65 കോടിയുടെ വീട് മുംബൈയില്‍, മറ്റൊന്ന് ചെന്നൈയില്‍, രശ്മികയല്ല; 11 ചിത്രങ്ങള്‍ കൊണ്ട് കോടീശ്വരി
മുംബൈ: ബോളിവുഡ് നടിമാര്‍ എപ്പോഴും സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ദീപിക പദുക്കോണ്‍ മുതല്‍ യുവനടിമാരില്‍ ആലിയ ഭട്ട് വരെ വലിയ രീതിയിലാണ് ആസ്തി വളര്‍ത്തിയെടുത്തത്. എന്നാല്‍ വെറും പതിനൊന്ന് പടങ്ങള്‍ മാത്രം ചെയ്ത ഒരു നായിക ബോളിവുഡിലുണ്ട്. ഈ നടിയുടെ വളര്‍ച്ചയാണ് ഇപ്പോള്‍ ഹിന്ദി സിനിമ ലോകം കണ്ണുതുറന്ന് നോക്കുന്നത്.
അതിവേഗമാണ് ഈ നടി പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ കരിയറില്‍ വെറും ഒന്നോ രണ്ടോ ഹിറ്റുകള്‍ മാത്രമാണ് ഈ നടിയുടെ പേരിലുള്ളത്. പക്ഷേ ഇതിനോടകം വലിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഈ നടിയുടേതായി വരാനുണ്ട്.

ദക്ഷിണേന്ത്യയില്‍ അടക്കം വലിയ സ്വത്തുക്കളുള്ള ഈ നടി സാമന്തയോ രശ്മിക മന്ദാനയോ അല്ല. ഇത്ര ജനപ്രീതി കുറഞ്ഞ കാലം കൊണ്ട് നേടിയിരിക്കുന്നത് ജാന്‍വി കപൂറാണ്. അന്തരിച്ച നടി ശ്രീദേവിയുടെയും പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ശ്രീദേവി. 2018 ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറുന്നത്.
വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ട് പതിനൊന്ന് ചിത്രങ്ങളാണ് നടി ചെയ്തത്. രണ്ട് ചിത്രങ്ങളില്‍ ക്യാമിയോ വേഷത്തില്‍ നടി എത്തിയിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇനി ജാന്‍വിയുടേതായി വരാനുള്ളത്. അടുത്തിടെ ഒരു ഹിറ്റും നടിക്ക് ലഭിച്ചിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയാണ് ഈ ചിത്രം.
ഇത്രയും ചിത്രങ്ങള്‍ കൊണ്ട് നടി നേടിയെടുത്ത ആസ്തി അമ്പരപ്പിക്കുന്നതാണ്. 82 കോടിയുടെ ആസ്തിയാണ് ജാന്‍വിക്കുള്ളത്. ഒരു സിനിമയ്ക്കായി അഞ്ച് മുതല്‍ പത്ത് കോടി വരെ ജാന്‍വി ഈടാക്കാനുണ്ട്. രാംചരണിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ പത്ത് കോടിയാണ് നടി പ്രതിഫലമായി ഈടാക്കുന്നത്. ബോളിവുഡിലെ ഏതെങ്കിലുമൊരു യുവനടിക്ക് ദക്ഷിണേന്ത്യയില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത പ്രതിഫലമാണിത്.
ആസ്തിയില്‍ മാത്രമല്ല, ആഡംബരത്തിന്റെ വലിയൊരു കോട്ട തന്നെ ജാന്‍വി കപൂര്‍ കെട്ടിപ്പടുത്തിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലെ പലി ഹില്ലിലാണ് ജാന്‍വി കപൂര്‍ താമസിക്കുന്നത്. പിതാവ് ബോണി കപൂര്‍, സഹോദരി ഖുഷി കപൂര്‍ എന്നിവരും ഇവിടെ തന്നെയാണ് താമസം. ഈ ആഡംബര വീട് ജാന്‍വിയും സഹോദരിയും ചേര്‍ന്ന് വാങ്ങിയതാണ്.
അതേസമയം ജാന്‍വിയുടെ വീടിന്റെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും അത്രയും വിലയേറിയ വീടാണിത്. 65 കോടിയാണ് ഈ വീട് വാങ്ങാനായി ജാന്‍വി ചെലവിട്ടത്. വളരെ ഗംഭീരമായ ഇന്റീരീയറാണ് ഈ വീടിനുള്ളത്. കിടിലന്‍ ആര്‍ട്ട് വര്‍ക്കുകള്‍ ഉപയോഗിച്ച് ഇവ ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്. പെയിന്റിംഗുകളും ഈ വീട്ടിലുണ്ട്.
അമ്മ ശ്രീദേവിയാണ് ഇതില്‍ പലതും സെലക്ട് ചെയ്തിരുന്നതെന്ന് ജാന്‍വി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പ്രൈവറ്റ് സ്വിമ്മിംഗ് പൂളും, ഓപ്പണ്‍ പൂന്തോട്ടവും, ഓപ്പണ്‍ കിച്ചണും, ബാര്‍ ഏരിയയും ഉണ്ട്. ജാന്‍വിക്ക് ചെന്നൈയിലും വീടുണ്ട്. ഒന്നരയേക്കറിലാണ് ഈ വീടുള്ളത്. ശ്രീദേവി വാങ്ങിയ സ്ഥലമാണിത്. മെഴ്‌സിഡസ് മേയ്ബാച്ച്, ബിഎംഡബ്ല്യു കെ്‌സ് 5, ലെക്‌സസ് എല്‍എക്‌സ് 570, ബെന്‍സ് എസ് ക്ലാസ്, മെഴ്‌സിഡസ് ജിഎല്‍ഇ 250ഡി എന്നീ കാറുകളും ജാന്‍വലിയുടെ ശേഖരത്തിലുണ്ട്. ഒരു കോടിയുടെ വാനിറ്റി വാനും ജാന്‍വിക്കുണ്ട്.












Click it and Unblock the Notifications