100 കോടിയുടെ ഹിറ്റടിച്ചിട്ടും ബോളിവുഡ് വിലക്കി, രണ്‍ബീറും രണ്‍വീറുമല്ല; ഈ താരത്തിന്റെ പ്രതിഫലം ഇത്ര
ബോളിവുഡില്‍ നിരവധി എഞ്ചിനീയര്‍മാരുണ്ട്. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്. വിക്കി കൗശല്‍ മുതല്‍ കൃതി സനോണ്‍ വരെ ഇതിലുണ്ട്. ഇവരെല്ലാം പഠനത്തിന് ശേഷം ബോളിവുഡിലേക്ക് വന്നവരാണ്. കഠിനാധ്വാനം കൊണ്ട് ഇവരെല്ലാം ബോളിവുഡില്‍ താരങ്ങളായി മാറുകയായിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ പ്രശസ്തനായ മറ്റൊരു താരം വലിയ ഹിറ്റുകള്‍ നേടിയിട്ടും ബോളിവുഡില്‍ വിലക്കപ്പെട്ട നടനാണ്. രണ്‍ബീര്‍ കപൂറോ രണ്‍വീര്‍ സിംഗോ അല്ല ഈ താരം. പക്ഷേ അവരെ പോലെ തന്നെ സൗന്ദര്യത്തിലും അഭിനയത്തിലും ഒരുപോലെ പ്രശസ്തി നേടിയ നടനാണ് ഇത്. പക്ഷേ ബോളിവുഡില്‍ മാത്രം നിലവില്‍ ആ താരത്തിന് അഭിനയിക്കാന്‍ സാധിക്കില്ല.

പറഞ്ഞ് വരുന്നത് ഒരിന്ത്യന്‍ താരത്തെ കുറിച്ചല്ല. പക്ഷേ ഇന്ത്യന്‍ സിനിമകളില്‍ മികച്ച പ്രകടനം നടത്തിയിട്ടും ആ നടന്‍. പാകിസ്താനിലെ സൂപ്പര്‍ താരമായ ഫവാദ് ഖാനെ കുറിച്ചാണ് പറയുന്നത്. ബോളിവുഡില്‍ താരത്തിന് ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനില്‍ നിന്നുള്ള നടീ നടന്‍മാര്‍ക്കും കലാകാരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നിട്ടും നൂറ് കോടി മേനി ബോക്‌സോഫീസില്‍ നിന്ന് നേടാന്‍ ഫവാദ് ഖാന് സാധിച്ചിരുന്നു. എന്നാല്‍ നടന്റെ സൂപ്പര്‍ താരത്തിലേക്കുള്ള മുന്നേറ്റം അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് ഫവാദ് ഖാന്‍ പാകിസ്താനില്‍ എന്നല്ല ഇന്ത്യയിലും പേരെടുത്തത്.
ഫവാദ് ഖാന്‍ നിരവധി ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും കരിയറില്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഒരുസമയത്ത് സിനിമ തന്നെ ഉപേക്ഷിച്ചിരുന്നു ഫവാദ്. സ്വന്തം കാമുകിയെ വിവാഹം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ ത്യാഗം. സാധാരണ ജോലിയാണ് പിന്നീട് താരം ചെയ്തത്. എന്നാല്‍ പിന്നീട് പാകിസ്താന്‍ സിനിമയിലേക്ക് മടങ്ങി വന്ന ഫവാദ് അടക്കി ഭരിക്കുന്നതാണ് കണ്ടത്.
ഇന്ന് പാകിസ്താനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ് ഫവാദ്. കറാച്ചിയിലെ സിന്ധിലാണ് താരം ജനിച്ചത്. അമേരിക്കന്‍ സ്‌കൂളിലായിരുന്നു പഠനം. താന്‍ ഈ സ്‌കൂളില്‍ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായി ഫവാദ് മുമ്പ് പറഞ്ഞിരുന്നു. തന്നെ പരിഹസിച്ചിരുന്നവരായിരുന്നു അവിടെ കൂടുതലെന്നും താരം പറഞ്ഞിരുന്നു.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗിലാണ് താരം ബിരുദമെടുത്തത്. ലഹോറിലെ ദേശീയ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു പഠനം. 2001ല്‍ കുദ കേ ലിയേ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി ടിവി സീരീസുകളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ കാമുകിയായിരുന്ന സദാഫ്ഖാനെ വിവാഹം കഴിക്കാനായിട്ടാണ് താരം സിനിമ ഉപേക്ഷിച്ചത്. സദാഫിന്റെ കുടുംബം യാഥാസ്ഥിതികമായിരുന്നു. ഫവാദ് സിനിമ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
എന്നാല്‍ പിന്നീട് താരം തിരിച്ചുവന്നിരുന്നു. 2014ലായിരുന്നു ഫവാദ് കുബ്‌സൂരത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയത്. എ ദില്‍ ഹെ മുഷ്‌കിലാണ് താരത്തിന്റെ അവസാ ബോളിവുഡ് ചിത്രം. നിലവില്‍ പാകിസ്താനിലെ സൂപ്പര്‍ താരമായ ഫവാദ് ഖാന്‍ ടിവി സീരീസിന്റെ ഒരു എപ്പിസോഡിന് 3 ലക്ഷം രൂപയാണ് വാങ്ങുന്നത്. രണ്ട് കോടിയാണ് സിനിമകള്‍ക്കുള്ള പ്രതിഫലം. മൗലാന ജാട്ട് എന്ന ചിത്രമാണ് പാകിസ്താനിലെ ആദ്യ നൂറ് കോടി ചിത്രം. ഇതില്‍ ഫവാദാണ് നായകന്‍.












Click it and Unblock the Notifications