Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രഗത്ഭനായ ആ ക്യാമറാമാൻ എന്നെ പട്ടിയെ തല്ലുംപോലെ തല്ലിയിട്ടുണ്ട്, പ്രിയൻ സാർ പറഞ്ഞത്..'; ശ്രീകാന്ത് മുരളി

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടൻമാരിൽ ഒരാളായിരുന്നു ശ്രീകാന്ത് മുരളി. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് കടന്നത്. ഒരു പരസ്യ ചിത്ര സംവിധായകൻ കൂടിയായ ശ്രീകാന്ത് ഒട്ടും നിനച്ചിരിക്കാതെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. താരത്തിന്റെ ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്‌. എബി, ഹോം, വൈറസ്, രേഖാചിത്രം എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രീകാന്ത് മുരളി തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തിൽ സജീവമാകുന്നതിന് മുൻപ് തന്നെ ശ്രീകാന്ത് സിനിമയിൽ പ്രധാന മേഖലയായ സംവിധാനത്തിൽ ഒരുകൈ നോക്കിയിരുന്നു. പ്രമുഖ സംവിധായകൻ പ്രിയദർശന്റെ സിനിമകളിൽ അസിസ്‌റ്റന്റ്‌ ആയിട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു.

srikantmuraliactor

വിഖ്യാത ചലച്ചിത്രകാരൻ കെജി ജോർജിന്റെ ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. കഥകളിയിൽ വൈദഗ്ധ്യമുള്ള അദ്ദേഹം 1996 മുതൽ 2006 വരെ പ്രിയദർശന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് പരസ്യ ചിത്രങ്ങളിലേക്ക് തിരിഞ്ഞത്. നിലവിൽ വരാനിരിക്കുന്നതും ഷൂട്ടിംഗ് പുരോഗമിക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് ശ്രീകാന്ത് മുരളി കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

ഇപ്പോഴിതാ സംവിധാന സഹായിയായി തന്റെ കരിയർ തുടങ്ങിയതും പിന്നീട് അഭിനേതാവായി മാറിയതുമൊക്കെ എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ശ്രീകാന്ത്. തികച്ചും അപ്രതീക്ഷിതമായാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഒരു പ്രമുഖ ക്യാമറാമാൻ തന്നെ തല്ലിയെന്നും വഴക്ക് പറഞ്ഞെന്നും ശ്രീകാന്ത് വെളിപ്പെടുത്തുകയുണ്ടായി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീകാന്ത് മുരളിയുടെ വാക്കുകൾ

മേഘത്തിലെ മമ്മൂക്കയും ശ്രീനിവാസനും ഡാൻസ് കളിക്കുന്ന സീൻ ഉള്ള ഷോട്ട് എടുക്കുമ്പോൾ എനിക്ക് വയ്യാതെ കിടക്കുകയായിരുന്നു. പൊള്ളാച്ചിയിലെ ചൂട് സഹിക്കാൻ വയ്യാഞ്ഞിട്ട് എനിക്ക് നീർവീഴ്‌ച്ച ഒക്കെ വന്ന് ഞാൻ റെസ്‌റ്റിൽ ആയിരുന്നു. രണ്ട് ദിവസം കൊണ്ടാണ് അദ്ദേഹം ആ സോംഗ് ഷൂട്ട് ചെയ്‌തത്‌. തെലുഗിലെ വലിയ ഡയറക്‌ടർ ആയ വിക്രം കെ കുമാർ, ശ്രീകുമാരൻ തമ്പി സാറിന്റെ മകൻ രാജ്‌കുമാർ, പിന്നെ വേണു നാഗവള്ളി ഇവരൊക്കെ ഉണ്ടായിരുന്നു അന്ന് അസിറ്റന്റ്‌സ് ആയിട്ട്.

സോംഗ് ആവുമ്പോൾ അത് മാർക്ക് ചെയ്‌തിട്ട് പിന്നെ ഭയങ്കര സെലിബ്രെഷൻ മൂഡ് ആണ്. മമ്മൂക്ക തന്നെ പറയുന്നുണ്ട് അദ്ദേഹം വലിയ ഡാൻസർ ഒന്നുമല്ലെന്ന്. എനിക്കും അത് വലിയ നഷ്‍ടമായി തോന്നിയിരുന്നു. ദാമോദരൻ മാഷാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സീനുകൾ അദ്ദേഹത്തിൽ നിന്ന് ബ്രീഫ് ചെയ്‌തിട്ട് തിരക്കഥ എഴുതി വാങ്ങലായിരുന്നു എന്റെ ജോലി. അന്ന് പനി ആയിരുന്നിട്ടും ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു.

