"നെടുമുടി വേണു ആ വേഷം മോഹൻലാലിലൂടെ തട്ടിയെടുത്തെന്ന് തിലകൻ ചേട്ടൻ ആരോപിച്ചു, ഭരത് ഗോപിയും പറഞ്ഞു"
മലയാളത്തിലെ മഹാനടന്മാരാണ് നെടുമുടി വേണുവും തിലകനും. ഒരു കാലഘട്ടത്തിൽ സിനിമയെ ചുമലിലേറ്റിയ പ്രതിഭകളായിരുന്നു ഇവർ. സൂപ്പർതാരങ്ങൾക്ക് മുകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അനായാസം കൈകാര്യം ചെയ്‌ത ഇവർ മൂന്ന് പതിറ്റാണ്ടിൽ അധികം സിനിമയിൽ നിറഞ്ഞു നിൽക്കുകയും ഒരുമിച്ച് ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിൽ അകൽച്ചയും ഉണ്ടായി.
മലയാള സിനിമയിലെ ജാതിവാദത്തിന് ഇരയായിരുന്നു താനെന്ന് പലകുറി തിലകൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. കൂടാതെ താരസംഘടന അമ്മയിലെ അംഗങ്ങളുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ അദ്ദേഹത്തിന് വിലക്കും നേരിടേണ്ടി വന്നിരുന്നു. സിനിമയിലെ പ്രധാന ലോബിയെന്ന് വിളിച്ചിരുന്ന തിരുവനന്തപുരം നായർ ലോബിയാണ് തന്നെ ഒതുക്കിയതെന്ന് പലപ്പോഴും തിലകൻ ആരോപിച്ചിരുന്നു.

ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലെ വേഷം നെടുമുടി വേണു തന്നിൽ നിന്നും തട്ടിപ്പറിച്ചതാണ് എന്ന ആരോപണവും അദ്ദേഹം അക്കാലത്ത് ഉയർത്തിയിരുന്നു. അത് വലിയ രീതിയിൽ വിവാദമായി മാറുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. നെടുമുടി വേണുവിന്റെ കരിയറിനെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറക്കുകയുണ്ടായി.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ആലപ്പുഴ എസ്‌ഡി കോളേജിൽ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ സീനിയർ ആയി അവിടെ പഠിച്ചിരുന്ന ആളാണ് നെടുമുടി വേണു. അവിടെ തന്നെ എംഎക്ക് പഠിക്കുന്ന ആളായിരുന്നു ഫാസിൽ. ഫാസിൽ, വേണു, രാമചന്ദ്രൻ എന്നിങ്ങനെയുള്ള ഗ്യാങ് ആയിരുന്നു അവരുടേത്. അന്ന് യൂണിവേഴ്‌സിറ്റിയിൽ ജഗതി ശ്രീകുമാർ ആയിരുന്നു മോണോ ആക്റ്റിനൊക്കെ ഫസ്‌റ്റ്.
ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിൽ നിന്നാണ് നെടുമുടി വേണു പഠിച്ചത്. ഫാസിലിന്റെ ഉമ്മയ്ക്ക് നെടുമുടി വേണുവിന്റെ തമാശയും സ്വഭാവവും ഒക്കെ ഇഷ്‌ടമായിരുന്നു. കാവാലം നാരായണ പണിക്കരുമായുള്ള ബന്ധവും തിരുവനന്തപുരത്തെ സഹവാസവും ഒക്കെയാണ് വേണുവിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്.
അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലാണ് ആദ്യമായി നായക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നത് എങ്കിലും ആദ്യ ചിത്രം അതായിരുന്നില്ല. ഭരതൻ സംവിധാനം ചെയ്‌ത 'തകര' എന്ന ചിത്രത്തിലെ ചെല്ലപ്പൻ ആശാരി എന്ന കഥാപാത്രം അന്ന് കേരളം മുഴുവൻ ചർച്ച ചെയ്‌തിരുന്നു, ശരിക്കും അയാളൊരു ആശാരി ആണോ എന്നായിരുന്നു എല്ലാവരുടെയും സംശയം.
ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ ഉദയ വർമ്മയും ചെല്ലപ്പൻ ആശാരിയും തമ്മിലുള്ള വ്യത്യാസം മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റെ അഭിനയ മികവ് അറിയാൻ. ഹിസ് ഹൈനസ് അബ്‌ദുള്ളയെ കുറിച്ച് പറഞ്ഞത് കൊണ്ട് ചില കാര്യങ്ങൾ അതിനിടയിൽ ഉണ്ടായിരുന്നു. തിലകൻ ചേട്ടൻ ഉന്നയിച്ച ഒരു ആരോപണം ഓർമ്മയിൽ വരികയാണ്.
തിലകൻ ചേട്ടൻ ചാനലുകളിലും തന്റെ അഭിമുഖങ്ങളിലും ഒക്കെ പറഞ്ഞിരുന്നത് ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രത്തിലെ ഉദയവർമ്മ തമ്പുരാൻ എന്ന കഥാപാത്രം സിബി മലയിലും ലോഹിത ദാസും ചേർന്ന് തനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നതാണ്. എന്നാൽ നെടുമുടി വേണു കുത്സിത പ്രവർത്തിയിലൂടെ മോഹൻലാൽ മുഖേന തന്നിൽ നിന്നും ആ വേഷം തട്ടിയെടുത്തു എന്നാണ് തിലകൻ ചേട്ടൻ ആരോപിച്ചിരുന്നത്.
തിലകൻ ചേട്ടനെ പോലെ ഒരു മഹാനടൻ വളരെ വിഷമത്തോട് കൂടി ഇത്തരം ആരോപണം ഉന്നയിച്ചപ്പോൾ നെടുമുടി വേണുവിന് വലിയ അവമതിപ്പ് ഉണ്ടാക്കി. ഞാനും അത് ആദ്യം വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയാൻ സിബിയെ വിളിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലോഹിതദാസ് അങ്ങനെ വേഷം വാഗ്‌ദാനം ചെയ്യുക ആണെങ്കിലും തന്നോട് പറയുമായിരുന്നു എന്നും സിബി പറഞ്ഞു.
ഞാൻ ഇത് കേട്ടപാടെ വിശ്വസിക്കാനുള്ള കാരണം ഭരത് ഗോപി ചേട്ടനുമായി സംസാരിച്ചപ്പോൾ വേണുവിന്റെ ഇത്തരത്തിലുള്ള ചില സ്വഭാവങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് കൊണ്ടാണ്. എന്നാൽ ഇത് ഞാൻ സിബിയോട് പറഞ്ഞപ്പോൾ അവർ തമ്മിലുള്ള ഈഗോ പ്രശ്‌നം ആണെന്നാണ് മറുപടി നൽകിയത്. നെടുമുടി വേണുവിന്റെ ഈഗോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയാം. ഫാസിലുമായി പോലും അദ്ദേഹം പലപ്പോഴും പിണങ്ങിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications