Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ക്രിക്കറ്ററുമായി ഡേറ്റിങിൽ, ബോളിവുഡിൽ എട്ട് നിലയിൽ പൊട്ടി; എന്നിട്ടും തമന്നയുടെ പ്രതിഫലം 5 കോടി?

ഇന്ത്യൻ സിനിമയിൽ ഓരോ താരങ്ങൾക്കും ഓരോ വിശേഷങ്ങളുണ്ട്, പ്രത്യേകിച്ച് താര തിളക്കത്തിൽ നിൽക്കുന്ന നായികമാർക്ക്. ഇക്കൂട്ടത്തിൽ മിൽക്കി ബ്യൂട്ടി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് തമന്ന ഭാട്ടിയ. മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയായ തമ്മന്ന തെലുങ്കിലും തമിഴിലും ഏറെ സജീവമാണ്, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി നടി കൂടിയാണ് തമന്ന.

എന്നാൽ തമന്ന ഇപ്പോൾ ഒരു ചിത്രത്തിന് ഈടാക്കുന്ന പ്രതിഫലം കേട്ടാൽ ആരായാലും ഞെട്ടിപ്പോകും, നിലവിൽ ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നടിമാരിൽ ഒരാളാണ് തമന്നയെന്ന് നിസംശയം പറയാം. കൂടാതെ അഭിനയത്തിൽ മാത്രമല്ല തന്റെ നൃത്തച്ചുവടുകൾ കൊണ്ടും ആരാധകരെ കൈയിലെടുക്കാൻ തമന്നയ്ക്ക് കഴിഞ്ഞിരുന്നു.

tamannahbhatiasalary

നിലവിൽ തമന്ന ഒരു ചിത്രത്തിന് പ്രതിഫലമായി കൈപ്പറ്റുന്നത് അഞ്ച് കോടിയോളം രൂപയാണ്. തമന്ന പക്ഷേ ഐറ്റം ഡാൻസ് കളിക്കാൻ രണ്ട് കോടിയോളം രൂപ കൈപ്പറ്റാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ വന്ന ഒന്നിലധികം ചിത്രങ്ങളിൽ തമന്നയുടെ ഐറ്റം ഡാൻസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു, യൂട്യൂബിൽ അടക്കം വലിയ സ്വീകാര്യതയാണ് ഇത് നേടിയത്.

നിലവിൽ തമന്നയുടെ ആകെ ആസ്‌തി 120 കോടിയോളം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിൽ സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല, കൂടാതെ പരസ്യ ചിത്രങ്ങളിൽ ഉൾപ്പെടെ നിന്ന് ലഭിക്കുന്ന വരുമാനവും ഉണ്ട്. ധാരാളം കമ്പനികളുടെ ആഡുകളിൽ തമന്ന പ്രത്യക്ഷപ്പെടുന്നുണ്ട്. അത് തമന്നയുടെ വരുമാനത്തിലെ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ്.

ഇത്രയൊക്കെ ആണെങ്കിലും ബോളിവുഡിൽ ഇതുവരെ ഭാഗ്യം തെളിയാത്ത നായികമാരിൽ ഒരാളാണ് തമന്ന. ചാന്ദ് സാ റോഷൻ ചെഹ്‌റയിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയ തമന്നയ്ക്ക് പക്ഷേ പരാജയമായിരുന്നു ഫലം. പിന്നീട് അങ്ങോട്ട് തമന്ന നായികയായി അഭിനയിച്ച നാലിലധികം ബോളിവുഡ് ചിത്രങ്ങൾ വമ്പൻ പരാജയമായതോടെ പിന്നെ താരം ദക്ഷിണേന്ത്യയിലേക്ക് ചുവടുമാറ്റുകയായിരുന്നു.

ഇടക്കാലത്ത് ചില വിവാദങ്ങളിലും തമന്ന ചെന്ന് പെട്ടിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായ അബ്‌ദുൾ റസാഖും തമന്നയും ഡേറ്റിങിൽ ആണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പിന്നീട് ഇതൊക്കെ താരം തന്നെ തള്ളി രംഗത്ത് വരികയായിരുന്നു.

അതേസമയം, അടുത്തിടെ ഒരു മലയാള ചിത്രത്തിലും തമന്ന വേഷമിട്ടിരുന്നു. ദിലീപ്-അരുൺ ഗോപി ചിത്രമായ ബാന്ദ്രയിലൂടെ ആയിരുന്നു തമന്നയുടെ മോളിവുഡ് അരങ്ങേറ്റം. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. വൻ മുടക്ക് മുതലിൽ എത്തിയ സിനിമ കാര്യമായ കളക്ഷനില്ലാതെ തന്നെ തിയേറ്ററുകൾ വിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+