അവസാന ഹിറ്റ് 2015ല്‍, ഈ നടിയുടെ ആസ്തി എന്നിട്ടും 620 കോടി; പ്രതിഫലത്തില്‍ ദീപികയ്ക്ക് മുന്നില്‍
മുംബൈ: ബോളിവുഡില്‍ ആദ്യമായി ഒരു നടി ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് ഫീമെയില്‍ സൂപ്പര്‍ താരം എന്നറിയപ്പെട്ടിരുന്ന ശ്രീദേവിയായിരുന്നു. അതിന് ശേഷം പല നടിമാരുടെയും പ്രതിഫലം കുതിച്ച് കയറുന്നതാണ് കണ്ടത്. പുരുഷ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഫലം നടിമാര്‍ക്ക് കുറവാണ്. പക്ഷേ യുവതാരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന നടിമാരും ബോളിവുഡിലുണ്ട്.
ഇന്ത്യയിലെ ആദ്യ അഞ്ചില്‍ വരുന്ന ഹിന്ദി നടിമാരെല്ലാം ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരാണ്. ഇവരെല്ലാം തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നവരാണ്. എന്നാല്‍ പ്രതിഫലത്തില്‍ ഒന്നാമതുള്ള ഒരു നടി അടുത്തിടെ പേരിന് പറയാന്‍ പോലും ഒരു ഹിറ്റില്ലാത്തവരാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടിക്ക് കഴിഞ്ഞ 9 വര്‍ഷമായി ഒരു ഹിറ്റുപോലുമില്ല. അത് ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സാമന്ത, നയന്‍താര, എന്നിവരൊന്നുമല്ല. പ്രിയങ്ക ചോപ്ര ജോനാസാണ് ആ നടി. എന്നാല്‍ പ്രിയങ്കയ്ക്ക് ബോളിവുഡില്‍ അടുത്തിടെ പറയാന്‍ ഒരു ഹിറ്റ് പോലുമില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ചിത്രം പോലും ബോളിവുഡില്‍ പ്രിയങ്കയുടേതായി റിലീസ് ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ നടിമാരില്‍ ഏറ്റവും പ്രതിഫലം കിട്ടുന്നത് പ്രിയങ്കയ്ക്കാണ്. നടിയുടെ അവസാന ഹിറ്റ് വരുന്നത് 2015ലാണ്. ബാജിറാവു മസ്താനിയാണ് ഈ ചിത്രം. ദീപിക പദുക്കോണും ഈ ചിത്രത്തിലുള്ളത് കൊണ്ട് മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന് ഇതിനെ വിളിക്കേണ്ടി വരും.
പ്രിയങ്ക ചോപ്ര ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം 40 കോടി രൂപയാണ്. ഇന്ത്യയില്‍ ഒരു നടിക്കും 40 കോടി പ്രതിഫലമായി ലഭിക്കുന്നില്ല. എന്നാല്‍ ബോളിവുഡ് ചിത്രത്തിനല്ല പ്രിയങ്കയ്ക്ക് ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നത്.
ഹോളിവുഡ് ചിത്രത്തിനാണ് നടി നാല്‍പ്പത് കോടി വാങ്ങുന്നത്. എന്നാല്‍ ഹോളിവുഡിനെ സംബന്ധിച്ച് ഇത് ചെറിയ പ്രതിഫലമാണ്. പക്ഷേ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ഇത് പ്രിയങ്കയെ മാറ്റിയിരിക്കുകയാണ്. ദീപിക പദുക്കോണ്‍ മുപ്പത് കോടി വരെയാണ് ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. ആലിയ ഭട്ട് 20 കോടി വരെയും പ്രതിഫലം വാങ്ങുന്നുണ്ട്. ഈ നടിമാരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍.
അതേസമയം ബോളിവുഡ് ചിത്രത്തിന് ഇരുപത് കോടി വരെയാണ് പ്രിയങ്ക ചോപ്ര വാങ്ങുന്നത്. ഹോളിവുഡ് സീരീസായ സിറ്റാഡെലിന് വേണ്ടിയാണ് പ്രിയങ്ക നാല്‍പ്പത് കോടി നേരത്തെ പ്രതിഫലം വാങ്ങിയിരുന്നതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫര്‍ഹാന്‍ അക്തറിനൊപ്പം ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്. ഈ ചിത്രം പരാജമായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ താരമൂല്യത്തില്‍ ഇടിവൊന്നും വന്നിട്ടില്ല.
നിലവില്‍ 75 മില്യണ്‍ യുഎസ് ഡോളറാണ് നടിയുടെ ആസ്തി. ഏകദേശം 620 കോടി രൂപ വരും ഇത്. പ്രിയങ്ക പുതിയ ബോളിവുഡ് ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. ഉടനെ അവര്‍ ഹിന്ദി സിനിമയില്‍ എത്താനുള്ള സാധ്യത കുറവാണ്.












Click it and Unblock the Notifications