കത്രീനയും സാമന്തയും മാത്രം മുന്നില്‍, ഒരൊറ്റ ഗാനരംഗത്തിന് തമന്നയുടെ പ്രതിഫലം ഇത്ര
മുംബൈ: മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരമാണ് തമന്ന ഭാട്ടിയ. തെലുങ്ക്-തമിഴ് സിനിമകളിലൂടെ സുചരിചിതയാണ് നടി. ബാന്ദ്രയില്‍ ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലുമെത്തിയിരുന്നു. നടി ഇപ്പോള്‍ ഹിന്ദി സിനിമയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ നടിയെ ഹിന്ദിയില്‍ കണ്ടത് സ്ത്രീ രണ്ടിലാണ്. ഈ ചിത്രം സര്‍വകാല ഹിറ്റായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസറായ ഷാരൂഖ് ഖാന്റെ ജവാനെ ഈ ചിത്രം വീഴത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍. തമന്ന ചിത്രത്തില്‍ അതിഥി വേഷമാണ് ചെയ്തത്.

അതേസമയം ചിത്രത്തില്‍ തമന്നയുടെ ആജ് കി രാത്ത് എന്ന ഐറ്റം ഡാന്‍സ് സ്ത്രീ രണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. വമ്പന്‍ ഹിറ്റായി ഈ ഗാനങ്ങള്‍ മാറിയിരുന്നു. തമന്നയുടെ മികവുറ്റ ഡാന്‍സ് സ്റ്റെപ്പുകളായിരുന്നു പാട്ടിന്റെ പ്രധാന ആകര്‍ഷണം. നേരത്തെ രജനീകാന്തിന്റെ ജയിലറിലും ഇത്തരത്തിലൊരു വേഷം തമന്ന ചെയ്തിരുന്നു. അത് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ കാവാലാ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആജ് കീ രാത്ത് എന്ന ഗാനത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ അമര്‍ കൗശിക്കും ഉണ്ടായിരുന്നു. കാവാലാ എന്ന ഗാനം ഹിറ്റായ ശേഷം ഇങ്ങനൊരു ഡാന്‍സ് പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ടായിരുന്നു. അമര്‍ കൗശിക്ക് തന്റെ എല്ലാ സംശയങ്ങളും മാറ്റിയത് കൊണ്ടാണ് ആ രംഗം ചെയ്തതെന്നും തമന്ന പറഞ്ഞിരുന്നു.
അതേസമയം ഈ ഗാനരംഗത്തിന് മാത്രമായി വമ്പന്‍ തുകയാണ് തമന്ന പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഒരു കോടി രൂപയാണ് തമന്നയുടെ പ്രതിഫലം. നേരത്തെ സ്ത്രീയുടെ ആദ്യരംഗത്തില്‍ നോറ ഫത്തേഹിയാണ് ഇത്തരത്തിലൊരു നൃത്തരംഗം ചെയ്തത്. കമറിയ എന്ന ആ ഗാനരംഗം 371 മില്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ഗാനത്തിനായി നോറ ഫത്തേഹി 25 ലക്ഷമാണ് പ്രതിഫലമായി വാങ്ങിയത്.
മൂന്ന് മിനുട്ട് ദൈര്‍ഘ്യമാണ് ഈ ഗാനരംഗത്തിനുള്ളത്. തമന്നയുടെ ഗാനരംഗത്തിന് 100 മില്യണില്‍ അധികം കാഴ്ച്ചക്കാരെ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ക്ഷമ എന്ന ചെറിയൊരു വേഷവും തമന്ന ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാന നായികയായ ശ്രദ്ധ കപൂറിനും വലിയ പ്രതിഫലമാണ് ലഭിച്ചത്. അഞ്ച് കോടി രൂപയാണ് ശ്രദ്ധയുടെ പ്രതിഫലം.
ഈ ചിത്രം വലിയ ഹിറ്റായത് ശ്രദ്ധ കപൂറിന്റെ പേരിലാണ്. ചിത്രത്തില്‍ വലിയ പേരുകേട്ട നായകനൊന്നും ഇല്ല. എന്നാല്‍ ശ്രദ്ധ കപൂര്‍ ജനപ്രിയ താരമാണ്. അതുകൊണ്ട് ചിത്രത്തിലെ പ്രധാന താരമായി ശ്രദ്ധയാണ് അറിയപ്പെട്ടിരുന്നത്. ആറ് കോടി രൂപയാണ് സ്ത്രീ രണ്ടിലെ നായകനായ രാജ്കുമാര്‍ റാവു വാങ്ങിയത്.
അഭിഷേക് ബാനര്‍ജി 55 ലക്ഷം രൂപയും അപരശക്തി ഖുറാന 70 ലക്ഷവും പങ്കജ് ത്രിപാഠി 3 കോടിയും വരുണ്‍ ധവാന്‍ രണ്ടും കോടിയും പ്രതിഫലമായി വാങ്ങിയിരുന്നു. സാമന്തയും, കത്രീന കൈഫും മാത്രമാണ് ഐറ്റം ഡാന്‍സില്‍ തമന്നയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നവര്‍.












Click it and Unblock the Notifications