ദിവസം സമ്പാദിക്കുന്നത് 27 ലക്ഷം, ഷാരൂഖിന്റെ തൊട്ടുപിന്നില്‍; ഈ നടന്റെ പ്രതിഫലം 100 കോടി
മുംബൈ: ബോളിവുഡ് ഭരിക്കുന്നത് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ അടങ്ങുന്ന ഖാന്‍ ത്രയങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടനാണ്. കഴിഞ്ഞ ദിവസം വന്ന ഹുറൂണ്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ഷാരൂഖിന്റെ ആസ്തി 7300 കോടിയായി ഉയര്‍ന്നിരുന്നു.
എന്നാല്‍ സമ്പന്ന നടന്‍മാരില്‍ രണ്ടാം സ്ഥാനത്ത് ആരാണ് എന്നറിയുമോ? പലര്‍ക്കും അതറിയുന്നുണ്ടാവില്ല. ആദ്യ സ്ഥാനക്കാരെയാണ് എല്ലാവരും ശ്രദ്ധിക്കുക. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളയാള്‍ ഇന്ത്യയിലെ തന്നെ വമ്പന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. മുമ്പ് ഷാരൂഖ് ഖാനെ ബോക്‌സോഫീസില്‍ ചലഞ്ച് ചെയ്തിരുന്ന ഏക നടനും ഈ താരമാണ്.

മറ്റാരുമല്ല ബോളിവുഡിന്റെ ഗ്രീക്ക് ദേവനെന്ന് അറിയപ്പെടുന്ന ഹൃതിക് റോഷനാണ് ഈ സൂപ്പര്‍ താരം. 2000-2010 കാലയളവില്‍ ഷാരൂഖ് ഖാന് വെല്ലുവിളി തീര്‍ത്ത ഏക താരവും ഹൃതിക്കാണ്. 2006ല്‍ കൃഷ്, ധും 2 എന്നീ രണ്ട് ചിത്രങ്ങള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറുകളായിരുന്നു. ഷാരൂഖ് ഇതിന് പിന്നിലായിരുന്നു.
2010ന് ശേഷമാണ് ഹൃത്വിക്കിന് കരിയറിന്റെ കാര്യത്തില്‍ താളം തെറ്റിയത്. ഈ സമയം ഷാരൂഖിനും കരിയറില്‍ പിഴവുകളുണ്ടായിരുന്നു. അടുത്തിടെ ഫൈറ്ററിലൂടെ ഹൃത്വിക് തിരിച്ചുവന്നിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഹൃതിക് റോഷന്‍ ആകെ ചെയ്തത് 7 ചിത്രങ്ങളാണ്. ഹുറുണ്‍ ഇന്ത്യ സമ്പന്ന നടന്‍മാരുടെ പട്ടിക ഹൃതിക് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.
രണ്ടായിരം കോടിയാണ് ഹൃതിക്കിന്റെ ആസ്തി. ഷാരൂഖിന് തൊട്ടുപിന്നിലാണ് താരത്തിന്റെ സ്ഥാനം. ഇത്ര കുറച്ച് ചിത്രങ്ങള്‍ ചെയ്തിട്ടും ഹൃതിക്കിന് ആസ്തി വര്‍ധിക്കാന്‍ കാരണം എന്താണ് എന്നറിയുമോ? അത് ഹൃതിക്കിന്റെ ബിസിനസ് കാരണമാണ്. താരത്തിന്റെ എച്ച്ആര്‍എക്‌സ് എന്ന അത്‌ലെയ്‌സര്‍ ബ്രാന്‍ഡുണ്ട്.
ഇത് ഓണ്‍ലൈനന്‍ ഷോപ്പിങ് സൈറ്റുകളില്‍ വന്‍ പോപ്പുലറാണ്. എച്ച്ആര്‍എക്‌സിന്റെ ഷൂസ്, ട്രാക്ക് സ്യൂട്ടുകള്‍ പോലുള്ള സ്‌പോര്‍ട്‌സ് വെയറുകള്‍ അടക്കം വമ്പന്‍ ഹിറ്റുകളാണ്. ഇതെല്ലാം ഹൃതിക്കിന് കൂടുതല്‍ വരുമാനം കിട്ടാന്‍ കാരണമായിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലും ഹൃതിക് പോപ്പുലറാണ്. ട്വിറ്ററില്‍ 32.3 മില്യണ്‍ ഫോളോവേഴ്‌സ് താരത്തിനുണ്ട്.
ഹൃതിക് റോഷന്‍ 2000ല്‍ പുറത്തിറങ്ങിയ കഹോനാ പ്യാര്‍ ഹെയിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രം മെഗാ ഹിറ്റായിരുന്നു. ഒറ്റ സിനിമ കൊണ്ട് രാജ്യ വ്യാപക ശ്രദ്ധ നേടിയിരുന്നു ഹൃതിക്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് കൊയ്‌ല, കരണ്‍ അര്‍ജുന്‍, കിംഗ് അങ്കിള്‍, തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു താരം.
അതേസമയം ഇന്ന് ഹൃതിക് റോഷന്‍ ഒരു ദിവസം സമ്പാദിക്കുന്നത് 27 ലക്ഷം രൂപയാണ്. ഒരു ചിത്രത്തിന് ഹൃതിക്കിന് 75 മുതല്‍ 100 കോടി വരെയാണ് പ്രതിഫലം. 260 കോടി രൂപയാണ് ഹൃതിക്കിന്റെ വാര്‍ഷിക വരുമാനം. ഒരു പരസ്യതതിന് 10 മുതല്‍ 12 കോടി വരെയാണ് താരം വാങ്ങുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് 4 മുതല്‍ 5 കോടി വരെയും ഹൃതിക് വാങ്ങുന്നുണ്ട്.












Click it and Unblock the Notifications