Get Updates
Get notified of breaking news, exclusive insights, and must-see stories!

11 മാസത്തിനിടെ ഒരു റിലീസ് പോലുമില്ല, 2500 കോടി കളക്ഷന്‍ നേടിയ നായിക, നയന്‍താരയല്ല; ആസ്തി ഇത്ര

മുംബൈ: നൂറുകോടി കളക്ഷന്‍ ഒന്നും ഇന്ന് അത്ര വലിയ സംഭവമല്ല. 2008ല്‍ ഗജനി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ അത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇന്ന് നൂറ് കോടി നേടിയാലും ചിത്രം പരാജയമാകാന്‍ സാധ്യതയുണ്ട്. ഇന്ന് ആയിരം കോടി കളക്ഷന്‍ എന്നതാണ് ബോക്‌സോഫീസിലെ വലിയ നാഴികക്കല്ല്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

അതില്‍ കൂടുതല്‍ ചിത്രങ്ങളും ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്നാണ്. തെലുങ്കില്‍ നിന്ന് അത്തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇത് മൂന്നും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ്. എന്നാല്‍ അത്തരമൊരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ നായിക അടുത്തൊന്നും യാതൊരു റിലീസുമില്ലാതെ ഇരിക്കുകയാണ്.

anushka-shetty

ആയിരമല്ല രണ്ടായിരം കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രത്തിലെ നായികയാണ് ഈ താരം. ഈ നായിക ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ മൊത്തം ഈ നായികയെ അറിയാം. നയന്‍താരയോ സാമന്തയോ അല്ല ഈ നടി. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ നായികയായി മാറിയ അനുഷ്‌ക ഷെട്ടിയാണ് ആ നടി.

ഇപ്പോഴും തെലുങ്കിലെ മുന്‍നിര നായികയാണ് അവര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അനുഷ്‌കയുടെ ബാഹുബലി സ സീരീസും വരും. ഏറ്റവും രസകരമായ കാര്യം അനുഷ്‌കയ്ക്ക് കഴിഞ്ഞ 11 മാസമായി ഒരു റിലീസ് പോലുമില്ല എന്നതാണ്. ബാഹുബലിക്ക് ശേഷം അനുഷ്‌കയുടെ അവസരങ്ങള്‍ കുറഞ്ഞുവെന്നതാണ് സത്യം.

2005ല്‍ സൂപ്പര്‍ എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയായിട്ടാണ് അനുഷ്‌ക കരിയര്‍ ആരംഭിച്ചത്. 2006ല്‍ രണ്ട് എന്ന ചിത്രത്തിലൂടെ നടി തമിഴ് സിനിമയിലും അരങ്ങേറി. പിന്നീട് തെലുങ്കില്‍ വമ്പന്‍ ഹിറ്റുകള്‍ വന്നതോടെ ഭാഗ്യനായികയെന്ന പേരും അനുഷ്‌ക സ്വന്തമാക്കി.

ബാഹുബലിയിലെ ദേവസേനയായിട്ടുള്ള അനുഷ്‌കയുടെ പ്രകടനം ആഗോള തലത്തില്‍ തന്നെ നടിയെ പ്രശസ്തയാക്കിയിരുന്നു. ബാഹുലി ബിഗിനിങ്, ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്നീ ഭാഗങ്ങളിലായിരുന്നു നടി നായികയായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ബോക്‌സോഫീസില്‍ നിന്ന് നേടിയത് 2500 കോടിയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായികയായി അനുഷ്‌ക മാറിയിരുന്നു.

അനുഷ്‌കയുടെ അവസാന ചിത്രം മിസ് ഷെട്ടി മിസ് പൊളിഷെട്ടിയാണ്. ഇത് കഴിഞ്ഞ വര്‍ഷമാണ് റിലീസായത്. ഗാട്ടിയെന്ന ചിത്രമാണ് തെലുങ്കില്‍ നടിയുടേതായി ഇനി വരാനിരിക്കുന്നത്. മലയാളത്തിലെ അരങ്ങേറ്റവും വരാനുണ്ട്. കത്തനാര്‍-ദ ല്‍ൈഡ് സോര്‍സറര്‍ എന്ന ചിത്രമാണ് അനുഷ്‌ക മലയാളത്തില്‍ ആദ്യം അഭിനയിക്കുന്ന ചിത്രം. ഇതില്‍ ജയസൂര്യയാണ് നായകന്‍.

അതേസമയം നടിക്ക് ചിരി നിര്‍ത്താന്‍ പറ്റാത്ത അപൂര്‍വ രോഗമുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്യൂഡോബള്‍ബര്‍ അഫക്ട് എന്നാണ് ഇതിനെ വിളിക്കുക. പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത ചിരിയോ കരച്ചിലോ ആണ് ഇതിലൂടെ സംഭവിക്കുക. അതേസമയം നടിക്ക് 133 കോടിയുടെ ആസ്തിയാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+