അതാണ് എടുക്കാൻ പോവുന്നതെന്ന് അറിയാമായിരുന്നു. സാർ തന്നെ പറയും, അല്ലെങ്കിൽ എന്റെ സീനിയർ ആയ രാജേഷ് പറയും. അടുത്ത ഒന്നോ രണ്ടോ ദിവസങ്ങൾ നടക്കേണ്ട കാര്യങ്ങൾ ഞാൻ കൃത്യമായി ഡിസ്‌കസ് ചെയ്യാറുണ്ടായിരുന്നു. ഒരു സിസ്‌റ്റമാറ്റിക് ആയിട്ടുള്ള ഒരു പോക്ക് ആയിരുന്നു അത്. അന്നെല്ലാം പേപ്പറിൽ എഴുതി വയ്ക്കണം. അന്ന് ഈ ലാപ്ടോപ്പ് ഒന്നുമില്ല. അതുകൊണ്ടൊക്കെയാണ് പ്രിയൻ സാർ ഇപ്പോൾ 99ആമത്തെ സിനിമ ചെയ്യാൻ പോവുന്നത്.

അഭിനയത്തിലെ ആദ്യത്തെ ഡയലോഗ് പറയുമ്പോൾ എനിക്ക് ഇത്രയും സക്‌സസ് ആവുമെന്ന ബോധ്യം ഉണ്ടായിരുന്നില്ല. പക്ഷേ അതിന്റെ സംവിധായകനായ എബ്രിഡ് ഷൈനുണ്ടായിരുന്നു. 13 ദിവസമാണ് അവിടെ നിന്നത്. എനിക്കൊരു പരസ്യ കമ്പനിയുണ്ട്. അവിടെ മെഡിക്കൽ റെപ്പുമാർ ഇരിക്കും പോലെ നമ്മൾ ക്ലയിന്റിനെ കാണാനും മീറ്റിങ്ങുകളും ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അപ്പോൾ റദ്ദായി പോവുകയായിരുന്നു.

ഞാൻ നിവിനെ കണ്ട് ഒരു കഥ പറയുക എന്ന ഉദ്ദേശത്തോടെയാണ് ആക്ഷൻ ഹീറോ ബിജുവിന്റെ സെറ്റിൽ എത്തുന്നത്. പിന്നീട് പതിമൂന്ന് ദിവസം സെറ്റിൽ നിക്കേണ്ടി വന്നു. ഷോട്ട് എടുത്ത് തിരിഞ്ഞു നടക്കുന്ന സമയം എബ്രിഡ് ഷൈൻ പറയുന്നുണ്ടായിരുന്നു, ഭായ് നിങ്ങൾ ഒരു റൗണ്ട് പോവുമെന്ന് പറഞ്ഞിരുന്നു. ഷൈനിനെ എനിക്ക് പരിചയം ഉണ്ടായിരുന്നു. 1983 സിനിമ സെലിബ്രെഷന്റെ അന്ന് ഞങ്ങൾ കണ്ടിരുന്നു.

റിലീസ് ആയ ആദ്യ ദിവസം തന്നെ ഞാൻ സിനിമ കണ്ടിരുന്നു. റൈറ്റർ നവീൻ ഭാസ്‌കർ എന്റെ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. നവീനും മാർട്ടിൻ പ്രക്കാട്ടും എബ്രിഡ് ഷൈനും ഒക്കെ മനോരമയിൽ ഉണ്ടായിരുന്നവരാണ്. അവരൊക്കെ മനോരമ പ്രോഡക്റ്റ്സ് ആയിരുന്നു. അന്ന് 1983 സക്‌സസ് സെലിബ്രെഷനിൽ വച്ചാണ് എബ്രിഡ് ഷൈനെ പരിചയപ്പെടുന്നത്, അന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.

ഞാൻ മാത്രമല്ല ആ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളെയും അദ്ദേഹം ഇങ്ങനെ വിളിച്ച് കൊണ്ട് വന്നതാണ്. സിനിമ അങ്ങനെയാണ്, സിനിമ നമ്മളെ തിരിച്ചുവിളിക്കും. ഒരു സംശയവും വേണ്ട. സിനിമയോട് നമ്മൾ എത്ര ആത്മാർത്ഥമായി നിക്കുന്നുവോ അത്ര തന്നെ സിനിമയും നമ്മളെ ഉപേക്ഷിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഇത്രയും നാളത്തെ അനുഭവം ഇതാണ്.

