ആദ്യ 1000 കോടി ചിത്രത്തിലെ നായിക; ആസ്തി കേട്ടാല്‍ ഞെട്ടും, പരാജയപ്പെട്ടത് 3 പ്രണയങ്ങള്‍?
ഹൈദരാബാദ്: ഒരൊറ്റ സിനിമ കൊണ്ട് പാന്‍ ഇന്ത്യന്‍ നടിമാര്‍ അധികമുണ്ടാവില്ല. എന്നാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെട്ടിട്ടും ഈ നടിക്ക് ദേശീയ ശ്രദ്ധ നേടാന്‍ ഒരു വമ്പന്‍ ചിത്രം വേണ്ടി വന്നു. ആ നടി ആരാണെന്ന് അറിയുമോ? തെലുങ്ക് സിനിമയില്‍ നിന്നുള്ള ഈ പാന്‍ ഇന്ത്യന്‍ താരം മറ്റാരുമല്ല അനുഷ്‌ക ഷെട്ടിയാണ്. ഒരുപക്ഷേ ദക്ഷിണേന്ത്യക്ക് ലഭിക്കുന്ന ആദ്യ പാന്‍ ഇന്ത്യന്‍ നടിയായിരിക്കും അനുഷ്‌ക.
ദക്ഷിണേന്ത്യയിലെ സമ്പന്ന നടിമാരില്‍ ഒരാളുമായി അവര്‍. അനുഷ്‌ക ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല എന്ന കാര്യം അത്ഭുതമാണ്. കരിയറില്‍ നിരവധി നടന്‍മാരുമായി ബന്ധപ്പെട്ട് പ്രണയ അഭ്യൂഹങ്ങളിലും അനുഷ്‌ക നിറഞ്ഞിരുന്നു. മൂന്ന് നടന്‍മാരെ അനുഷ്‌ക ഡേറ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്.

അനുഷ്‌ക 2005ല്‍ സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയില്‍ അരങ്ങേറുന്നത്. വളരെ വേഗത്തില്‍ തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍താര നായികയാവാനും നടിക്ക് സാധിച്ചു. ഒറ്റയ്ക്ക് സിനിമ ജയിപ്പിക്കാനുള്ള കഴിവും നടിക്കുണ്ടായിരുന്നു. ആ സമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒറ്റയ്ക്ക് സിനിമ ജയിപ്പിക്കാനുള്ള മികവ് ഒരു നടിക്കുമുണ്ടായിരുന്നില്ല. 15 വര്‍ഷത്തോളമാണ് തെലുങ്ക് സിനിമയില്‍ മുന്‍നിര നായികയായി അനുഷ്‌ക കളം വാണത്.
ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളാവുന്നതായിരുന്നു അനുഷ്‌കയുടെ മികവ്. അരുന്ധതി, രുദ്രമാദേവി പോലുള്ള സ്ത്രീപക്ഷ സിനിമകള്‍ മെഗാ ഹിറ്റുകളാക്കിയ ചരിത്രവും അനുഷ്‌കയ്ക്കുണ്ട്. അരുന്ധതിയുടെ മഹാവിജയം അന്നത്തെ മുന്‍നിര നടിമാരെ പോലുമല്ല, നായകന്‍മാരെ പോലും ഞെട്ടിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ 1000 കോടി ചിത്രത്തിലെ നായികയാണ് അനുഷ്‌ക. 500 കോടി ചിത്രത്തിലെയും നായിക അനുഷ്‌ക തന്നെയാണ്. ചിത്രം ആഗോള തലത്തില്‍ 1700 കോടിയാണ് കളക്ട് ചെയ്തത്. ഇപ്പോഴും ഈ ചിത്രത്തെ മറികടക്കാന്‍ കളക്ഷനില്‍ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല.
ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രമല്ല ബോളിവുഡില്‍ നിന്നും ഈ ചിത്രം കളക്ഷന്‍ വാരിയിരുന്നു. അതേസമയം അനുഷ്‌കയുടെ വ്യക്തിജീവിതവും രസകരമായ കാര്യമാണ്. വയസ്സ് 43 ആയെങ്കിലും നടി ഇപ്പോഴും സിംഗിളാണ്. വിവാഹത്തെ കുറിച്ച് ഇതുവരെ അനുഷ്‌ക കാര്യമായിട്ടൊന്നും പ്രതികരിച്ചിട്ടില്ല. നേരത്തെ ചില നടന്‍മാരുമായി ബന്ധിപ്പിച്ച് നടിയുടെ പേര് പറഞ്ഞുകേട്ടിരുന്നു.
ബാഹുബലിയിലെ സഹതാര പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. നാഗാര്‍ജുനയുമായി അനുഷ്‌കയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കിംഗ് എന്ന ചിത്രത്തില്‍ നാഗാര്‍ജുനയ്ക്കായി ഒരു സ്‌പെഷ്യല്‍ ഗാനം തന്നെ അനുഷ്‌ക ആലപിച്ചിരുന്നു.
നടന്‍ ഗോപിചന്ദുമായിട്ടായിരുന്നു അനുഷ്‌കയുടെ പേരുകള്‍ ഏറെ പറഞ്ഞുകേട്ടത്. ഇരുവരും തമ്മിലുള്ള ചിത്രം വലിയ ഹിറ്റായതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഗോപിചന്ദ് നടന്‍ ശ്രീകാന്തിന്റെ ബന്ധു രേഷ്മയെ വിവാഹം കഴിച്ചതോടെ എല്ലാ അഭ്യൂഹങ്ങളും അവസാനിക്കുകയായിരുന്നു. അതേസമയം നടിയുടെ ആസ്തി 133 കോടിയാണ്. ആറ് കോടിയാണ് നടി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.












Click it and Unblock the Notifications