1990കളില്‍ പ്രതിഫലം ഒരു കോടിക്ക് മുകളില്‍, ഷാരൂഖും സല്‍മാനും പിന്നില്‍; ഈ നടി ആരെന്നറിയുമോ?
മുംബൈ: ബോളിവുഡില്‍ ഒരുപാട് നായകന്‍മാര്‍ സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ ഉയങ്ങളിലെത്തിയ നടിമാര്‍ വളരെ കുറവാണ്. മാധുരി ദീക്ഷിത്, നര്‍ഗീസ്, കരീന കപൂര്‍ പോലുള്ളവരാണ് ഇത്രയും ഉയരങ്ങളിലെത്തിയത്. ഇന്ന് മികച്ച ഓപ്പണിംഗ് വലിയ നായികമാര്‍ ഉള്ള ചിത്രങ്ങള്‍ക്ക് ലഭിക്കാറുണ്ട്.
എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ നായികയായിരുന്ന ഒരു നടിക്ക് സ്വന്തം സിനിമകള്‍ ജയിപ്പിക്കാന്‍ നായകന്റെ ആവശ്യമേ ഇല്ലായിരുന്നു. ഇന്ന് നടിമാര്‍ക്ക് അടക്കം കോടികള്‍ പ്രതിഫലമുണ്ട്. എന്നാല്‍ ഈ സൂപ്പര്‍ താരമായ നടിയുടെ പ്രതിഫലം ഒരു കോടി രൂപയിലും അധികമായിരുന്നു. അമിതാഭ് ബച്ചന്‍ മാത്രമായിരുന്നു ഇവര്‍ക്ക് തുല്യമായി ഉണ്ടായിരുന്നത്.

ഒരു കോടി പ്രതിഫലം ചിരഞ്ജീവിയാണ് ആദ്യം വാങ്ങിയതെങ്കിലും പിന്നീട് ബോളിവുഡ് താരങ്ങളുടെ കുതിപ്പായിരുന്നു. ഇവിടെയാണ് ആ നടി മുന്‍നിരയിലെത്തിയത്. പറഞ്ഞുവരുന്നത് മാധുരി ദീക്ഷിതിനെ കുറിച്ചല്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരമായ ശ്രീദേവിയെ കുറിച്ചാണ്. പാന്‍ ഇന്ത്യന് താരമായി അറിയപ്പെട്ടിരുന്ന നടിയാണ് ശ്രീദേവി.
അത്രത്തോളം മികവുറ്റ പെര്‍ഫോമന്‍സുകള്‍ ശ്രീദേവിക്കുണ്ടായിരുന്നു. ഒരു സിനിമ വിജയിപ്പിക്കാന്‍ ശ്രീദേവിക്ക് സൂപ്പര്‍ താരങ്ങളൊന്നും വേണ്ട എന്ന സാഹചര്യമുണ്ടായിരുന്നു. ഒറ്റയ്ക്ക് ചിത്രങ്ങളെ വിജയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വം നായികമാരില്‍ ഒരാളായി ശ്രീദേവി. ഹിന്ദിയില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഇതേ കരുത്ത് ശ്രീദേവിക്കുണ്ടായിരുന്നു.
1990കളില്‍ ഏറ്റവും തിരക്കേറിയ യുവതാരങ്ങളായിരുന്നു ഷാരൂഖ് ഖാനും, സല്‍മാനും ആമിറും. അമിതാഭ് ബച്ചന്‍ ആ സമയത്ത് ചിത്രങ്ങള്‍ കുറവായിരുന്നു ചെയ്തിരുന്നത്. ആ സമയം ഇവര്‍ക്കെല്ലാം ഒരു കോടി രൂപയായിരുന്നു പ്രതിഫലം. എന്നാല്‍ ശ്രീദേവിയുടെ പ്രതിഫലം ആ സമയം അമ്പരപ്പിക്കുന്നതായിരുന്നു. 1.25 കോടി ഓരോ ചിത്രത്തിനും നടി വാങ്ങിയിരുന്നു.
ആ സമയം കമല്‍ഹാസന്‍, രജനീകാന്ത്, ചിരഞ്ജീവി എന്നിവര്‍ പോലുള്ള ഇത്ര വലിയ പ്രതിഫലം വാങ്ങിയിരുന്നില്ല. ലേഡി ബച്ചന്‍ എന്ന പേരും ശ്രീദേവിക്കുണ്ടായിരുന്നു. ബോക്‌സോഫീസില്‍ ശരാശരി ചിത്രത്തെ പോലും വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു ശ്രീദേവി. ദക്ഷിണേന്ത്യയില്‍ ബച്ചനേക്കാള്‍ വലിയ താരമെന്നായിരുന്നു ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്.
കരിയറില്‍ ഏറ്റവും കരുത്തായി നില്‍ക്കുമ്പോഴാണ് ശ്രീദേവി സിനിമ ഉപേക്ഷിച്ചത്. ബോണി കപൂറിനെ വിവാഹം ചെയ്തതോടെ 1996ലായിരുന്നു സിനിമ നിര്‍ത്തിയത്. അവിടെ നിന്നാണ് മാധുരി ദീക്ഷിത് സര്‍വകാല നായികയായി പിന്നീട് മാറുന്നത്. ശ്രീദേവി പിന്നീട് ഒരു ടിവി ഷോ ചെയ്‌തെങ്കിലും സിനിമയിലേക്ക് തിരിച്ചുവന്നില്ല. 15 വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രമായിരുന്നു അവര്‍ ചെയ്തത്.












Click it and Unblock the Notifications