Get Updates
Get notified of breaking news, exclusive insights, and must-see stories!

"മോഹൻലാലിനെ പോലും അവർക്ക് പുല്ലുവില? എങ്ങോട്ട് നോക്കിയാലും തെറി വിളിയും പാരവെപ്പും മാത്രമാണ്"

ബിഗ് ബോസ് മലയാളം ഏഴാം സീസൺ പുരോഗമിക്കുകയാണ്. മത്സരം നാലാം ആഴ്‌ചയിലേക്ക് കടക്കുമ്പോഴും ശരിക്കും പോരാട്ടത്തിന്റെ ട്രാക്കിലേക്ക് കടന്നിട്ടില്ലെന്ന് വേണം പറയാൻ. ചുരുക്കം ചില മത്സരാർത്ഥികൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ളവരിൽ പലരും അത്ര സജീവമല്ല. അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ എങ്കിലും പ്രേക്ഷകർക്ക് മടുപ്പ് അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ മാത്രമാണ് ഇതിന് മാറ്റമുണ്ടാവാറുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ബിഗ് ബോസിൽ നടന്ന സംഭവങ്ങളോട് പലരും പരിപാടിയുടെ നിലവാരത്തെ അടക്കം ചോദ്യം ചെയ്‌തിരുന്നു. ഏത് നിമിഷവും ബിഗ് ബോസിൽ മത്സരാർത്ഥികൾ തമ്മിൽ അനാവശ്യ വാഴക്കാണെന്നും ആരും ഗെയിം കളിയ്ക്കാൻ ശ്രമിക്കുന്നില്ലെന്നുമാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. എവിക്ഷൻ ഉണ്ടാവുമ്പോൾ പോലും മുൻ വർഷങ്ങളിലേത് പോലെ മത്സരാർത്ഥികളിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാവുന്നില്ല.

biggboss7mohanlal

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ് ഇപ്പോൾ. ബിഗ് ബോസ് ഏഴാം സീസൺ ചരിത്രത്തിലെ ഏറ്റവും മോശമാണ് എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്. മത്സരാർത്ഥികൾക്ക് മോഹൻലാലിനെ പോലും പുല്ലുവിലയാണ് എന്നും ബിഗ് ബോസിൽ എല്ലായ്‌പ്പോഴും തർക്കങ്ങളും അടിപിടികളും മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

എല്ലാ ഭാഷകളിലുമുള്ള ഒരു വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്, ഞാൻ അതിന്റെ സ്ഥിരം പ്രേക്ഷകനാണ്. മലയാളം ബിഗ് ബോസ് ആരംഭിച്ചിട്ട് മൂന്ന് ആഴ്‌ച പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ വരെ എല്ലായിടത്തും ബിഗ് ബോസ് ആയിരുന്നു ചർച്ചാ വിഷയം. എന്നാൽ ഇതുവരെയുള്ള പെർഫോമൻസ് വച്ച് നോക്കുമ്പോൾ സീസൺ ഏഴ് വളരെ നിരാശാജനകമാണ്. മത്സരാർത്ഥികൾ എല്ലാം വളരെ മികച്ചവരാണ് എന്നാണ് കരുതിയത്.

എന്നാൽ അത്തരം മികവൊന്നും അവരിൽ കാണാൻ കഴിഞ്ഞിട്ടില്ല. വളരെ സംസ്‌കാര ശൂന്യമായ പ്രവർത്തിയും സംസാരവും ഒക്കെയാണ് കാണാൻ കഴിയുന്നത്. എപ്പോഴും വീട് തമ്മിൽ തല്ലും തെറി വിളിയും നുണപറച്ചിലും ഒക്കെയായ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോവുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം നയിച്ചിരുന്ന ഒരാളെ എങ്കിലും ഇതിൽ ഉൾപ്പെടുത്താമായിരുന്നു.

ഒരു വീട്ടിൽ 24 മണിക്കൂറും കലഹവും കൂട്ടയടിയും. ടാസ്‌ക് ഒക്കെ നടക്കുമ്പോഴാണ് സാധാരണ പ്രശ്‌നങ്ങൾ ഉണ്ടാവാറുള്ളത്. ക്ഷമിക്കാവുന്ന ഒരു തെറ്റോ കുറ്റമോ ഉണ്ടായാൽ പോലും തേനീച്ച കൂട്ടിൽ കല്ലെറിയുന്നത് പോലെ എല്ലാവരും സംഘം ചേർന്ന് ആക്രമിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും പിടിച്ചുമാറ്റാൻ പോലും ഇല്ല. എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ ആളുകൾ. ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നവരാണ് നല്ല മത്സരാർത്ഥി എന്ന് കരുതുന്നത് പോലെയാണ് തോന്നുന്നത്.

വന്ന കയറിയ ദിവസം മുതൽ വഴക്ക് തുടങ്ങിയിരുന്നു. പലരും സഭ്യത കൈവിടുകയാണ്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് കൊണ്ടാണ് പലരും കമന്റ് ബോക്‌സുകളിൽ ഇതൊരു കൂതറ പരിപാടി ആണെന്ന് പറയുന്നത്. കഴിഞ്ഞ സീസണുകളിൽ എല്ലാം ബിഗ് ബോസ് എന്ന് കേൾക്കുമ്പോഴും ആ ശബ്‌ദം കേൾക്കുമ്പോഴും മത്സരാർത്ഥികൾക്ക് ഭയ ഭക്തി ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ അതൊക്കെ കുറഞ്ഞോ എന്നാണ് സംശയം.

ബിഗ് ബോസ് ആനയെന്ന് പറയുമ്പോൾ തിരിച്ച് ചേന എന്ന് പറയുന്ന മത്സരാർത്ഥികളാണ് കൂടുതലും. ബിഗ് ബോസിന് പുല്ലുവിലയാണ് അവർ നൽകിയിരിക്കുന്നത്. ബിഗ് ബോസിന്റെ നിർദ്ദേശങ്ങൾ മത്സരാർത്ഥികൾ അനുസരിക്കുന്നില്ല എന്നത് ഷോ കാണുന്നവർക്ക് മനസിലാവും. മോഹൻലാലിന്റെ വരവ് ഒന്നൊന്നര വരവായിരുന്നു. നല്ല രീതിയിൽ നയിക്കുന്നുണ്ട്. എന്നാൽ മോഹൻലാലിനെയും വകവയ്ക്കാതെ നിൽക്കുകയാണ് ചിലർ. മോഹൻലാൽ പോയാൽ അവർ അതുപോലെ തന്നെ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+