Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്ലാതെ വര്‍ഷങ്ങള്‍, ഒറ്റപടം തലവര മാറ്റി, സല്‍മാനല്ല; 15 മിനുട്ടിന് ഈ നടന്റെ പ്രതിഫലം 4 കോടി

മുംബൈ: ബോളിവുഡില്‍ പെട്ടെന്ന് സൂപ്പര്‍ താരമാവുകയും പിന്നീട് തകര്‍ന്ന് പോയവരും നിരവധി ഉണ്ട്. എന്നാല്‍ ആ തകര്‍ന്ന് നില്‍ക്കുന്ന സമയത്ത് ഫീനിക്‌സ് പക്ഷിയെ കുതിച്ചുയര്‍ന്നവരും ബോളിവുഡിലുണ്ട്. ദിലീപ് കുമാര്‍ തന്നെ അതിന് ഉദാഹരണമാണ്. ബോളിവുഡ് കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായിരുന്നു ദിലീപ് കുമാര്‍. പിന്നീട് വലിയൊരു ഇടവേള എടുത്ത അദ്ദേഹം ക്യാരക്ടര്‍ റോളിലൂടെയാണ് തിരിച്ചുവന്നത്.

പക്ഷേ ദിലീപ് കുമാറിന്റെ ക്യാരക്ടര്‍ റോളുകള്‍ നായകനേക്കാള്‍ മുകളിലായിരുന്നു. അത്രത്തോളം മികവുറ്റ അഭിനയ പാടവമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായി ദിലീപ് കുമാറിനെ മാറ്റിയത്. എന്നാല്‍ ഇത്രത്തോളമില്ലെങ്കിലും മുമ്പ് സൂപ്പര്‍ താരാവുകയും പിന്നീട് തിരിച്ചടി നേരിടുകയും ചെയ്ത താരമാണ് ബോബി ഡിയോള്‍. പക്ഷേ ഇന്ന് ബോബി വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

bobby-deol

ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ധര്‍മേന്ദ്രയുടെ മകനാണ് ബോബി ഡിയോള്‍. ബോബിയുടെ സഹോദരനാണ് സണ്ണി ഡിയോള്‍. 1990കളില്‍ വലിയ താരമായിരുന്നു ബോബി. 1995ല്‍ പുറത്തിറങ്ങിയ ബര്‍സാത് വലിയ ഹിറ്റായിരുന്നു. സൂപ്പര്‍ ഹിറ്റുകളായ ഗുപ്ത്, സോള്‍ജിയര്‍ ബാദല്‍, ഹംറാസ് തുടങ്ങിയ ബോബിയുടെ കരിയറിലുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് താരത്തിന് കരിയറില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. മോശം സ്‌ക്രിപ്റ്റുകളായിരുന്നു വില്ലന്‍. ജൂം ബറാബര്‍ ജൂം, ഷക്കലക്ക ബും ബും, നഖാബ്, ചംകു തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായി മാറി. ഇക്കാലയളവില്‍ അപ്‌നെയും യംല പഗ്ല ദിവാന എന്നിവയാണ് ഹിറ്റുകളായത്.

അതേസമയം കരിയറില്‍ തിരിച്ചടി നേരിട്ടതോടെ പലര്‍ക്കും ബോബിയെ തിരിഞ്ഞുനോക്കാതായി. ഇതോടെ വര്‍ഷങ്ങള്‍ സിനിമകള്‍ ഇല്ലാത്ത അവസ്ഥയായിരുന്നു താരത്തിന്. സൂപ്പര്‍ താരമായിരുന്ന ബോബി ബോളിവുഡില്‍ നിന്ന് പൂര്‍ണമായും ഫീല്‍ഡ് ഔട്ടായി എന്ന് കരുതി സമയമായിരുന്നു അത്. താന്‍ സിനിമ ഇല്ലാതെ ബുദ്ധിമുട്ടിയ സമയത്തെ കുറിച്ച് ബോബി അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ആ സമയം താനൊരു കടുത്ത മദ്യപാനിയായി മാറിയെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. പരാജയത്തെ എങ്ങനെ നേരിടണമെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് മദ്യത്തിന് അടിമയാവുകയായിരുന്നു. ആരോഗ്യത്തെ കുറിച്ച് പോലും ചിന്തിച്ചിരുന്നില്ലെന്ന് ബോബി വെളിപ്പെടുത്തി.

ബോബിയെ ബോളിവുഡിലേക്ക് തിരിച്ചുകൊണ്ടുവന്നത് സല്‍മാന്‍ ഖാനാണ്. റേസ് 3 എന്ന ചിത്രമാണ് ബോബിയെ തിരിച്ചുകൊണ്ടുവന്നത്. ഈ സമയം ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധിക്കാന്‍ സല്‍മാന്‍ ബോബിയോട് ആവശ്യപ്പെട്ടിരുന്നു. ഗൗരവത്തോടെ ഈ അവസരത്തെ സമീപിച്ച റോള്‍ മികച്ചതാക്കി. ചിത്രത്തിന് വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂവാണ് ലഭിച്ചത്. എന്നാല്‍ ബോബി പിന്നീട് ആശ്രമം എന്ന വെബ്‌സീരീസില്‍ നെഗറ്റീവ് റോളിലും തിളങ്ങി.

ഇതോടെ കരിയറില്‍ ബോബി തിരിച്ചുവന്നു. ആനിമലിലെ വില്ലനായതോടെ ബോബി ഇപ്പോള്‍ തിരക്കേറിയ നടനാണ്. 15 മിനുട്ട് റോളിന് നാല് കോടി രൂപയാണ് ബോബി വാങ്ങിയത്. സൂര്യയുടെ കങ്കുവയിലും, പവന്‍ കല്യാണിന്റെ ഹരി ഹര വീര മല്ലുവിലും, നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ബോബിയാണ് വില്ലന്‍. 66 കോടിയുടെ ആസ്തിയാണ് താരത്തിനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+