15 വര്‍ഷമായി ഹിറ്റില്ല, എന്നിട്ടും ഇന്ത്യയിലെ സമ്പന്ന നടി; ഈ താരം ആരെന്നറിയുമോ?
ഇന്ത്യയില്‍ സമ്പന്ന നടിമാര്‍ ഒരുപാടുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളുമാണ് ഇവരുടെ ആസ്തി ഉയര്‍ത്തുന്നത്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരെല്ലാം മുന്നില്‍ നില്‍ക്കുന്നവരാണ്. ഇന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരും ഇവര്‍ തന്നെയാണ്.
എന്നാല്‍ ആരാണ് ഏറ്റവും സമ്പന്ന നടിയെന്ന് അറിയുമോ? ഈ നടിമാരൊന്നും അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആലിയ, ദീപിക, പ്രിയങ്ക എന്നിവരേക്കാള്‍ പല മടങ്ങ് അധികമാണ് ഇവരുടെ സമ്പത്ത്. ഏറ്റവും രസകരമായ കാര്യം ഇപ്പോള്‍ സജീവ സിനിമ മേഖലയില്‍ ഈ നടി ഇല്ല എന്നതാണ്. എന്നിട്ടും സമ്പത്ത് കുതിച്ചുയരുന്നുണ്ട്.

ഹുരുണ്‍ ഇന്ത്യ പട്ടികയിലാണ് താരറാണിമാരെ മുഴുവന്‍ ഈ നടി പിന്നിലാക്കിയത്. ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ ഏറ്റവും വലിയ സമ്പന്നയായി മാറിയിരിക്കുന്നത് ജൂഹി ചൗളയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജൂഹി ചൗളയ്ക്ക് ബോക്‌സോഫീസ് ഹിറ്റുകളൊന്നും ഇല്ല. എന്നിട്ടും സമ്പത്ത് വന്‍ തോതില്‍ കുതിക്കുകയായിരുന്നു.
പട്ടികയില്‍ ഏറ്റവും അമ്പരപ്പിച്ചതും ജൂഹി ചൗളയുടെ സമ്പത്തില്‍ വന്നിരിക്കുന്ന വലിയ വര്‍ധനവാണ്. ആയിരം കോടിക്ക് മേല്‍ സമ്പത്തുള്ള ഇന്ത്യക്കാരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 220 വ്യക്തികളുടെ സമ്പത്താണ് കാര്യമായി വര്‍ധിച്ചത്. 2024ല്‍ ഇന്ത്യയില്‍ 1539 ആളുകള്‍ക്കാണ് ആയിരം കോടിയിലേറെ സമ്പത്തുള്ളത്. 7300 കോടിയുമായി ഷാരൂഖ് ഖാനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍.
അതേസമയം ഷാരൂഖിന്റെ ബിസിനസ് പാര്‍ട്ണര്‍ കൂടിയാണ് ജൂഹി ചൗള. ഇരുവരുടെയും ഉടമസ്ഥാവകാശത്തിലുള്ളത് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ജൂഹിയുടെ ആസ്തി 4600 കോടിയായിട്ടാണ് വര്‍ധിച്ചത്. നിലവില്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ ജൂഹി ഇടംപിടിച്ചിട്ടുണ്ട്.
1990കളില്‍ ജൂഹി ബോളിവുഡിലെ വമ്പന്‍ നായികയായിരുന്നു. ഖയാമത്ത് സെ ഖയാമത്ത് തക്ക് ആയിരുന്നു ജൂഹിയുടെ ആദ്യ ചിത്രം. ഇത് വലിയ ഹിറ്റായി മാറി. 2000ത്തിന് ശേഷം സിനിമ നിര്‍മാണത്തിലേക്കും, ക്യാരക്ടര്‍ റോളുകളിലേക്കും ജൂഹി മാറുകയായിരുന്നു. സിനിമ നിര്‍മാണത്തില്‍ ഷാരൂഖിന്റെ പങ്കാളിയായിരുന്നു ജൂഹി.
അതേസമയം ഷാരൂഖിനൊപ്പമുള്ള ജൂഹിക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചത്. 2009ല്‍ ലക്ക് ബൈ ചാന്‍സാണ് ജൂഹിയുടെ അവസാന ബോക്‌സോഫീസ് ഹിറ്റ്. റെഡ്ചില്ലീസ് എന്റര്‍ടെയിന്‍മെന്റിലെ നിക്ഷേപങ്ങളും, കൊല്‍ക്കത്തയുടെ സഹ ഉടമ എന്ന നിലയിലും വന്‍ ആസ്തി നടിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഐശ്വര്യ റായിയാണ് ഇന്ത്യന്‍ നടിമാരില്‍ രണ്ടാം സ്ഥാനത്തുള്ളത്. 900 കോടിയാണ് നടിയുടെ ആസ്തി. പ്രിയങ്കയ്ക്ക് ചോപ്രയ്ക്ക് 850 കോടിയും ആലിയ ഭട്ട് 550 കോടി, ദീപിക പദുക്കോണ്‍ 400 കോടി, കത്രീന കൈഫ് 240 കോടി എന്നിങ്ങനെയാണ് മറ്റ് നടിമാരുടെ ആസ്തികള്‍. എന്നാല്‍ ഇവരാരും ഹുരുണ്‍ പട്ടികയില്‍ ഇടംപോലും പിടിച്ചില്ല.












Click it and Unblock the Notifications