തുടര്‍ച്ചയായി 8 ഹിറ്റുകള്‍, പ്രതിഫലം 12 കോടി, ദീപികയ്ക്കില്ല ഈ നേട്ടം; ഈ നടി ആരെന്നറിയുമോ?
ബോളിവുഡില്‍ പല നടിമാരും പെട്ടെന്ന് സൂപ്പര്‍താരങ്ങള്‍ ആയവരല്ല. മുന്‍നിര നടിമാരായ പ്രിയങ്ക ചോപ്രയെ പോലുള്ള നടിമാര്‍ അത്തരത്തില്‍ ബുദ്ധിമുട്ടേറിയാണ് മുന്‍നിരയിലെത്തിയത്. കങ്കണ റനാവത്തും അത്തരത്തില്‍ ബുദ്ധിമുട്ടിയെത്തിയതാണ്. നിലവില്‍ ബോളിവുഡിലെ താരറാണിമാര്‍ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ്.
ദീപികയ്ക്ക് ഇപ്പോള്‍ തുടര്‍ച്ചയായി പഠാന്, ജവാന്, ഫൈറ്റര്‍, കല്‍ക്കി 2898 എഡി തുടങ്ങിയ വമ്പന്‍ ബ്ലോക്ബസ്റ്ററുകള്‍ ഉണ്ട്. എന്നാല്‍ ദീപികയ്ക്കോ ആലിയക്കോ ഇല്ലാത്ത ഒരു നേട്ടം ഇന്ത്യയിലെ മറ്റൊരു സൂപ്പര്‍ താര നായികയ്ക്കുണ്ട്. തുടര്‍ച്ചയായി എട്ട് ഹിറ്റുകളാണ് ഈ നടിക്കുള്ളത്. ഏതൊരു നടിയും മോഹിക്കുന്ന അപൂര്‍വമായ നേട്ടമാണിത്.

മറ്റാര്‍ക്കുമില്ലാത്ത ഈ നേട്ടം സ്വന്തമാക്കിയ നടി കത്രീന കൈഫാണ്. ദീപികയും ആലിയയും താരറാണിമാരാവുന്നതിന് മുമ്പ് കത്രീന കൈഫ് യുഗമായിരുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും വലിയ ഹിറ്റുകള്‍ കത്രീനയ്ക്കുണ്ടായിരുന്നു. മൂന്ന് ഖാന്‍മാര്‍ക്കൊപ്പവും കരീനയ്ക്ക് ശേഷം ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയും കത്രീന തന്നെയാണ്.
അങ്ങനെ ഒരുപാട് നേട്ടങ്ങള്‍ കത്രീനയ്ക്ക് ബോളിവുഡില്‍ തന്നെയുണ്ട്. കത്രീന പെട്ടെന്ന് വന്ന് സൂപ്പര്‍ സ്റ്റാര്‍ ആയ നടിയല്ല. മോഡലായിട്ടാണ് കത്രീന കൈഫ് കരിയര്‍ ആരംഭിച്ചത്. ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. അമിതാഭ് ബച്ചനെ പോലൊരു താരമുണ്ടായിട്ടും ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.
ആദ്യ ചിത്രം പരാജയമായതോടെ കത്രീന പിടിച്ചുനില്ക്കാന് നന്നായി ബുദ്ധിമുട്ടി. പിന്നീട് കുറച്ചുകാലം ദക്ഷിണേന്ത്യന്‍ സിനിമകളുടെ ഭാഗമായിരുന്നു അവര്‍. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ബല്‍റാം വേഴ്സസ് താരാദാസിലും നായികയായിരുന്നു. അതും വിജയിച്ചിരുന്നില്ല. എന്നാല്‍ ചില ചിത്രങ്ങള്‍ വിജയമാവുകയും ചെയ്തു.
പക്ഷേ ബോളിവുഡില്‍ നടിയുടെ തലവര തെളിഞ്ഞത് നമസ്തേ ലണ്ടന്‍ ശേഷമാണ്. മേനേ പ്യാര് ക്യൂന്‍ കിയായും ഇതിനൊപ്പം തന്നെ വന്നു. രണ്ട് ചിത്രങ്ങളും ഹിറ്റുകളായി മാറുകയായിരുന്നു. ഇതോടെ കത്രീന സ്റ്റാറായി മാറുകയായിരുന്നു. പിന്നീട് നിരവധി ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമാണ് കത്രീനയെ തേടി വരാന്‍ തുടങ്ങിയത്.
2010നും 2014നും ഇടയില്‍ കത്രീന തുടര്‍ച്ചയായി 8 ഹിറ്റുകളാണ് നല്‍കിയത്. രാജ്നീതി, തീസ് മാര്‍ ഖാന്, സിന്ദഗി നാ മിലേഗി ദോബാര, മേരേ ബ്രദര്‍ കി ദുല്‍ഹന്‍, ഏക് ഥാ ടൈഗര്‍, ജബ് തക് ഹേ ജാന്‍, ധൂം 3, ബാങ് ബാങ് എന്നിവയാണ് ഈ ചിത്രം. ദീപിക, ആലിയ, ഐശ്വര്യ റായ്, ശ്രീദേവി, പ്രിയങ്ക ചോപ്ര എന്നിവരൊന്നും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല.
ഇപ്പോഴും കത്രീനയുടെ താരമൂല്യം ഇടിഞ്ഞിട്ടില്ല. ഒരു ചിത്രത്തിന് 12 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രമോഷന് ഒരു കോടി രൂപയാണ് കത്രീന വാങ്ങുന്നത്. 80.3 മില്യണ്‍ ഫോളോവേഴ്സ് കത്രീനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. ജീ ലേ സര അടക്കമുള്ള ചിത്രങ്ങള്‍ കത്രീനയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പിലുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications