'അവരും കാശിന് വേണ്ടിയായിരുന്നു, ഒരിക്കലും വിചാരിച്ചില്ല, അത് പാപമാണ്'; സത്യം പുറത്തുവന്നെന്ന് നടൻ ബാല
മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ബാല. തമിഴ്‌നാട് സ്വദേശിയാണെങ്കിലും കരിയറിന്റെ തുടക്കം മുതൽ മലയാളത്തിൽ സജീവമായ ബാല പിന്നീട് ഇവിടം വിട്ടിരുന്നില്ല. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഒട്ടേറെ മികച്ച വേഷങ്ങളാണ് ബാല മലയാള സിനിമയിൽ കൈകാര്യം ചെയ്‌തത്. പുതിയ മുഖത്തിലെ വില്ലൻ വേഷവും. ബിഗ് ബി, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടക്കത്തിൽ നായകനായിരുന്ന ബാല പിന്നീട് സഹതാരമായും ചെറു വേഷങ്ങളിലും ഒക്കെ തിളങ്ങുകയായിരുന്നു. നിലവിൽ മുഖ്യധാരാ സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരമെന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും പ്രേക്ഷകർ ഒരിക്കൽ പോലും ബാലയെ മറന്നിട്ടില്ല, മറക്കാൻ അദ്ദേഹം അവസരം നൽകിയിട്ടില്ലെന്ന് വേണം പറയാം.

കേരളത്തിലെ സോഷ്യൽ മീഡിയ അത്രയേറെ കൊണ്ടാടിയിട്ടുള്ള വ്യക്തികളിൽ ഒന്നാണ് ബാല. അതിന് കാരണം താരത്തിന്റെ വ്യക്തി ജീവിതം തന്നെയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ഗായിക അമൃതയെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. ഇതിൽ ഒരു മകളും ജനിച്ചിരുന്നു. എന്നാൽ ഇവർ പിന്നീട് ബന്ധം വേർപെടുത്തി.
ഇതിന് ശേഷം പല രീതിയിലുള്ള വെല്ലുവിളികളും ആരോപണങ്ങളും ഒക്കെയായി ഇവർ വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനിടെ ബാലയ്ക്ക് കരൾ രോഗം വരികയും ചെയ്‌തു. എലിസബത്ത് എന്ന ഡോക്‌ടറുമായുള്ള ബാലയുടെ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. ശേഷം ബന്ധുവായ കോകിലയെ ബാല അടുത്തിടെ വിവാഹം ചെയ്‌തിരുന്നു.
ഇപ്പോഴിതാ വീണ്ടും വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. താൻ പ്രതീക്ഷിക്കാത്ത ചില ആളുകൾ പോലും തന്നെ ചതിച്ചുവെന്നാണ് ബാലയുടെ ആരോപണം. ആരാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്‌തതെന്ന് ബാല ആരോപിക്കുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു ബാലയുടെ പ്രതികരണം.
ബാലയുടെ വാക്കുകൾ ഇങ്ങനെ
എല്ലാവർക്കും സുഖമാണോ..? കോകിലയാണ് ഈ വീഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ. നമുക്ക് ദ്രോഹം ചെയ്‌ത ആളുകളും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകൾ തുടർച്ചയായി വന്നിട്ടുണ്ട്. അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ പണ്ടേ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.
ഇതൊരു കൂട്ടായ ആക്രമണമാണെന്നും കാശിന് വേണ്ടിയാണെന്നും ഞാൻ അന്നേ പറഞ്ഞിരുന്നു. മൂന്നാം തീയതി ഒരുകാര്യം കണ്ടപ്പോൾ ഞാൻ തകര്‍ന്നുപോയി. ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു.
പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താനില്ല. വിശേഷങ്ങളുണ്ട്. ജീവിതത്തിൽ എപ്പോഴും എന്താണെന്ന് അറിയുമോ നമ്മൾ കഷ്‌ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടു വേണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. എല്ലാവരും നന്നായിരിക്കട്ടെ.
എന്നാൽ ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. വീഡിയോ വന്ന സമയത്തെയും അതിന്റെ രീതിയേയും ഒക്കെ ആളുകൾ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഇന്ത്യ-പാക് യുദ്ധം നടക്കുന്ന വേളയിൽ ഇത്തരം വിഷയങ്ങളുമായി രംഗത്ത് വന്നതിനായി ബാല കൂടുതൽ പേരിൽ നിന്നും വിമർശനം നേരിടുന്നത്.
'എടോ ഇവിടെ നമ്മുടെ രാജ്യത്തെ ജവാന്മാർ അതിർത്തിയിൽ പോരാടിക്കോണ്ടിരിക്കുമ്പോഴാ നീയും നിന്റെ കോകിലയും എണീറ്റ് പോടോ..' എന്നാണ് ഒരാൾ ഈ വീഡിയോക്ക് നൽകിയ മറുപടി. 'ബാല പാവമാണ് മനസ്സിൽ ഒന്നുമില്ല തലക്കകത്തും ഒന്നുമില്ല' എന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്ന കമന്റ്. കാട്ട്പോത്തിനെ വെല്ലുന്ന തൊലിക്കട്ടിയാണ് ബാലയ്ക്ക് എന്നാണ് മറ്റൊരാൾ യുദ്ധ സമയത്തെ വീഡിയോയെ വിമർശിച്ചു കൊണ്ട് രേഖപ്പെടുത്തിയ കമന്റ്.












Click it and Unblock the Notifications