400 ഹിറ്റുകള്‍, 50 ബ്ലോക്ബസ്റ്റര്‍, രജനിയും ഷാരൂഖും അടുത്തില്ല; എക്കാലത്തെയും സൂപ്പര്‍ താരം ഈ നടന്‍
ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ താരം ആരാണ്. നിസ്സംശയം ഷാരൂഖ് ഖാന്‍ എന്ന് പറയാം. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ തൊട്ടടുത്ത് തന്നെയുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയെ ഇവരാണ് നയിക്കുന്നത്. എന്നാല്‍ ഈ നാല് പേരുടെ ഹിറ്റുകള്‍ മൊത്തം എടുത്താലും ഒരു സൂപ്പര്‍ സ്റ്റാരിന് അടുത്തെത്തില്ല.
ആ സൂപ്പര്‍ താരം ആരാണെന്ന് അറിയില്ല. ഇന്ത്യയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരമാണ് ഈ നടന്‍. തമിഴ് സിനിമയിലെ രജനീകാന്തോ വിജയിയോ അമിതാഭ് ബച്ചനോ ധര്‍മേന്ദ്രയോ ഒന്നുമല്ല ഈ താരം. ഹിന്ദി സിനിമയില്‍ നിന്നുപോലുമുള്ളയാളല്ല ഈ സൂപ്പര്‍ താരം. പക്ഷേ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന താരമാണിത്.

മലയാളികളുടെ പ്രിയപ്പെട്ട താരം പ്രേം നസീറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് നേട്ടം കൈവരിച്ച നടന്‍. മലയാള സിനിമയില്‍ ഒരു മത്സരം ഉയര്‍ത്താന്‍ പോലും പ്രേംനസീറിന് എതിരാളികളുണ്ടായിരുന്നില്ല. പ്രേംനസീറിന് സമകാലീകരായിരുന്ന ദിലീപ് കുമാറിനോ ധര്‍മേന്ദ്രയ്‌ക്കോ പോലും അദ്ദേഹത്തിനോളം ഹിറ്റുകള്‍ ഉണ്ടായിരുന്നില്ല.
ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് വിജയം നേടിയ നടനാണ് അദ്ദേഹം. നാല് ദശാബ്ദത്തോളമാണ് അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞുനിന്നത്. 1950കളില്‍ ആരംഭിച്ച കരിയര്‍ 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു. ഏകദേശം 900 ചിത്രങ്ങളില്‍ പ്രേംനസീര്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 720 ചിത്രങ്ങളില്‍ നായനായിരുന്നു.
സിനിമാ ചരിത്രകാരന്‍മാര്‍ക്ക് പോലും പ്രേംനസീര്‍ എക്കാലത്തെയും വലിയ നായകനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നസീര്‍ നായകനായി അഭിനയിച്ച 720 ചിത്രങ്ങളില്‍ 400 എണ്ണവും ബോക്‌സോഫീസ് വിജയങ്ങളായിരുന്നു. ഇങ്ങനെ ഒരു റെക്കോര്‍ഡ് ഇനി ഒരു നടനും സ്വന്തമാക്കാന്‍ സാധിക്കില്ല. പ്രേംനസീറിന്റെ കരിയറില്‍ 50 ബ്ലോക്ബസ്റ്ററുകളാണ് ഉള്ളത്.
ഇതുവരെ പത്ത് ബ്ലോക്ബസ്റ്ററുകള്‍ പോലും ഇല്ലാത്ത നടന്‍മാര്‍ ഇന്ത്യയിലുണ്ട്. ഇത്രയും ബ്ലോക്ബസ്റ്ററുകള്‍ ഒരിക്കലും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. കാരണം വര്‍ഷത്തില്‍ ഒരു ചിത്രം മാത്രം ചെയ്താല്‍ അത് സാധ്യമാവില്ല. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ താരമായിരുന്ന അമിതാഭ് ബച്ചന് 56 ഹിറ്റുകളാണ് കരിയറില്‍ ഉള്ളത്.
അക്ഷയ് കുമാറിന് 42 ഹിറ്റുകളും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും 35 മുതല്‍ 40 ഹിറ്റുകളുമുണ്ട്. ആമിര്‍ ഖാന് ആകെ 15 ഹിറ്റുകള്‍ മാത്രമാണ് ഉള്ളത് അതേസമയം ഖാന്‍ ത്രയത്തിലെ മൂന്ന് പേരുടെയും അമിതാഭ് ബച്ചന്റെയും, പ്രഭാസിന്റെയും മൊത്തം ഹിറ്റുകള്‍ ചേര്‍ത്താലും 200ല്‍ താഴെയെ വരൂ. പ്രേംനസീറിന്റെ അടുത്തെങ്ങും ഇവര്‍ എത്തില്ലെന്ന് വ്യക്തമാണ്.
50 ബ്ലോക്ബസ്റ്ററുകളുടെ കണക്കും ഞെട്ടിക്കുന്നതാണ്. സല്‍മാന്‍ ഖാന് കരിയറില്‍ 15 ബ്ലോക്ബസ്റ്ററുകളാണ് ഉള്ളത്. രജനീകാന്തിന് 13 ബ്ലോക്ബസ്റ്ററുകളുമാണ് ഉള്ളത്. 1952ല്‍ മരുമകള്‍ എന്ന സിനിമയിലൂടെയാണ് പ്രേംനസീറിന്റെ അരങ്ങേറ്റം. വിശപ്പിന്റെ വിളിയാണ് നായകനായ ആദ്യ ചിത്രം. കടത്തനാടന്‍ അമ്പാടിയാണ് പ്രേംനസീറിന്റെ അവസാന ചിത്രം.












Click it and Unblock the Notifications