Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയിച്ചത് ഒരേയൊരു ചിത്രം, സുഹാന കോടീശ്വരി, ഷാരൂഖിന്റെ മകള്‍ക്ക് കാമുകനേക്കാള്‍ ഇരട്ടി ആസ്തി

ബോളിവുഡ് സൂപ്പര്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ആര്‍ച്ചീസ് എന്ന പുതിയ ചിത്തില്‍ അഭിനയിക്കുന്നവരെല്ലാം താരങ്ങളുടെ മക്കളാണ്. സുഹാനയെ കൂടാതെ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍ ഖുശി കപൂര്‍, അമിതാഭ് ബച്ചന്റെയും, ജയ ബച്ചന്റെയും പേരക്കുട്ടി അഗസ്ത്യ നന്ദ എന്നിവരാണ് ചിത്രത്തിലുള്ളത്. റിലീസിന് മുമ്പേ വന്‍ ഹൈപ്പ് ചിത്രത്തിനുണ്ട്.

സുഹാനയുടെ ചിത്രം സംവിധാനം ചെയ്യുന്നത് സോയ അക്തറാണ്. പ്രമുഖ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ മകളാണ് സോയ. അതേസമയം ആദ്യ ചിത്രം ഇറങ്ങും മുമ്പേ സുഹാന കോടീശ്വരിയാണ്. ഇത്രയും കാലം പഠനത്തിന്റെ ഭാഗമായി മാറി നിന്ന സുഹാനയ്ക്ക് ഇത്ര വരുമാനം എങ്ങനെ ലഭിച്ചു എന്ന് പരിശോധിക്കാം.

suhana-khan-net-worth

ആര്‍ച്ചീസില്‍ വെറോണിക്ക ലോഡ്ജ് എന്നൊരു കഥാപാത്രത്തെയാണ് സുഹാന അവതരിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഈ ചിത്രമില്ലെങ്കിലും സുഹാന ആഡംബര ജീവിതമാണ് നയിക്കുന്നത്. ഷാരൂഖിന്റെ മകള്‍ എന്നത് മാത്രമല്ല അവരുടെ ഐഡന്റിറ്റി. സുഹാന ആര്‍ച്ചീസില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മോഡലിംഗില്‍ തിളങ്ങിയിരുന്നു.

23കാരിയായ സുഹാന അറിയപ്പെടുന്നൊരു മോഡലിംഗ് സെലിബ്രിറ്റിയാണ്. 16ാം വയസ്സില്‍ ഫാഷന്‍ മാഗസിനായ വോഗിന്റെ കവര്‍ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിരുന്നു സുഹാന. ആ സമയത്ത് വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും, പിന്നീട് ധാരാളം ആരാധകരെ സുഹാന സ്വന്തമാക്കിയിരുന്നു.അടുത്തിടെ ആലിബാഗില്‍ ഒരു പുതിയൊരു സ്ഥലം സുഹാന വാങ്ങിയിരുന്നു. ഇതിനായി ചെലവിട്ടത് പന്ത്രണ്ട് കോടിയില്‍ അധികം രൂപയാണ്.

1.5 ഏക്കര്‍ ഭൂമിയുണ്ട് ഇത്. താള്‍ ഗ്രാമത്തിലെ കാര്‍ഷിക ഭൂമിയാണിത്. 77.44 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി. ആലിബാഗ് ടൗണില്‍ നിന്ന് വെറും പന്ത്രണ്ട് മിനുട്ട് യാത്ര കൊണ്ട് ഈ സ്ഥലത്തെത്താം. താളില്‍ ഷാരൂഖ് ഖാന് സമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ബംഗ്ലാവുമുണ്ട്. സുഹാനയ്ക്ക് ഇതെല്ലാം വാങ്ങാനുള്ള തുക അവരുടെ മറ്റ് സമ്പാദ്യങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. പതിമൂന്ന് കോടിയാണ് സുഹാനയുടെ ആസ്തി.

നടിയുടെ പരസ്യങ്ങളും, മറ്റ് കരാറുകളും എല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക അവര്‍ക്കുള്ളത്. ആര്‍ച്ചീസിലെ സഹതാരമായ അഗസ്ത്യ നന്ദയുമായി സുഹാന പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാമുകനായ അഗ്‌സത്യ പക്ഷേ സമ്പത്തിന്റെ കാര്യത്തിലും സുഹാനയേക്കാള്‍ പിന്നിലാണ്. അഗസ്ത്യയുടെ സഹോദരി നവ്യ നവേലി നന്ദ പക്ഷേ കോടീശ്വരിയാണ്. 2 കോടിയാണ് അഗസ്ത്യയുടെ ആസ്തി.

ഇതിനേക്കാള്‍ എത്രയോ മുന്നിലാണ് സുഹാനയുടെ ആസ്തി. അഗസ്ത്യയുടെ സമ്പത്തിനേക്കാള്‍ 1200 ശതമാനം കൂടുതലാണിത്. അതേസമയം ആര്‍ച്ചീസിലെ മറ്റൊരു താരം ഖുശി കപൂറിന് 6.5 കോടിയാണ് ആസ്തി. സോഷ്യല്‍ മീഡിയയില്‍ വന്‍ സെലിബ്രിറ്റിയാണ് ഖുശി. 1.2 മില്യണ്‍ ഫോളോവേഴ്‌സും അവര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+