തുടര്‍ച്ചയായി 8 200 കോടി ചിത്രങ്ങള്‍, പ്രഭാസിനോ രജനീകാന്തിനോ ഈ നേട്ടമില്ല, ഈ താരം ആരെന്നറിയുമോ?
ചെന്നൈ: നൂറ് കോടി എന്ന് പറയുന്നത് ഇന്ന് ഒരു കളക്ഷന്‍ അല്ലാതായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ ഗജിനിയിലൂടെയാണ് നൂറ് കോടി ക്ലബിന് ആദ്യം തുടക്കമാവുന്നത്. 200 കോടി ക്ലബ് പിറന്നത് ത്രീ ഇഡിയസ്റ്റിലൂടെയായിരുന്നു. പികെയിലൂടെ 300 കോടി ക്ലബും, ദങ്കലിലൂടെ 350 കോടി ക്ലബും ആദ്യമായി വന്നിരുന്നു. ഇതെല്ലാം ആമിര്‍ ഖാന്‍ ചിത്രങ്ങളായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാല്‍ ഇന്ത്യയുടെ ബോക്‌സോഫീസ് കിംഗ് എന്ന ആമിര്‍ ഖാനെ വിളിക്കാനാവില്ല.
കൂടുതല്‍ 200 കോടി ചിത്രങ്ങള്‍ ഉള്ള ഒരു സൂപ്പര്‍ താരമാണ് ആ വിശേഷണത്തിന് അര്‍ഹന്‍. ഷാരൂഖ് ഖാനെയും, രജനീകാന്തിനെയുമെല്ലാം ഈ സൂപ്പര്‍ താരം പിന്നിലാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി 200 കോടി ചിത്രങ്ങള്‍ ബോക്‌സോഫീസിന് നല്‍കുക എന്നത് ചില്ലറക്കാര്യമല്ല. ആ നടന്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളയാളാണ്. രജനീകാന്തോ കമല്‍ഹാസനോ അല്ല അതെന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം.

ഇളയദളപതി വിജയ് ആണ് ആ സൂപ്പര്‍ താരം. തമിഴ് സിനിമയില്‍ തുടര്‍ച്ചയായി എട്ട് 200 കോടി ചിത്രങ്ങളാണ് വിജയിയുടെ പേരിലുള്ളത്. നെഗറ്റീവ് റിവ്യൂ കിട്ടുന്ന ചിത്രങ്ങള്‍ പോലും വിജയിപ്പിക്കാന്‍ ശേഷിയുള്ള ഏക താരവും വിജയ് തന്നെയാണെന്ന് പറയാം. തമിഴ് സിനിമ ഇളയദളപതി എന്ന വിശേഷണം ആരാധകര്‍ ചാര്‍ത്തി കൊടുത്തതും അതുകൊണ്ടാണ്. രജനീകാന്തില്‍ നിന്ന് താരപദവി ഇതിനോടകം വിജയ് സ്വന്തമാക്കി കഴിഞ്ഞു.
വിജയിയുടെ സമകാലീനരായ അജിത് കുമാര്‍, സൂര്യ, ധനുഷ് എന്നിവരെ എല്ലാം വളരെ പിന്നിലാക്കിയാണ് താരത്തിന്റെ മുന്നേറ്റം. അജിത്തും സൂര്യയും നൂറ് കോടി ക്ലബിന് ചുറ്റുമാണ് ഇപ്പോഴും കറങ്ങുന്നത്. എന്നാല്‍ വിജയ് പത്ത് വര്‍ഷമായി 200 കോടി ക്ലബില്‍ തന്നെയാണ് ഉള്ളത്. വിജയിയുടെ മോശം ചിത്രങ്ങള്‍ പോലും ബോക്‌സോഫീസിലെ എതിരാളികളേക്കാള്‍ കൂടുതല്‍ കളക്ട് ചെയ്യാറുണ്ടായിരുന്നു.
2022ല്‍ പുറത്തിറങ്ങിയ ബീസ്റ്റ് നെഗറ്റീവ് റിവ്യു കാരണം പരാജയപ്പെടുമെന്നായിരുന്നു നിരവധി പേര്‍ കരുതിയത്. എന്നാല്‍ ആഗോള തലത്തില്‍ ചിത്രം 220 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. ധനുഷിനോ സൂര്യക്കോ ഈ കളക്ഷന്റെ അടുത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
2017 മുതല്‍ എട്ട് ചിത്രങ്ങളിലാണ് വിജയ് അഭിനയിച്ചത്. ഈ ചിത്രങ്ങളെല്ലാം 200 കോടി ക്ലബില്‍ കയറിയതാണ്. ഇതില്‍ നാല് ചിത്രങ്ങള്‍ തമിഴിലെ എക്കാലത്തെയും ടോപ് ടെന്‍ ചിത്രങ്ങളില്‍ വരും. മെര്‍സല്‍ 210 കോടിയാണ് കളക്ട് ചെയ്തത്. സര്‍ക്കാര്‍ 245 കോടി, ബിഗില്‍ 285 കോടി, മാസ്റ്റര്‍ 260 കോടി, ബീസ്റ്റ് 220 കോടി, വാരിസ് 300 കോടി, എന്നിവയാണ് ഈ ചിത്രങ്ങള്‍. ലിയോ വന്നതോടെ കളക്ഷന്‍ ഒരുപാട് ഉയര്‍ന്നു. ആഗോള തലത്തില്‍ 600 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് വിജയിയുടെ ഗോട്ട് എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഓപ്പണിങ് വീക്കെന്‍ഡില്‍ തന്നെ ചിത്രം 280 കോടിയാണ് കളക്ട് ചെയ്തത്. വമ്പന്‍ ഹിറ്റാവും ചിത്രമെന്ന് ഉറപ്പാണ്. ഈ കാലയളവില്‍ ഇന്ത്യയിലെ മിക്ക താരങ്ങളും വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഷാരൂഖിനോ പ്രഭാസിനോ ഇത്ര വലിയ നേട്ടങ്ങള്‍ ഇല്ല.












Click it and Unblock the Notifications