ജാക്വിലിനും കത്രീനയുമല്ല; 4 മിനുട്ടുള്ള ഡാന്‍സിന് ഈ നടിക്ക് 3 കോടി പ്രതിഫലം, ആരാണെന്ന് അറിയുമോ?
ബോളിവുഡില്‍ പല ചിത്രങ്ങളിലും ഐറ്റം ഡാന്‍സ് അവിഭാജ്യ ഘടകമാണ്. അത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും പിന്നീട് ഏറ്റെടുത്തിരുന്നു. പ്രമുഖ നടിമാര് തന്നെയാണ് ഇത്തരം വൈറല്‍ ഡാന്‍സുകള്‍ ചെയ്യാറുള്ളത്. ബോളിവുഡില്‍ ഷീല കി ജവാനി, ചിക്‌നി ചമേലി, മുന്നി ബദ്‌നാം, തുടങ്ങി നിരവധി ഐറ്റം ഡാന്‍സ് ഗാനങ്ങള്‍ മുമ്പ് സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്.
ഇത്തരം ഗാനങ്ങളും നൃത്തങ്ങളും സിനിമയുടെ വിജയങ്ങള്‍ക്ക് സഹായിക്കാറുമുണ്ട്. ബോളിവുഡിന്റെ തുടക്കകാലത്ത് ഹെലന്‍ ഇത്തരത്തില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാറുണ്ടായിരുന്നു. 1950കളില്‍ അടക്കം സിനിമകളുടെ വലിയ വിജയത്തിന് ഹെലന്റെ നൃത്തച്ചുവടുകള്‍ നിര്‍ബന്ധമായിരുന്നു.

ഇന്ന് പല മുന്‍നിര നടിമാരും ഇത്തരം ഗ്ലാമര്‍ ഡാന്‍സുകള്‍ക്ക് കോടികളാണ് പ്രതിഫലം വാങ്ങാറുള്ളത്. തെലുങ്കില്‍ നടി സാമന്ത പുഷ്പയിലെ ഗാനങ്ങള്‍ക്കായി നൃത്തം വെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. നടി ആ നാല് മിനുട്ട് ഗാനത്തിനായി അഞ്ച് കോടി രൂപയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ബോളിവുഡില്‍ ആരാണ് ഐറ്റം ഡാന്‍സിന് വമ്പന്‍ പ്രതിഫലം വാങ്ങുന്നതെന്ന് അറിയാമോ? അത് കത്രീന കൈഫോ നോറ ഫത്തേഹിയോ ഒന്നും അല്ല. അധികം മുന്‍നിരയില്‍ ഒന്നുമില്ലാത്തൊരു നടിയാണിത്. പക്ഷേ ജനപ്രീതിയില്‍ മറ്റ് ബോളിവുഡ് നടിമാര്‍ക്കൊപ്പം തന്നെ ഇത്തരം ഗാനങ്ങള്‍ കൊണ്ട് എത്താനും ഈ നടിക്ക് സാധിക്കാറുണ്ട്.
സണ്ണി ലിയോണിയാണ് ഈ താരം. ബോളിവുഡില്‍ നിരവധി ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സണ്ണി. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ ലൈല എന്ന ഗാനരംഗത്തിനായി മൂന്ന് കോടി രൂപയാണ് സണ്ണി ലിയോണി പ്രതിഫലമായി വാങ്ങിയത്. ഇത് ബോളിവുഡിലെ റെക്കോര്‍ഡായിരുന്നു.
ഈ ഗാനരംഗവും അതുപോലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വെറും നാല് മിനുട്ടുള്ള ഗാനരംഗത്തിനാണ് ഇത്രയും വലിയൊരു തുക സണ്ണി ഈടാക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന തുകയാണിത്. രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോള്‍ എന്ന ഗാനത്തിന് ഇതില്‍ കൂടുതല്‍ പ്രതിഫലം നടി വാങ്ങിയിട്ടുണ്ട്.
അതേസമയം രാഗിണി എംഎംഎസ് രണ്ടില്‍ സണ്ണി ലിയോണി നായികയായത് കൊണ്ട് ഐറ്റം നമ്പറിനുള്ള തുക മാത്രമായി കാണാനാവില്ല. മറ്റൊരു ഐറ്റം ഡാന്‍സ് നായികയായ നോറ ഫത്തേഹിക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ദില്‍ബര്‍ പോലുള്ള മെഗാ ഹിറ്റ് ഗാനങ്ങളും നടിയുടെ പേരിലുണ്ട്.
കത്രീന കൈഫ്, കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തുടങ്ങിയവര്‍ ഒന്നരകോടിക്കും രണ്ട് കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഐറ്റം ഡാന്‍സ് നായിക സണ്ണിയല്ല. അത് സാമന്ത തന്നെയാണ്. തബു ഒരു ചിത്രത്തിനായി ആകെ വാങ്ങുന്ന തുകയാണ് സണ്ണി ലിയോണി ഒരു ഗാനരംഗത്തിന് മാത്രമായി വാങ്ങുന്നത്.












Click it and Unblock the Notifications