2 വര്‍ഷം, 2 ചിത്രങ്ങള്‍, 2900 കോടിയുടെ കളക്ഷന്‍; ദീപികയും ആലിയയും ഈ നടിക്ക് പിന്നില്‍; ആരെന്നറിയുമോ?
മുംബൈ: ബോളിവുഡിലെ ചില നടിമാര്‍ നായക വേഷത്തിലെത്തിയാല്‍ ആ സിനിമ വലിയ വിജയം നേടാറുണ്ട്. ഇവരുടെ ജനപ്രീതി കാരണമാണിത്. പിന്നെ വലിയ ഭാഗ്യവുമുണ്ട്. ഇപ്പോള്‍ ദീപിക മൂന്ന് ആയിരം കോടി ചിത്രങ്ങള്‍ ഉള്ള നായികയായി മാറിയിരിക്കുകയാണ്. ഇതൊരു അപൂര്‍വ റെക്കോര്‍ഡാണ്. പഠാന്‍, ജവാന്‍, കല്‍ക്കി 2898 എഡി എന്നിവയാണ് ചിത്രങ്ങള്‍.
ആലിയ ഭട്ടിനും ആയിരം കോടി ചിത്രമുണ്ട്. ആര്‍ആര്‍ആറാണിത്. എന്നാല്‍ ഇവരെല്ലാം ഒരു നടിയുടെ മുന്നില്‍ ഒന്നുമല്ലെന്ന് പറയേണ്ടി വരും. വെറും മൂന്ന് പടങ്ങള്‍ മാത്രമാണ് ഈ നടി ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ രണ്ടെണ്ണം ബോളിവുഡിലെ മെഗാ ഗ്രോസറുകളാണ്. വലിയ വിജയങ്ങളുമാണ്. ഈ നടി ആരെന്നറിയുമോ?

ദീപികയും ആലിയയും കത്രീന കൈഫുമെല്ലാം വീണുപോകുന്നത് ഒരു പെണ്‍കുട്ടിക്ക് മുന്നിലാണ്. ഇവര് അഭിനയിച്ച രണ്ട് ചിത്രങ്ങളും മെഗാ ഹിറ്റുകളായി മാറിയിരുന്നു. ഈ നടി മറ്റാരുമല്ല സൈറ വസീമാണ്. പെട്ടെന്ന് പേര് കേട്ടിട്ട് മനസ്സിലാവുന്നില്ലേ? ദംഗലില്‍ ഫോഗട്ട് സഹോദരിമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചത് സൈറയാണ്.
ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നിവയാണ് സൈറ വസീമിന്റെ ചിത്രങ്ങള്‍. കരിയറില്‍ ആകെ രണ്ട് പടം മാത്രം ചെയ്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ നടിയാണ് സൈറ. മൂന്ന് സിനിമകള്‍ കഴിഞ്ഞ ശേഷം താന്‍ സിനിമ മേഖല ഉപേക്ഷിക്കുകയാണെന്ന് നടി പ്രഖ്യാപിക്കുകയായിരുന്നു. അതിന് ശേഷം സൈറ സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല.
സൈറയുടെ രണ്ട് ചിത്രങ്ങള്‍ ചേര്‍ന്ന് ബോക്‌സോഫീസില്‍ നിന്ന് നേടിയത് 2900 കോടി രൂപയാണ്. ആമിറിനൊപ്പവും, പിന്നീട് പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്കതര്‍ എന്നിവര്‍ക്കൊപ്പവും നടി വെളിപ്പെടുത്തിയിരുന്നു. ദംഗല്‍ ഇന്ത്യയില്‍ ഹിറ്റായതിനേക്കാള്‍ ചൈനയിലാണ് കൂടുതല്‍ വിജയമായത്. മതത്തില്‍ ആകൃഷ്ടയായിട്ടാണ് സൈറ സിനിമ ഉപേക്ഷിച്ചത്.
കശ്മീരി മുസ്ലീം കുടുംബത്തിലാണ് നടി ജനിച്ചത്. ആദ്യ ചിത്രമായ ദംഗല്‍ ചെയ്യുമ്പോള്‍ വെറും 15 വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. ഗീതാ ഫോഗട്ടിന്റെ ചെറുപ്പക്കാലമാണ് സൈറ അഭിനയിച്ചത്. നടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ബോക്‌സോഫീസില്‍ നിന്ന് രണ്ടായിരം കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
ആഗോള തലത്തില്‍ ആയിരം കോടിയിലേറെ ചിത്രം നേടിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. രണ്ടാമത്തെ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാറും ആമിര്‍ ഖാനൊപ്പമായിരുന്നു. ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ആമിര്‍ ഖാന്‍ അഭിനയിച്ചത്. ആഗോള തലത്തില്‍ 912 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ബോളിവുഡില്‍ ഇതോടെ സൈറ വലിയ തരംഗമായി. ദീപിക പദുക്കോണ്‍, ആലിയ ഭട്ട് പോലുള്ള സൂപ്പര്‍ താര നടിമാര്‍ ഉണ്ടാവുന്നത് പോലും വര്‍ഷങ്ങള്‍ എടുത്താണ്.ഇവരുടെ ഉയര്‍ന്ന ഗ്രോസര്‍ ചിത്രങ്ങള്‍ക്ക് മുകളിലായിരുന്നു സൈറയുടെ നേട്ടം. പ്രിയങ്ക ചോപ്രയുടെയും ഫര്‍ഹാന്‍ അക്തറിന്റെയും ദ സ്‌കൈ ഈസ്പിങ്ക് എന്ന ചിത്രവും സൈറയുടേതായി റിലീസ് ചെയ്തിരുന്നു. അതിന് ശേഷമാണ് നടി സിനിമ ഉപേക്ഷിച്ചത്.












Click it and Unblock the Notifications