Get Updates
Get notified of breaking news, exclusive insights, and must-see stories!

11 വര്‍ഷമായി സോളോ ഹിറ്റില്ല, തുടരെ 9 ഫ്‌ളോപ്പുകള്‍, പ്രതിഫലമാണെങ്കില്‍ 11 കോടി; ഈ നടി ആരെന്നറിയുമോ?

മുംബൈ: ബോളിവുഡ് നെപ്പോട്ടിസം നിറഞ്ഞ ഇന്‍ഡസ്ട്രിയാണെന്ന് പൊതുവേ ആരോപണമുണ്ട്. അല്ലാത്തവര്‍ അവിടെ വിജയിക്കില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി നിരവധി പേര്‍ ബോളിവുഡിന് പുറത്ത് നിന്ന് വന്ന് വലിയ വിജയം നേടിയവരുണ്ട്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, എന്നിവരൊക്കെ അതില്‍ വരുന്നവരാണ്. ഇവരൊക്കെ തുടക്കക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടിയ ശേഷമാണ് സൂപ്പര്‍ താരങ്ങളായി മാറിയത്.

അതേസമയം ബോളിവുഡില്‍ നടന്‍മാര്‍ മാത്രമല്ല നടിമാരും ഇത്തരത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുണ്ട്. ദീപിക പദുക്കോണും കത്രീന കൈഫുമൊക്കെ ആ നിരയില്‍ വരുന്നവരാണ് ബോളിവുഡില്‍ നിരവധി ഫ്‌ളോപ്പുകളുണ്ടായിട്ടും ഇപ്പോഴും താരപദവി ഉള്ള നടിയുണ്ട്. ഏതെങ്കിലും വലിയ കുടുംബത്തില്‍ നിന്ന് വന്ന് നായികയായതല്ല ഈ നടി. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ബോളിവുഡില്‍ ഒരു സോളോ ഹിറ്റുപോലും ഈ നടിക്കില്ല.

taapsee-pannu-remuneration

കരിയറില്‍ തുടര്‍ച്ചയായ 9 ഫ്‌ളോപ്പുകളാണ് ഈ നടിക്കുള്ളത്. പറഞ്ഞുവരുന്നത് തപ്‌സി പന്നുവിനെ കുറിച്ചാണ്. ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും ഒരുപോലെ താരമായ നടിയാണ് തപ്‌സി. പക്ഷേ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഉണ്ടാക്കിയ ഒരു തരംഗം തപ്‌സിക്ക് ബോളിവുഡില്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. മികച്ച ചിത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും വിജയിച്ചവ വളരെ കുറവാണ്.

സോളോ ഹിറ്റുകള്‍ ഇല്ലെങ്കിലും തപ്‌സി ഇപ്പോഴും ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ആരെയും ഞെട്ടിക്കുന്നതാണ്. പതിനൊന്ന് കോടിയാണ് തപ്‌സി ഒരു ചിത്രത്തിനായി ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം. അത് മാത്രമല്ല സ്വന്തം ഡയറ്റിന്റെ കാര്യങ്ങള്‍ക്കായി ഒരു മാസം ഒരു ലക്ഷം രൂപയാണ് തപ്‌സി ചെലവിടുന്നത്.

അശോക് വിഹാറിലെ മാതാ ജയ് പബ്ലിക് സ്‌കൂളിലാണ് തപ്‌സി പഠിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സാണ് നടി പഠിച്ചത്. പിന്നീട് ഗുരു തേജ് ബഹാദൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് തപ്‌സി എഞ്ചിനീയറിംഗ് ബിരുദവും നേടിയിരുന്നു. പിന്നീട് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത ശേഷമാണ് തപ്‌സി മോഡലിംഗിലേക്ക് തിരിഞ്ഞത്.

റിലയന്‍സ് ട്രെന്‍ഡ്‌സ്, റെഡ് എഫ്എം 93.5, യൂനി സ്റ്റൈല്‍ ഇമേജ്, കൊക്കക്കോള, മോട്ടോറോള, പാന്റലൂണ്‍, പിവിആര്‍സിനിമാസ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് എന്നിവയുടെ പരസ്യത്തിലെല്ലാം തുടക്കത്തില്‍ തപ്‌സിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മോഡലിംഗില്‍ താല്‍പര്യം നഷ്ടപ്പെട്ട തപ്‌സി അഭിനയത്തിലേക്ക് മാറുകയായിരുന്നു.

തെലുങ്ക് ചിത്രത്തിലായിരുന്നു നടിയുടെ അരങ്ങേറ്റം. ജുമ്മാണ്ടി നാദമായിരുന്നു ആദ്യ ചിത്രം. പിന്നീട് ആടുകളത്തിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്ട്, വീര, മൊഗുഡു, എന്നിവയും വിജയം നേടിയിരുന്നു. പിന്നീട് ജൂഡ്വ 2, ഡങ്കി, ബേബി, പിങ്ക്, ബദ്‌ല, എന്നിവ ബോളിവുഡില്‍ ഹിറ്റായചിത്രങ്ങളാണ്. എന്നാല്‍ സോളോ ഹിറ്റുകളൊന്നും തപ്‌സിക്കില്ല. ഡങ്കിക്ക് പതിനൊന്ന് കോടിയാണ് തപ്‌സി പ്രതിഫലമായി വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+