തമിഴ് നടന്‍ ജോണ്‍ വിജയിക്കെതിരെ ലൈംഗിക പീഡന ആരോപണം; പരാതികള്‍ പങ്കുവെച്ച് ചിന്മയി
ചെന്നൈ: പ്രമുഖ നടന്‍ ജോണ്‍ വിജയിക്കെതിരെ ലൈംഗികാരോപണ പരാതിയുമായി സ്ത്രീകള്‍. ഗായിക ചിന്‍മയി ശ്രീപാദ ഈ പരാതിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ നേരിട്ട ദുരിതങ്ങളാണ് പരാതിയില്‍ വിശദീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ലൂസിഫറില്‍ അടക്കം ജോണ്‍ വിജയ് അഭിനയിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് ജോണ്‍ വിജയ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകയോട് ജോണ്‍ വിജയ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. അതിന് ശേഷം ചിന്മയി ഈ ആരോപണങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചിരുന്നു.

നിരവധി സ്ത്രീകളാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണത്തിന് ശേഷം ജോണ്‍ വിജയിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെല്ലാം ലൈംഗിക ഉദ്ദേശത്തോടെ ജോണ്‍ വിജയ് പെരുമാറിയെന്നായിരുന്നു ആരോപണങ്ങള്‍.
മറ്റൊരു മാധ്യമപ്രവര്‍ത്തക വളരെ മോശമായി ജോണ്‍ വിജയ് പെരുമാറിയെന്നും ആരോപിച്ചിരുന്നു. ജോണ്‍ വിജയിയെ അഭിമുഖം ചെയ്ത മാധ്യമപ്രവര്‍ത്തകയാണ് മോശം അനുഭവം നേരിട്ടതെന്ന് ചിന്മയി പറയുന്നു. 2018ലെ മീറ്റൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ജോണ്‍ വിജയിക്കെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.
പ്രമുഖ ഗായികയും ആര്‍ജെയുമായ ശ്രീരഞ്ജിനി ജോണ്‍ വിജയിയുടെ മോശം പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ ചിന്മയി നന്ദി അറിയിച്ചിരുന്നു. ശ്രീരഞ്ജിനി, നിങ്ങളുടെ അനുഭവം നേരത്തെ പങ്കുവെച്ചിരുന്നു. എനിക്ക് മറ്റ് മൂന്ന് പെണ്‍കുട്ടികളുടെ അനുഭവവും ഇതിന് ശേഷം അറിയാന്‍ കഴിഞ്ഞു.
എല്ലാവരും ജോണ്‍ വിജയിയില്‍ നിന്ന് മോശം അനുഭവം നേരിട്ടവരാണ്. ഈ സ്ത്രീകള്‍ കരുത്ത് കണ്ടെത്തട്ടെ. എല്ലാ കാര്യങ്ങളും തുറന്ന് പറയട്ടെ. നിങ്ങളുടെ പിതാക്കന്മാരുമായി സൗഹൃദം ഉള്ളയാളാണ് അദ്ദേഹമെങ്കില്‍ പോലും കാര്യങ്ങള്‍ തുറന്ന് പറയണമെന്നും ചിന്മയി എക്‌സില്‍ കുറിച്ചു.
അതേസമയം ആരോപണങ്ങളോട് ജോണ്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ല്‍ ഫസ്റ്റ്‌പോസ്റ്റുമായുള്ള അഭിമുഖത്തില്‍ തന്റെ പെരുമാറ്റം മോശമായതിന് ജോണ്‍ വിജയ് ക്ഷമ ചോദിച്ചിരുന്നു. വളരെ സത്യസന്ധനായ വ്യക്തിയാണ് ഞാന്‍. എനിക്ക് മറ്റ് ഉദ്ദേശങ്ങള്‍ ഒന്നുമില്ല. ചില സമയങ്ങളില്‍ എന്റെ തമാശകള്‍ അത്ര തമാശയുള്ളതല്ലെന്നും, മറ്റുള്ളവര്‍ക്ക് അത് മോശമായി തോന്നാം.
എന്റെ സംഭാഷണം തമാശയായി തോന്നാത്തവരോട് അത്തരം കാര്യങ്ങള്‍ പിന്നീട് പറയാറില്ല. കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് തന്റെ രീതിയെന്നും ജോണ്‍ വിജയ് പറഞ്ഞിരുന്നു. ജോണ്‍ വിജയ് നേരത്തെ മലയാള ചിത്രം തങ്കമണിയിലും അഭിനയിച്ചിരുന്നു.












Click it and Unblock the Notifications