ദളപതി 69: അവസാന ചിത്രത്തില്‍ വിജയ് വാങ്ങുന്ന പ്രതിഫലം ഇത്ര, മമിതയ്ക്കും ബോബിക്കും കോടികള്‍
ചെന്നൈ: ഇളയദളപതി വിജയിയുടെ അവസാന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ തമിഴകത്ത് നിന്നുള്ള ചര്‍ച്ചകള്‍. വിജയ് അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തെ ആരാധകരുടെ നെഞ്ചുപൊട്ടിക്കുന്നതായിരുന്നു. വിജയിയുടെ കരിയറിലെ 69ാമത്തെ ചിത്രമാണിത്. തുനിവിന്റെ സംവിധായകന്‍ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. വിജയിയുടെ അവസാനം ഇറങ്ങിയ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രം മെഗാ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ നിന്ന് 456 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ചിത്രത്തിന് പ്രതീക്ഷിച്ച അത്ര കളക്ഷന്‍ ലഭിച്ചിരുന്നില്ല. അവസാന ചിത്രം പക്ഷേ ബ്രഹ്‌മാണ്ഡമാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിജയ് 69 എന്ന് പേരിട്ടിരിക്കുന്ന അവസാന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഉള്ളത്. ബോബി ഡിയോളാണ് വിജയിക്ക് വില്ലനായി വരുന്നത്. പൂജാ ഹെഗ്‌ഡെയാണ് നായികയായി വരുന്നത്.
അതേസമയം മലയാളത്തില്‍ നിന്ന് മമിത ബൈജുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ വിജയിക്കൊപ്പമുള്ള മമിതയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അതേസമയം റെക്കോര്‍ഡ് പ്രതിഫലമാണ് ഓരോ താരത്തിനും ഈ ചിത്രത്തില്‍ ലഭിക്കുന്നത്. വിജയ് ഈ ചിത്രത്തോടെ പ്രതിഫലത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്.
ഷാരൂഖ് ഖാനും, രജനീകാന്തും, പ്രഭാസുമെല്ലാം വിജയിയുടെ പ്രതിഫലത്തിന് മുന്നില്‍ വഴിമാറിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനയത്തിന് ബോബി ഡിയോളിന് പക്ഷേ വളരെ ചെറിയ പ്രതിഫലമാണ് ലഭിക്കുന്നത്. വിജയിയുമായി താരതമ്യം ചെയ്യുമ്പോഴാണിത്.
ആനിമല്‍ എന്ന ചിത്രത്തിലെ ക്രൂരനായ വില്ലനായി വമ്പന്‍ തിരിച്ചുവരവാണ് ബോബി ഡിയോള്‍ നടത്തിയത്. അതുകൊണ്ട് നിരവധി ചിത്രങ്ങളാണ് ബോബി വില്ലനായി എത്തുന്നത്. സൂര്യയുടെ കങ്കുവയില്‍ പ്രധാന വില്ലനെ അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. പവന്‍ കല്യാണ്‍, ബാലകൃഷ്ണ, തുടങ്ങി നിരവധി ചിത്രങ്ങളാണ് ബോബിക്ക് ഇപ്പോഴുള്ളത്. പവന്‍ കല്യാണിന്റെ ഹരി ഹര വീര മല്ലുവിലും ബോബി തന്നെയാണ് വില്ലന്‍.
അതേസമയം ബോബി ഡിയോളിന് 5 കോടിയാണ് ചിത്രത്തില്‍ പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ആനിമലിനും ഇതേ പ്രതിഫലം തന്നെയാണ് ബോബിക്ക് ലഭിച്ചത്. വിജയിയുടെ പ്രതിഫലത്തിന്റെ വെറും 1.81 ശതമാനമാണിത്. വിജയിക്ക് ചിത്രത്തിന് 275 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്.
ഷാരൂഖ് ഖാന്‍ പഠാന് വേണ്ടി 250 കോടി പ്രതിഫലം വാങ്ങിയിരുന്നു. രജനീകാന്ത് കൂലിക്ക് വേണ്ടി 260 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ വിജയ് ഇതിനേക്കാള്‍ എല്ലാം മുകളിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസ് 200 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. മൂന്ന് കോടിയാണ് പൂജ ഹെഗ്‌ഡെ പ്രതിഫലമായി വാങ്ങുന്നത്. ഒരു കോടിയാണ് മമിത ബൈജുവിന് ലഭിക്കുന്നത്.












Click it and Unblock the Notifications