ജീവിക്കാനായി വെള്ളക്കുപ്പികള്‍ വിറ്റു, ഇന്ന് പാന്‍ ഇന്ത്യ താരം, പ്രതിഫലം ഇത്ര; രജനിയോ സേതുപതിയോ അല്ല
ബെംഗളൂരു: ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് റിഷഭ് ഷെട്ടി. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് വരെ ആര്‍ക്കും കന്നഡ സിനിമാ ഇന്‍ഡസ്ട്രിക്ക് അപ്പുറം റിഷഭ് ഷെട്ടിയെ അറിയുമായിരുന്നില്ല. ഇന്ന് പക്ഷേ അദ്ദേഹം പാന്‍ ഇന്ത്യന്‍ താരമാണ്. കാന്താര എന്ന ഒറ്റ ചിത്രമാണ് ഇതിനെല്ലാം കാരണമായത്. വെറും പതിനാറ് കോടിക്കാണ് ഈ ചിത്രം നിര്‍മിച്ചത്.
എന്നാല്‍ ആഗോള തലത്തില്‍ തന്നെ ഈ ചിത്രം നേടിയത് 415 കോടി രൂപയാണ്. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായതോടെ റിഷഭ് സൂപ്പര്‍ താരമായി മാറുകയായിരുന്നു.

അതേസമയം ഇത്തരമൊരു നേട്ടത്തിലേക്ക് റിഷഭിന് എത്താനായത് ഇരുപത് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണെന്ന് പലര്‍ക്കും അറിയില്ല. സിനിമയെന്ന സ്വപ്‌നത്തിലേക്ക് റിഷഭ് ഷെട്ടി എത്താന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കേണ്ടി വന്നു. വെള്ളം നിറച്ച കുപ്പികളും, കാനുകളുമെല്ലാം വിറ്റും, ഹോട്ടലുകളില്‍ ജോലി ചെയ്തുമാണ് ദീര്‍ഘകാലം റിഷഭ് ഷെട്ടി ജീവിച്ചിരിക്കുന്നത്.
അവസാനമാണ് സ്‌പോട്ട് ബോയിയായി അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 1983ല്‍ മംഗലാപുരത്തെ കദ്രിയിലാണ് റിഷഭിന്റെ ജനനം. നാടകത്തിലായിരുന്നു തുടക്കത്തില്‍ താരം ശ്രദ്ധിച്ചിരുന്നത്. ബെംഗളൂരുവില്‍ പഠിക്കുമ്പോഴായിരുന്നു നാടകങ്ങളുമായി സജീവമായിരുന്നു റിഷഭ്. അവിടെ നിന്നാണ് സിനിമയിലേക്ക് താരം എത്തുന്നത്.
സിനിമയുമായി യാതൊരു ബന്ധവും റിഷഭിന്റെ കുടുംബത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് സിനിമാ ലോകം എങ്ങനെയാണെന്ന് പോലും റിഷഭിന് അറിയില്ലായിരുന്നു. ഒരുപാട് റിസര്‍ച്ചിന് ശേഷമാണ് സിനിമ സംവിധാനത്തില്‍ ഡിപ്ലോമ എടുക്കാന്‍തീരുമാനിച്ചത്. മറ്റ് പഠനവും അതോടൊപ്പം താരം കൊണ്ടുപോയി.
മധ്യവര്‍ത്തി കുടുംബമായത് കൊണ്ട് തന്റെ പഠനത്തിനായി കുടുംബത്തെ ബുദ്ധിമുട്ടിക്കാന്‍ റിഷഭിന് സാധിക്കില്ലായിരുന്നു. താമസവും പഠനവുമായി നല്ലൊരു തുക ചെലവ് റിഷഭിനുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ ചില ജോലികളെല്ലാം താരം ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് വെള്ളക്കുപ്പികളും കാനുകളുമെല്ലാം താരം വില്‍ക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ഹോട്ടലില്‍ ചെറിയ ജോലിയും താരം ചെയ്തു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും താരം ഒരു കൈനോക്കിയിരുന്നു. എന്നാല്‍ അഭിനയത്തിലായിരുന്നു താരത്തിന്റെ പ്രധാന ശ്രദ്ധ. പഠനത്തിന് ശേഷമാണ് താരം സിനിമാ മേഖലയിലേക്ക് എത്തിയത്. സ്‌പോട്ട് ബോയിയും ക്ലാപ് ബോയിയുമായിട്ടെല്ലാം റിഷഭ് പ്രവര്‍ത്തിച്ചു.
2006ല്‍ സയനൈഡ് എന്ന ചിത്രത്തില്‍ താരം അസിസ്റ്റന്റ് ഡയറക്ടറായി. തുഗ്ലക് എന്ന 2012ലെ ചിത്രത്തിലാണ് താരത്തിന് അഭിനയിക്കാനുള്ള നല്ലൊരു അവസരം ലഭിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ബെല്‍ ബോട്ടം എന്ന ചിത്രത്തിലാണ് റിഷഭ് നായക വേഷം ചെയ്യുന്നത്. ഇത് സൂപ്പര്‍ ഹിറ്റായിരുന്നു.
അതിന് ശേഷമാണ് കാന്താര വരുന്നതും വലിയ ഹിറ്റാവുന്നതും. ഇന്ന് 12 കോടിയാണ് താരത്തിന്റെ ആസ്തി. ഒരു ചിത്രത്തിനായി നാല് കോടിയാണ് താരം വാങ്ങുന്ന പ്രതിഫലം. 10.5 കോടിക്ക് നേരത്തെ റിഷഭ് ഒരു വീട് വാങ്ങിയിരുന്നു. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടില്‍ താരത്തിന് ആഡംബര വീടും സ്വന്തമായിട്ടുണ്ട്. ഓഡി ക്യൂ7, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മേഴ്‌സിഡസ് ബെന്‍സ് എസ്, ഓഡി എ8എല്‍ ലെക്‌സസ്, മേഴ്‌സിഡസ് ബെന്‍സ് എസ്500 എന്നീ കാറുകള്‍ താരത്തിന് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications