗ് ഫേമസ് ഹോഗയാ, ഹേറ്റ് സ്‌റ്റോറി 2 എന്നിവയായിരുന്നു ചിത്രങ്ങള്‍. രാഗിണി എംഎംഎസ് പോലുള്ള ചിത്രങ്ങള്‍ വന്‍ വിജയമാവുകയും ചെയ്തു. എന്നാല്‍ 2014നും 2019നും ഇടയില്‍ പുറത്തിറങ്ങിയ 14 ചിത്രങ്ങള്‍ തുടര്‍ച്ചയായി സണ്ണിയുടേതായി പരാജയപ്പെട്ടത്.
ഇന്ന് 56 മില്യണ്‍ ഫോളോവേഴ്‌സാണ് സണ്ണിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. ഷാരൂഖ് ഖാന്‍, നയന്‍താര എന്നിവരേക്കാള്‍ എല്ലാം കൂടുതലാണിത്. സണ്ണിക്ക് ഇപ്പോള്‍ 98 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഒരു ഐറ്റം ഡാന്‍സിനായി 3 കോടിയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.












Click it and Unblock the Notifications