Get Updates
Get notified of breaking news, exclusive insights, and must-see stories!

50 സെക്കന്‍ഡ് പരസ്യത്തിന് 5 കോടി, ഒരു സിനിമയ്ക്ക് 10 കോടി, തൃഷയും സാമന്തയുമല്ല, ഈ നടി ആരെന്നറിയുമോ?

ചെന്നൈ: ബോളിവുഡില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമകളിലും വമ്പന്‍ പ്രതിഫലം വാങ്ങുന്ന നായികമാരുണ്ട്. ഒരു സിനിമ ഒറ്റയ്ക്ക വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള നായികമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. തൃഷ, സാമന്ത, അനുഷ്‌ക പോലുള്ള നടിമാര്‍ ഇക്കാര്യം തെളിയിച്ചതാണ്. എന്നാല്‍ ഈ പറഞ്ഞ നടിമാരേക്കാള്‍ എല്ലാം ഒരുപടി മുന്നില്‍ നില്‍ക്കുന്ന മറ്റൊരു നടിയുണ്ട്.

പാന്‍ ഇന്ത്യന്‍ താരമാണ് ഈ നടി. ബോളിവുഡില്‍ വരെ വലിയ വിജയങ്ങള്‍ ഈ നടി സ്വന്തമാക്കിയിട്ടുണ്ട്. തമിഴ് സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാർ എന്ന് വിശേഷണമുള്ള നയന്‍താരയാണ് ഈ നായിക. തമിഴില്‍ സ്വന്തം ബാനറില്‍ വന്ന ചിത്രങ്ങള്‍ നയന്‍താര നേരത്തെ വമ്പന്‍ വിജയങ്ങളാക്കി മാറ്റിയിരുന്നു.

nayanthara-remuneration

നയന്‍താരയുടെ വളര്‍ച്ച അത്ര വേഗത്തിലായിരുന്നില്ല. മലയാളം സിനിമയില്‍ നിന്നായിരുന്നു നടിയുടെ തുടക്കം. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു നയന്‍സ്. കരിയറില്‍ 75 ചിത്രങ്ങളില്‍ അധികം നയന്‍താര അഭിനയിച്ചിട്ടുണ്ട്.

തമിഴ് ചിത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ പ്രശസ്തയായത്. ഗജിനി, ചന്ദ്രമുഖി, അയ്യ, സത്യം, പോലുള്ള വമ്പന്‍ ഹിറ്റുകള്‍ നയന്‍താരയ്ക്കുണ്ട്. നിലവില്‍ തമിഴ് സിനിമയില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താരയാണ്. തെലുങ്കിലും ലക്ഷ്മി പോലുള്ള വമ്പന്‍ ഹിറ്റുകള്‍ നയന്‍സിനുണ്ട്.

ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലായി ഹിറ്റുകള്‍ നയന്‍താരയ്ക്കുണ്ട്. തെലുങ്കില്‍ അധുര്‍സ്, സിംഹ, മലയാളത്തില്‍ ബോഡി ഗാര്‍ഡ്, തമിഴില്‍ ബോസ് എങ്കിര ഭാസ്‌കരന്‍, കന്നഡയില്‍ സൂപ്പര്‍ എന്നീ ഹിറ്റുകള്‍ ഒരേസമയം പിറന്നതാണ്. ഇതോടെയാണ് ലേഡി സൂപ്പര്‍ താരം എന്ന പട്ടം നയന്‍താരയ്ക്ക് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മറ്റൊരു നടിക്കും ഈ നേട്ടമില്ല. ഒരേസമയം ആരും ഇത്രയും വലിയ ഹിറ്റുകളും നേടിയിട്ടില്ല.

അടുത്തിടെ ബോളിവുഡിലും നയന്‍താര അരങ്ങേറ്റം കുറിച്ചിരുന്നു. അതും വലിയ ഹിറ്റായി മാറിയിരുന്നു. ആയിരം കോടിയില്‍ അധികമാണ് ഷാരൂഖ് ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയത്. നിലവില്‍ ഹിന്ദിയിലെ ഏറ്റവും വലിയ ഗ്രോസറാണ് ചിത്രം.

നയന്‍താരയുടെ പ്രതിഫലമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയാവുന്നത്. 50 സെക്കന്‍ഡ് മാത്രമുള്ള ഒരു പരസ്യത്തിനായി 5 കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. ടാറ്റാ സ്‌കൈയുടെ പരസ്യമാണിത്. നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്. നയന്‍താരയ്ക്ക് നിലവില്‍ 200 കോടി രൂപയില്‍ അധികം ആസ്തിയുണ്ട്.

ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയന്‍താരയുടെ പ്രതിഫലം. ചില ചിത്രങ്ങള്‍ക്ക് പന്ത്രണ്ട് കോടി വരെ നടി വാങ്ങുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരമായ പ്രതിഫലമല്ല. കൂടുതല്‍ ഡേറ്റുകള്‍ വേണ്ടി വരുമ്പോള്‍ മാത്രം വാങ്ങുന്ന തുകയാണ്. 50 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റും നയന്‍താരയ്ക്ക് സ്വന്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+