നടി അഞ്ജലിയെ സ്റ്റേജില്‍ വെച്ച് പിടിച്ചുതള്ളി ബാലകൃഷ്ണ, വീഡിയോയില്‍ മദ്യക്കുപ്പി? വന്‍ വിവാദം
ഹൈദരാബാദ്: നടി അഞ്ജലിയെ സ്റ്റേജില്‍ വെച്ച് പിടിച്ചുതള്ളി തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ബാലകൃഷ്ണ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പെരുമാറ്റത്തിന്റെ പേരിലും പലപ്പോഴും വിമര്‍ശനം നേരിടാറുണ്ട് ബാലകൃഷ്ണ.
പല ചടങ്ങുകളിലും ബാലകൃഷ്ണ മോശം രീതിയില്‍ പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഫോണ്‍ വലിച്ചെറിയുകയും, ആരാധകന്റെ മുഖത്തടിക്കുന്നതുമായ നിരവധി കാര്യങ്ങള്‍ ഇതില്‍ വരും. ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രമോഷനല്‍ സമയത്താണ് അഞ്ജലിയെ ബാലകൃഷ്ണ പിടിച്ചുതള്ളിയത്.

തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന നടി കൂടിയാണ് അഞ്ജലി. ഇത്രയും സീനിയര്‍ നടിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റമാണ് വ്യാപക വിമര്‍ശനത്തിന് കാരണായിരിക്കുന്നത്. നിരവധി പേരാണ് ബാലകൃഷ്ണ സ്ത്രീവിരുദ്ധനാണെന്ന് ചൂണ്ടിക്കാണിച്ചത്. ഗ്യാങ്‌സ് ഓഫ് ഗോദാവാരി എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങില്‍ അതിഥിയായിട്ടാണ് ബാലകൃഷ്ണ എത്തിയത്.
വീഡിയോയില്‍ നടിയോട് നീങ്ങി നില്‍ക്കാന്‍ ബാലകൃഷ്ണ ആശ്യപ്പെടുന്നുണ്ട്. മറ്റൊരു നടി നേഹ ഷെട്ടിയോടും ഇതേ കാര്യം തന്നെ ബാലകൃഷ്ണ ആവശ്യപ്പെടുന്നുണ്ട്. ഇരുനടിമാരും നീങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് ബാലകൃഷ്ണ അഞ്ജലിയെ പിടിച്ച് തള്ളുന്നത്. ഭാഗ്യം കൊണ്ടാണ് സ്റ്റേജില്‍ നിന്ന് താഴെ വീഴാതെ അഞ്ജലി രക്ഷപ്പെട്ടത്.
അതേസമയം നന്ദമുരി ബാലകൃഷ്ണ അഞ്ജലിയെ തള്ളുന്ന സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ടിഡിപിയുടെ നേതാവ് കൂടിയാണ് ബാലകൃഷ്ണ. എന്നാല്‍ ബാലകൃഷ്ണ ഇരിക്കുന്നതിന്റെ സമീപത്തായി കുപ്പിയില്‍ മദ്യം ഉണ്ടായിരുന്നുവെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.
വേദിയില്‍ വെച്ച് ബാലകൃഷ്ണ മദ്യപിച്ചതിന് ശേഷമായിരിക്കും അഞ്ജലിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് നാഗവംശി ഈ ആരോപണങ്ങള്‍ തള്ളി. അത്തരമൊരു കുപ്പിയേ അവിടെ ഇല്ലായിരുന്നുവെന്നും, പുറത്തുവന്ന വീഡിയോയില്‍ സിജിഐ ഉപയോഗിച്ച് കുപ്പി ഉള്‍പ്പെടുത്തിയതാണെന്നും നാഗവംശി പറഞ്ഞു.
ബാലകൃഷ്ണ മദ്യപിച്ച് ചടങ്ങിന് വരാറുണ്ടെന്നും, പ്രസ്‌നങ്ങല്‍ ഉണ്ടാക്കാറുണ്ടെന്നും നേരത്തെ തന്നെ തെലുങ്ക് സിനിമയില്‍ ചര്‍ച്ചയാവാറുള്ള കാര്യമാണ്. അതേസമയം നിരവധി പേരാണ് താരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സംവിധായകന്‍ ഹന്‍സല്‍ മേത്ത ബാലകൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തി. ആരാണ് ഈ ഒന്നിനും കൊള്ളാത്തവനെന്നായിരുന്നു ഹന്‍സലിന്റെ പ്രതികരണം. ചില ആരാധകര്‍ ബാലകൃഷ്ണയുടെ പെരുമാറ്റത്തെ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ടിആറിന്റെ മകനും, ജൂനിയര്‍ എന്‍ടിആറിന്റെ അമ്മാവനും, തെലുങ്ക് സിനിമയിലെ വമ്പന്‍ താരവുമാണ് ബാലകൃഷ്ണയെന്നും, അഞ്ജലിയെ തമാശരൂപേണയാണ് താരം തള്ളിയതെന്നും ആരാധകര്‍ പറഞ്ഞു.












Click it and Unblock the Notifications