1 മിനുട്ടിന് 10 കോടി, വിജയിയും രജനിയുമല്ല; ഈ സൂപ്പര്‍ താരത്തിന് 10 മിനുട്ടിന് ലഭിച്ച പ്രതിഫലം ഇത്ര
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പേര് നോക്കിയാല്‍ നിരവധി പേരുണ്ടാകും. ഷാരൂഖ് ഖാന്‍, പ്രഭാസ്, രജനീകാന്ത്, വിജയ്, എന്നിവരെല്ലാം വമ്പന്‍ പ്രതിഫലം വാങ്ങുന്നവരാണ്. ഇവരെല്ലാം ഓരോ ഇന്‍ഡസ്ട്രിയിലെയും ഏറ്റവും വലിയ താരങ്ങളുമാണ്. പല താരങ്ങളുടെയും പ്രതിഫലം അവര്‍ ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടാന്‍ കഴിവുള്ള സൂപ്പര്‍ താരമാണ് എന്നതിനെ ആശ്രയിച്ചാണ്.
ഓരോ ആറുമാസം കൂടുമ്പോഴും പ്രതിഫലം ഉയര്‍ത്തുന്ന താരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പലരും നൂറുകോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുമാണ്. എന്നാല്‍ ഒരു നടന്‍ വെറുമൊരു അതിഥി വേഷത്തില്‍ വന്ന് ഇവരുടെ പ്രതിഫലത്തെ എല്ലാം മറകടന്നിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയില്‍ ഒരു മിനുട്ടിലെ പ്രതിഫലം കണക്കാക്കുമ്പോള്‍ എല്ലാ സൂപ്പര്‍ താരങ്ങളെയും ഈ ഇതിഹാസ താരം മറികടക്കും. നിലവില്‍ സാങ്കേതികപരമായി ഈ നടന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണെന്ന് പറയേണ്ടി വരും. ഷാരൂഖ് കഴിഞ്ഞ വര്‍ഷം മൂന്ന് ചിത്രങ്ങളില്‍ നിന്നായി 500 കോടിയാണ് പ്രതിഫലമായി ഷാരൂഖിന് ലഭിച്ചത്.
ഒരുവര്‍ഷം ഒരുനടന് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതിഫലമാണിത്. അതേസമയം രജനീകാന്ത് കഴിഞ്ഞ വര്‍ഷമിറങ്ങിയ ജയിലര്‍ വിജയിച്ചതിലൂടെ 250 കോടി ലാഭ വിഹിതമടക്കമുള്ള പ്രതിപലം നേടിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ് കമല്‍ഹാസന്‍. അദ്ദേഹം കല്‍ക്കി 2898 എഡിക്ക് വാങ്ങിയ പ്രതിഫലം കുറഞ്ഞ നേരത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്.
കമല്‍ഹാസന്‍ കല്‍ക്കിയില്‍ വെറും പത്ത് മിനുട്ട് നീളുന്ന റോളിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രധാന വില്ലനായ സുപ്രീം യാസ്‌കിന്‍ എന്ന റോളാണിത്. പക്ഷേ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസന് പ്രധാന റോളുണ്ടാവുമെന്ന് ഉറപ്പാണ്. ആ രീതിയിലാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.
എന്നാല്‍ വെറും പത്ത് മിനുട്ട് റോളിന് 100 കോടിയാണ് കമല്‍ പ്രതിഫലമായി വാങ്ങിയിരുന്നതെന്ന് റെഡിഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കര്‍ട്ടന്‍ റെയിസറാണിതെന്ന് വേണമെങ്കില്‍ പറയാം. കമലിനും പ്രഭാസിനും നൂറ് കോടിയാണ് പ്രതിഫലമായി ലഭിച്ചത്. പക്ഷേ സ്‌ക്രീന്‍ സമയത്തിന്റെ കാര്യത്തില്‍ കമല്‍ പിന്നിലായതാണ് ഈ പ്രതിഫലത്തെ വളരെ വലുതാക്കി മാറ്റുന്നത്.
അതായത് ഒരു മിനുട്ടിന് പത്ത് കോടി രൂപയാണ് കമല്‍ഹാസന്‍ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഇത് സിനിമാ ലോകത്തെ തന്നെ റെക്കോര്‍ഡ് തുകയാണ്. എന്നാല്‍ ഇതില്‍ ഒരു ട്വിസ്റ്റുണ്ട്. കല്‍ക്കിയുടെ രണ്ട് ഭാഗത്തിലും കൂടി അഭിനയിക്കുന്നതിനാണ് കമല്‍ഹാസന് ഈ പ്രതിഫലം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇത് പക്ഷേ റെഡിഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആദ്യ ഭാഗത്തിലെ ചെറിയ വേഷത്തിന് കമല്‍ഹാസന് ഇരുപത് കോടിയാണ് പ്രതിഫലം ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ പറഞ്ഞിരുന്നു. പ്രഭാസിന് 80 കോടിയാണ് ലഭിച്ചത്. പ്രഭാസ് കല്‍ക്കിക്ക വേണ്ടി പ്രതിഫലം കുറച്ചതാണ്. 600 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.












Click it and Unblock the Notifications