121 കോടിയുടെ ആസ്തിയുണ്ട്, ആലിയയും കത്രീനയുമല്ല, ഈ നടിയെ വിവാഹം ചെയ്യാന്‍ വ്യവസായി ചെയ്തത് ഇക്കാര്യം
മുംബൈ: ഇന്ത്യയില്‍ നിരവധി മികവുറ്റ നടിമാരുണ്ട്. ഇവര്‍ക്ക് നടന്‍മാരോളം തന്നെ താരമൂല്യവുമുണ്ട്. എന്നാല്‍ ഇതില്‍ പലരും നടന്‍മാരെ വിവാഹം ചെയ്തിട്ടുണ്ട്. അങ്ങനെ അല്ലാത്തവരും നിരവധിയുണ്ട്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കജോള്‍, കത്രീന കൈഫ്, കരീന കപൂര്‍ തുടങ്ങിയ മുന്‍നിര നടിമാര്‍ വിവാഹം ചെയ്തതെല്ലാം നടിമാരെയാണ്.
എന്നാല്‍ പ്രീതി സിന്റയെ പോലുള്ള നടിമാര്‍ സിനിമയ്ക്ക് പുറത്തുള്ളവരെയാണ് വിവാഹം ചെയ്തത്. അനുഷ്‌ക ശര്‍മ അതുപോലെ വിരാട് കോലിയെയാണ് വിവാഹം ചെയതത്. ബോളിവുഡിലെ സൂപ്പര്‍ താര നടിമാരില്‍ മുന്‍നിരയിലായിരുന്നു നടി ശില്‍പ്പ ഷെട്ടിയും. നടിയുടെ വിവാഹം പക്ഷേ വിവാദ വ്യവസായി രാജ് കുന്ദ്രയുമായിട്ടായിരുന്നു.

1990കളിലാണ് ശില്‍പ്പ ഷെട്ടി ബോളിവുഡില്‍ അരങ്ങേറുന്നത്. 1993ല്‍ ബാസിഗര്‍ എന്ന ചിത്രം വലിയ വിജയമായതോടെ നടി വലിയ താരമായിരുന്നു. ധഡ്ക്കനാണ് ശില്‍പ്പ ഷെട്ടിയെ സൂപ്പര്‍ താരമാക്കിയ ഉയര്‍ത്തിയ ചിത്രം. 1990കളില്‍ നിരവധി ഹിറ്റുകള്‍ നടിയുടേതായി പുറത്തുവന്നിരുന്നു. നിരവധി നടന്‍മാരുമായി നടി ഡേറ്റിംഗിലാണെന്ന് പല കാലങ്ങളിലായി അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ട്.
അക്ഷയ് കുമാറുമായുള്ള പ്രണയ ബന്ധം ഇതില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് വരെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. അതിന് മുമ്പേ തന്നെ ഇരുവരും പിരിയുകയായിരുന്നു.
2009ലാണ് ശില്‍പ്പ ഷെട്ടി ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ അന്ന് ബോളിവുഡില്‍ താരമായി നില്‍ക്കുന്ന ശില്‍പ്പയെ വിവാഹം ചെയ്യാനായി രാജ് കുന്ദ്ര ഏറെ ബുദ്ധിമുട്ടിയിരുന്നു. ശില്‍പ്പ ഷെട്ടിയെ അവരുടെ മാനേജര്‍ വഴിയാണ് രാജ് കുന്ദ്ര ആദ്യമായി കാണുന്നത്. എന്നാല്‍ ആ സമയം ഒരു പ്രണയബന്ധത്തിന് ശില്‍പ്പയ്ക്ക് താല്‍പര്യമില്ലായിരുന്നു.
എന്നാല്‍ താന്‍ പിറകേ നടന്ന ശേഷം മാത്രമാണ് കുറച്ചെങ്കിലും സുഹൃദ്ബന്ധം പോലുമുണ്ടായത്. എന്നാല്‍ പ്രണയത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലായിരുന്നു. ഇതൊരിക്കലും നടക്കില്ലെന്നായിരുന്നു ശില്‍പ്പ പറഞ്ഞത്. എന്തും തുറന്നടിച്ച് സംസാരിക്കുന്ന സ്വഭാവമായിരുന്നു ശില്‍പ്പയ്ക്ക്. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ശില്‍പ്പയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് രാജ് കുന്ദ്ര നേരത്തെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ശില്‍പ്പയെ മനസ്സില്‍ ഇടംപിടിക്കാനായി മുംബൈയിലെ ബാന്ദ്രയില്‍ താന്‍ കൊട്ടാരം പോലെയുള്ള വീടാണ് വാങ്ങിയത്. വാഷു ബാഗ്നാനിയെ വിളിച്ചാണ് തനിക്ക് വീട് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. പത്ത് മിനുട്ട് കൊണ്ട് ജുഹുവില്‍ തന്നെ വീട് വാങ്ങി. എന്നാല്‍ ആ വീട് ഒന്ന് കാണുക പോലും അദ്ദേഹം ചെയ്തിരുന്നില്ല.
അമിതാഭ് ബച്ചന്റെ വീടിന് സമീപം തന്നെയായിരുന്നു ഈ വീട്. ഇതിന് പിന്നാലെ താന്‍ ശില്‍പ്പ ഷെട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. നടിക്ക് മുംബൈ വിട്ടുപോകാന്‍ താല്‍പര്യമില്ലായിരുന്നു. രാജ് കുന്ദ്ര മുംബൈയില്‍ വീട്് വാങ്ങിയതോടെ നടി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. അതേസമയം ശില്‍പ്പ ആസ്തിയിലും വളരെ മുന്നിലാണ്. 134 കോടിയാണ് ആസ്തിയാണ് അവര്‍ക്ക് ഉള്ളത്.












Click it and Unblock the Notifications