വക്കീലിന്റെ റോൾ ചെയ്യുന്നതിൽ ചില കാര്യങ്ങൾ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് എബ്രിഡ് ഷൈനിന്റെ ബ്രില്ലിയൻസാണ്. എന്നെ കണ്ടപ്പോൾ ഈ പുള്ളി കൊള്ളാമല്ലോ എന്ന് പറഞ്ഞത് അദ്ദേഹമാണ്. ഒരു പകുതി ശതമാനം അതിൽ പോയി. ഞാൻ എത്രയോ വർഷം അസിസ്‌റ്റന്റ്‌ സയറക്‌ടറായി ജോലി ചെയ്‌തതാണു. പല താരങ്ങൾക്കും കണ്ടിന്യുറ്റി പറഞ്ഞു കൊടുക്കുകയും പ്രിയൻ സാർ മോഡുലേഷൻ പറഞ്ഞു കൊടുക്കുമ്പോൾ കേൾക്കുകയും ഒക്കെ ചെയ്‌തതാണ്‌.

അഞ്ചെട്ട് വർഷം പത്ത് പതിമൂന്ന് പടങ്ങൾ ഞാൻ നിന്നതിന്റെ ഗുണമാണ് ക്യാമറയുടെ മുന്നിൽ പോയി നിന്നപ്പോൾ ഗുണമായത്. ലെൻസ് ഏതാണ്, എന്നെ കാണുമമോ എന്നൊക്കെയുള്ള കാര്യങ്ങൾ അതിൽ നിന്നാണ് ഞാൻ പഠിച്ചത്. എന്റെ ഉള്ളിൽ അതുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്കത് ചെയ്യാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ എനിക്ക് ഇടി കിട്ടും. മുൻപ് ക്ലാപ്പ്ബോർഡുമായി പോയി നിന്ന് ഞാൻ ഒത്തിരി അടി മേടിച്ചിട്ടുണ്ട്.

ക്ലാപ്പ് അടിക്കുമ്പോൾ മുഖത്ത് ചോക്ക് വീണ് അഭിനേതാക്കൾ ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. വളരെ ഇമോഷണലായ സീനുകളിൽ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നെ രാജേഷ് വഴക്ക് പറഞ്ഞിട്ടുണ്ട്. ചോക്ക് നനയ്ക്കും, അങ്ങനെയുള്ള പാഠങ്ങൾ ഉണ്ട്. എനിക്കതിൽ ഒരു വിഷമവും തോന്നിയിട്ടില്ല. ഇതൊക്കെ നമുക്ക് ഗുണം ചെയ്‌തിട്ടേ ഉള്ളൂ.

കാരണം നമ്മൾ അവിടെ ചെയ്‌തത് തെറ്റാണ്. ആ തെറ്റിന് ശകാരം തന്നെയാണ് വേണ്ടത്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ ഇരുന്ന് സംസാരിക്കില്ലായിരുന്നു. വളരെ പ്രഗത്ഭനായ, ക്യാമറാമാൻ ഒക്കെ എന്നെ പടക്കം പൊട്ടുന്നത് പോലെ അടിച്ചിട്ടുണ്ട്. ഇപ്പോഴും അവരൊക്കെ എന്നെ വിളിക്കാറുണ്ട്. നമ്മളെ അന്നവർ അടിച്ചതും ശകാരിച്ചതും ഒക്കെ കൊണ്ടാണ് നമുക്ക് ഇന്ന് അവരോടൊപ്പം നിൽക്കാൻ കഴിയുന്നത്.

പണി നിർത്തി പോവാമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല. നമ്മളെ ഒരാൾ ശകാരിക്കുന്നത് നന്നാവും എന്ന് കരുതിയിട്ടാവുമല്ലോ. അതൊരു പ്രതീക്ഷയാണ്, പ്രിയൻ സാർ സംസാരിക്കുമ്പോൾ എനിക്കത് മനസിലായിട്ടുണ്ട്. അങ്ങനെ നേരെയാവുമെന്ന് തോന്നാത്തവർ ഒന്നും പിന്നീട് സിനിമകളിൽ ഞാൻ സഹസംവിധായകരായി കണ്ടിട്ടുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+