ഡോക്ടര്‍മാര്‍ നടക്കില്ലെന്ന് വിധിയെഴുതി, ഇന്ന് 25 കോടി പ്രതിഫലം, വിജയിയല്ല, ഈ നടന്‍ ആരെന്നറിയുമോ?
ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങള്‍ കാരണം അഭിനയത്തിലേക്ക് എത്താന്‍ പോലും കഴിയാത്തവര്‍ ധാരാളം ഉണ്ടാകും. എന്നാല്‍ അത്ഭുതകരമായി അതിനെയെല്ലാം മറികടന്ന് മുന്നേറിയവരും സിനിമാ മേഖലയിലുണ്ട്. ഹൃതിക് റോഷനെ പോലുള്ളവര്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ ഒരേസമയം മികച്ച ശരീരവും, അതുപോലെ ഗംഭീര ആക്ഷന്‍ രംഗങ്ങളുമെല്ലാം ഇപ്പോള്‍ ചെയ്യുന്ന ഒരു സൂപ്പര്‍താരം ഇത്തരം വെല്ലുവിളിയെല്ലാം മറികടന്നതാണ്.
ഈ സൂപ്പര്‍ താരത്തിന്റെ കരിയറില്‍ നിരന്തരം പരുക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു റോളിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ശൈലിയാണ് ഈ നടനുള്ളത്. ഇന്ത്യയിലെ ക്രിസ്റ്റിയന്‍ ബെയില്‍ എന്ന് പോലും ആരാധകര്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്.

അത്രയും വെല്ലുവിളികളെ അതിജീവിച്ച് സൂപ്പര്‍ താരമായ നടനാണ് വിക്രം. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിക്രം. കാരണം മലയാള സിനിമകളുടെ ഭാഗമായിട്ടാണ് വിക്രം കരിയര്‍ ആരംഭിച്ചത്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന ആക്ഷന്‍ സ്റ്റാര്‍ കൂടിയാണ് വിക്രം. എന്നാല്‍ വിക്രമിന്റെ കരിയറിലെ പ്രതിസന്ധികള്‍ വളരെ വലുതായിരുന്നു.
വിക്രമിന് കരിയറില്‍ വലിയൊരു അപകടമുണ്ടായിരുന്നു. അതേ തുടര്‍ന്ന് കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായിരുന്നു. അടുത്തിടെയാണ് താരം ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്. എന്റെ കാലാടിഞ്ഞ് പോയിരുന്നു അപകടത്തില്‍ ഞാനൊരിക്കലും ഇനി എഴുന്നേറ്റ് നടക്കില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്നും വിക്രം പറഞ്ഞു.
മൂന്ന് വര്‍ഷത്തോളം ഞാന്‍ ആശുപത്രിയിലായിരുന്നു. 23 സര്‍ജറികളാണ് ഞാന്‍ ചെയ്തത്. സിനിമയോടുള്ള വലിയ അഭിനിവേശും, ആത്മവിശ്വാസം കൊണ്ട് മാത്രമാണ് തിരിച്ചുവന്നതെന്നും വിക്രം വ്യക്തമാക്കി. അതേസമയം ഈ പ്രതിസന്ധികളെയെല്ലൊം അതിജീവിച്ചാണ് വിക്രം ഇന്ന് കാണുന്ന താരമായത്.
ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചത് പോലെയല്ല നടന്നത്. താരത്തിന് നല്ല രീതിയില്‍ നടക്കാനും അഭിനയമോഹത്തിന് പിന്നാലെ പോകാന്‍ സാധിക്കുകയായിരുന്നു. 1990ല്‍ ഇന്‍ കാതല്‍ കണ്‍മണിയാണ് വിക്രമിന്റെ ആദ്യ ചിത്രം.
നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇറങ്ങിയത്. ധൂള്‍, സാമി, അരുള്‍, പോലുള്ള വമ്പന്‍ ഹിറ്റുകള്‍ തുടക്കത്തിന് വിക്രമിന് ലഭിച്ചിരുന്നു. അന്ന്യന്‍, രാവണന്‍, ഐ പോലുള്ള ഹിറ്റുകളും വിക്രം സ്വന്തമാക്കി.
പിതാമകനിലൂടെ ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വറില്‍ നായക വേഷം വിക്രമിനായിരുന്നു. നിലവില്‍ തമിഴ് സിനിമയിലെ വമ്പന്‍ ചിത്രങ്ങളൊന്നാണിത്. നിലവില്‍ ഒരു ചിത്രത്തിന് 25 കോടി രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. തങ്കലാനാണ് ഇനി വിക്രമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.












Click it and Unblock the Notifications