2 വര്‍ഷത്തില്‍ 3200 കോടി കളക്ഷന്‍, ഷാരൂഖും പ്രഭാസും വരെ വീണു; ഈ സൂപ്പര്‍ താരത്തിന്റെ പ്രതിഫലം ഇത്ര
മുംബൈ: ബോളിവുഡിന് ഇപ്പോള്‍ അത്ര നല്ല കാലം ഒന്നുമല്ല. തുടരെ ചിത്രങ്ങള്‍ പരാജയപ്പെടുന്നുണ്ട്. അതുപോലെ ചിലത് അപ്രതീക്ഷിതമായി വന്‍ വിജയങ്ങളാവാറുണ്ട്. 2023ല്‍ ബോളിവുഡ് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും ഈ വര്‍ഷം കാര്യങ്ങള്‍ അത്ര ഗുണകരമല്ല. ഒടിടിയുടെ കടന്നുവരവോടെ വലിയ വെല്ലുവിളി തന്നെ ഇന്ത്യന്‍ സിനിമാ വ്യവസായം നേരിടുന്നുണ്ട്. ഏറ്റവും മികച്ച കണ്ടന്റോടെ സിനിമകള്‍ ഇറക്കിയാല്‍ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കൂ.
എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും വിജയം നേടുന്ന ചില താരങ്ങളുണ്ട്. ഷാരൂഖ് ഖാന് അടക്കമുള്ള താരങ്ങള്‍ അതില്‍ വരും. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ മാത്രം കണക്കിലെടുത്താല്‍ ഷാരൂഖ് ഖാനെ അടക്കം വീഴ്ത്തി മുന്നേറുന്ന ഒരേയൊരു താരം മാത്രമാണ്. ബോക്സോഫീസിന്റെ കാര്യത്തില്‍ ഈ താരത്തിന്റെ റെക്കോര്‍ഡ് തൊടാന്‍ പോലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

രണ്‍ബീര്‍ കപൂര്‍, പ്രഭാസ്, ഷാരൂഖ് ഖാന്, രജനീകാന്ത് എന്നിവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ വലിയ ഹിറ്റുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഒരു ഇവരെയെല്ലാം വീഴ്ത്തിയിരിക്കുകയാണ് ഒരു നടി. 2023ന്റെ തുടക്കം മുതല്‍ ഈ നടി നാല് സിനിമകളിലാണ് അഭിനയിച്ചത്. എല്ലാം ഇന്ത്യന്‍ ബോക്സോഫീസില്‍ വിസ്മയം തീര്‍ത്ത ചിത്രങ്ങളാണ്. പറഞ്ഞുവരുന്നത് നടിമാരിലെ സൂപ്പര്‍ താരമായ ദീപിക പദുക്കോണിനെ കുറിച്ചാണ്.
ഈ വര്‍ഷത്തില്‍ ബോളിവുഡിലെ രണ്ട് ഉയര്‍ന്ന ഗ്രോസറുകള്‍ ദീപികയുടെ ചിത്രങ്ങളാണ്. 2 വര്‍ഷത്തിനിടെ ദീപിക അഭിനയിച്ച നാല് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത് 3200 കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏതൊരു നായകനും സ്വന്തമാക്കാന്‍ സാധിക്കാത്ത അത്ര കളക്ഷനാണിത്.
2023ല്‍ പഠാനിലൂടെയാണ് ദീപിക ജൈത്രയാത്ര ആരംഭിച്ചത്. ഈ ചിത്രം ആഗോള തലത്തില്‍ ആയിരം കോടിയിലേറെയാണ് കളക്ട് ചെയ്തത്. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രവുമായിരുന്നു ഇത്. രണ്ടാമത്തേത് ജവാനായിരുന്നു. ഈ ചിത്രം പഠാനേക്കാള്‍ വലിയ വിജയമായി. 1100 കോടിയിലേറെ ചിത്രം കളക്ട് ചെയ്തു.
ഇതില്‍ നയന്‍താരയായിരുന്നു നായികയെങ്കിലും അരമണിക്കൂറിനടുത്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ദീപികയാണ് വൈകാരികമായ നിമിഷങ്ങള്‍ സമ്മാനിച്ചത്. പിന്നീട് പ്രേക്ഷക പ്രതികരണങ്ങളില്‍ എല്ലാം ഈ റോളാണ് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ഈ വര്‍ഷം ഫൈറ്ററും ഇപ്പോള്‍ കല്‍ക്കി 2898 എഡിയും വന്നതോടെ ദീപിക വന്‍ ആധിപത്യമാണ് നിലനിര്‍ത്തിയത്.
ദീപികയ്ക്ക് പിന്നിലായി ഷാരൂഖ് ഖാനാണ് ഉള്ളത്. 2700 കോടിയാണ് 2 വര്‍ഷത്തിനിടെ ഷാരൂഖ് ചിത്രങ്ങള്‍ കളക്ട് ചെയ്തത്. പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, യാഷ്, രണ്‍ബീര്‍ കപൂര്‍ എന്നിവരുടെ ബോക്സോഫീസ് കളക്ഷന്‍ ആയിരം കോടിക്കും രണ്ടായിരം കോടിക്കും ഇടയിലാണ്. കല്‍ക്കി ഒരാഴ്ച്ചയ്ക്കുള്ളില്‍ ആഗോള തലത്തില്‍ 650 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്.
ആയിരം കോടിക്ക് മുകളില്‍ ചിത്രം നേടുമെന്നാണ് പ്രതീക്ഷ. ഫൈറ്റര്‍ 337 കോടിയും ആഗോള തലത്തില്‍ നേടിയിട്ടുണ്ട്. നിലവില്‍ ഇരുപത് കോടിയും ഓരോ പ്രൊജക്ടിനും ദീപിക വാങ്ങുന്നുണ്ട്. സിംഗം എഗെയിനാണ് ഇനി ദീപികയുടെ വരാനിരിക്കുന്ന ചിത്രം. യഷ് രാജിന്റെ സ്പൈ യൂണിവേഴ്സിലും ബ്രഹ്മാസ്ത്രയിലും ദീപിക നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications