'ആ ഫഹദ് ചിത്രത്തിൽ ഞാൻ പതിനഞ്ചോളം സീനുകളിൽ അഭിനയിച്ചു, വില്ലന് പ്രാധാന്യമെന്ന് പറഞ്ഞ് വെട്ടിമാറ്റി'; ഷഫീഖ്
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഷഫീഖ് റഹ്മാൻ. ചിത്രത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ വേഷം വളരെ മികച്ച രീതിയിലാണ് ഷഫീഖ് ചെയ്‌തത്. നാദിർഷ ഒരുക്കിയ സിനിമയിൽ നായകന്മാരായി പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരാണ് അഭിനയിച്ചത്. ക്ലാസ്മേറ്റ്സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷമായിരുന്നു മൂവരും ഒന്നിച്ചത് എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. എങ്കിലും അതിൽ ഹൈലൈറ്റായത് വില്ലനായ ഷഫീഖിന്റെ പ്രകടനം തന്നെയായിരുന്നു.
ഇതിൽ ഷഫീഖിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പക്ഷേ കരിയറിൽ മുന്നേറ്റമുണ്ടാക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‌തെങ്കിലും ആദ്യ ചിത്രത്തോളം ഇമ്പാക്റ്റ് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് അഭിനയിക്കാനും ഷഫീഖിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം. ചില ചിത്രങ്ങളിലേക്ക് എങ്ങനെയാണ് താൻ എത്തിപ്പെട്ടതെന്ന് ഷഫീഖ് പറയുന്നുണ്ട്. ഫഹദ് ഫാസിലിന്റെ ഒരു സിനിമയിൽ നിന്ന് തന്റെ സീനുകൾ എല്ലാം അവസാന നിമിഷം വെട്ടിമാറ്റിയതിനെ ക്കുറിച്ചും താരം വെളിപ്പെടുത്തുകയുണ്ടായി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഷഫീഖ് റഹ്മാന്റെ വാക്കുകൾ
ഇട്ടിമാണിയിൽ കിട്ടുന്നത് ആന്റണി ചേട്ടൻ വിളിച്ചിട്ടാണ്. ആന്റണി ചേട്ടനുമായി നല്ല അടുപ്പമാണുള്ളത്. എപ്പോൾ കാണുമ്പോളും വളരെയധികം സ്നേഹത്തോടെ നമ്മളോട് സംസാരിക്കുന്ന ആളാണ് അദ്ദേഹം. നീ എന്നെ വിളിക്കാത്തത് എന്താ? മെസേജ് അയക്കാത്തത് എന്താ എന്നൊക്കെ ചോദിക്കാറുണ്ട്. കഴിഞ്ഞ തവണ കണ്ടപ്പോൾ പുള്ളി കമ്മിറ്റ് ചെയ്‌തിട്ടുണ്ടായിരുന്നു ഒരു വേഷം ശരിയാക്കാം എന്ന്. കൂടെ നിർത്താമെന്ന് പറഞ്ഞിരുന്നു.
ക്രിക്കറ്റ് ഉള്ളപ്പോൾ മുതലേ ആന്റണി ചേട്ടൻ കാണുന്നതാണ്. ലാലേട്ടൻ എവിടെ ഉണ്ടെങ്കിലും അവിടെ ആന്റണി ചേട്ടന്റെയും സാന്നിധ്യം ഉണ്ടാവുമല്ലോ. അങ്ങനെ അന്ന് മുതലേ അറിയുന്നതാണെങ്കിലും ചേട്ടൻ പറഞ്ഞിട്ടാണ് എന്നെ ഇട്ടിമാണിയിലേക്ക് വിളിക്കുന്നതും ഒരു വേഷം തരുന്നതും. ലാലേട്ടനുമായിട്ടുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു അതിൽ. പക്ഷേ കുറച്ചൊക്കെ കട്ട് ചെയ്‌തു പോയിരുന്നു.
അത്തരം അനുഭവങ്ങൾ മുൻപ് ഉണ്ടായിരുന്നു. ഫഹദ് ഫാസിൽ അഭിനയിച്ച റോൾ മോഡൽസ് എന്ന സിനിമയിൽ ഞാനും ഉണ്ടായിരുന്നു. എനിക്ക് നഷ്‌ടം സംഭവിച്ച സിനിമയായിരുന്നു അത്. ഞാൻ ഗോവയിൽ ആയിരുന്നു ഷൂട്ട്. ആ സമയത്ത് ഞാൻ ലാലേട്ടന്റെ 1971, പൃഥ്വിയുടെ ടിയാൻ ഒക്കെ ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയമായിരുന്നു. മിലിട്ടറി സിനിമയിൽ ആയിരുന്നതിനാൽ ആ ഫിറ്റ്നസിൽ തന്നെ ആയിരുന്നു ഞാൻ.
ഗോവൻ പോലീസ് ആയിട്ടായിരുന്നു റോൾ മോഡൽസിൽ വേഷം. പടം മൊത്തമായി ഏകദേശം പതിമൂന്ന് സീനോളം എനിക്ക് ഉണ്ടായിരുന്നു. ഡബ്ബ് ചെയ്യുകയും ചെയ്‌തിരുന്നു. റിലീസ് പെരുന്നാൾ ടൈമിൽ ആയിരുന്നു. അങ്ങനെ ആ സമയത്താണ് റാഫിക്ക എന്നെ വിളിച്ചത്. വില്ലനിൽ കൂടുതൽ പ്രാധാന്യം വരുന്നെന്നാണ് റാഫിക്ക പറഞ്ഞത്. അതുകൊണ്ട് ആ സീനുകൾ വെട്ടികുറക്കേണ്ടി വന്നുവെന്ന് പുള്ളി പറഞ്ഞു.
ഞാൻ ചോദിച്ചു ഇക്ക എത്ര സീനുകൾ ഉണ്ടെന്ന്, ആൾമോസ്‌റ്റ് എല്ലാ സീനും പോയെന്ന് പറഞ്ഞു. പതിനഞ്ചോളം സീൻ അഭിനയിച്ചിട്ടാണ് ഒരു സീൻ മാത്രമായത്. അവർക്ക് അതുകൂടി കളയാമായിരുന്നു. ഞാൻ ആ ഒരു സീൻ മാത്രം അഭിനയിക്കാൻ വന്നുവെന്നാണ് എല്ലാവരും കരുതിയിട്ടുണ്ടാവുക. എല്ലാവർക്കും എനിക്ക് സീൻ അധികമാണ് എന്ന വിഷമമായിരുന്നു. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ അതെല്ലാം മാറി. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുകൾ എനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് കിട്ടിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications