നിറത്തിന്റെ പേരില്‍ പരിഹാസം, ഹിന്ദിയില്‍ താരമായി; ദീപികയും പ്രിയങ്കയുമല്ല, ഈ നടിയുടെ ആസ്തി ഇത്ര

മുംബൈ: ബോളിവുഡില്‍ നിരവധി ഗ്ലാമറസ് നടിമാരുണ്ട്. പലരും മികച്ച നടിമാരുമാണ്. എന്നാല്‍ ഹിന്ദി സിനിമ പൊതുവേ നടിമാരെ സൗന്ദര്യം നോക്കി തിരഞ്ഞെടുക്കുന്നവരാണെന്ന് വിമര്‍ശനം ഉണ്ട്. ചില നടിമാര്‍ നിറവും സൗന്ദര്യവുമെല്ലാം കുറഞ്ഞെന്ന പേരില്‍ വിവേചനം നേരിട്ടുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു നടി ബോളിവുഡില്‍ സ്റ്റാര്‍ ആയിട്ടുണ്ട്.

ആദ്യം തോന്നുക ദീപിക പദുക്കോണിന്റെയോ പ്രിയങ്ക ചോപ്രയുടെയോ പേരായിരിക്കും. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല നടി. ഒരു കാലത്ത് ഈ നടിയുടെ ഗ്ലാമര്‍ വേഷങ്ങളും അതുപോലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കാണാന്‍ തന്നെ ആരാധകരുണ്ടായിരുന്നു. ആരാണ് ആ നടിയെന്ന് നോക്കാം.

bipasha-basu

2000 മുതല്‍ 2010 വരെ ഈ നടി ബോളിവുഡിലെ മുന്‍നിര താരമായിരുന്നു. ആഡംബര ജീവിതമാണ് ഇവര്‍ ഇപ്പോഴും നയിക്കുന്നത്. അടുത്തൊന്നും പക്ഷേ ഈ നടി സിനിമകളുടെ ഭാഗമായിട്ടില്ല. പറഞ്ഞുവരുന്നത് ബിപാഷ ബസുവിനെ കുറിച്ചാണ്. ഹിന്ദി സിനിമയിലെ ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണമായിരുന്നു ബിപാഷയ്ക്കുണ്ടായിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ബിപാഷ താരപദവിയിലെത്തിയത്.

17ാം വയസ്സില്‍ അഭിനയലോകത്തേക്ക് എത്തിയിരുന്നു നടി. എന്നാല്‍ നിറത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ബിപാഷ നേരിട്ടിരുന്നു. അതുപോലെ പരിഹാസങ്ങളും ഉണ്ടായിരുന്നുവെന്ന് ബിപാഷ മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ബിപാഷ ബോളിവുഡിലെ വമ്പന്‍ നായികയായത്.

ബിപാഷ ഡല്‍ഹിയിലാണ് ജനിച്ചത്. എന്നാല്‍ വളര്‍ന്നത് കൊല്‍ക്കത്തയിലാണ്. ഫാഷന്‍ മോഡല്‍ എന്ന നിലില്‍ നടി ഏറെ തിളങ്ങിയിരുന്ന.ു 17ാം വയസ്സില്‍തന്നെ മോഡലായി അവര്‍ തിളങ്ങിയിരുന്നു എന്നാല്‍ നിറത്തിന്റെ പേരില്‍ താന്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. ഇരുണ്ട നിറമുള്ള പെണ്‍കുട്ടിയെന്നായിരുന്നു എന്നെ പലരും വിളിച്ചിരുന്നതെന്നും ബിപാഷ പറഞ്ഞു.

എന്നാല്‍ ഇതൊന്നും ബിപാഷയിലെ നടിയുടെ വളര്‍ച്ചയെ ബാധിച്ചിരുന്നില്ല. 2001ലായിരുന്നു ബിപാഷയുടെ വമ്പന്‍ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബി എന്ന വമ്പന്‍ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കരീന കപൂര്‍, അക്ഷയ് കുമാര്‍, ബോബി ഡിയോള്‍, തുടങ്ങിയ വമ്പന്‍മാര്‍ ചിത്രത്തിലുണ്ടായിരുന്നു.

അതേസമയം അജ്‌നബി ശരാശരി വിജയമായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിന് പിന്നാലെ നായികയായി ബിപാഷ അരങ്ങേറ്റം കുറിച്ചു. റാസ് എന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രം ബ്ലോക്ബസ്റ്ററായി മാറി. ബിപാഷയെ നായികയായി എല്ലാവരും കാണാന്‍ തുടങ്ങിയതും ഈ ചിത്രത്തോടെയാണ്.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹൊറര്‍ ക്ലാസിക്കായി റാസ് മാറുകയും ചെയ്തു. ബിപാഷ അതോടെ താരമായി മാറി. അധികവും ത്രില്ലര്‍-ഹൊറര്‍ ജോണറുകളിലാണ് നടി അഭിനയിച്ചത്. ധും 2 അടക്കമുള്ള ആക്ഷന്‍ ചിത്രങ്ങളും ഇതില്‍ വരും.

നടിയുടെ ഐറ്റം ഡാന്‍സുകളും ഏറെ പ്രശസ്തമായിരുന്നു. ജിസം, ഫിര്‍ ഹേര ഫേരി, അപ്ഹരണ്‍, റേസ്, ഓള്‍ ദ ബെസ്റ്റ്, ആത്മ, തുടങ്ങിയ നിരവധി ഹിറ്റുകള്‍ നടിക്കുണ്ട്. എന്നാല്‍ തുടരെ ചിത്രങ്ങള്‍ 2010ന് ശേഷം പരാജയപ്പെടാന്‍ തുടങ്ങിയിരുന്നു.

14 വര്‍ഷത്തെ കരിയറില്‍ 24 ഫ്‌ളോപ്പുകള്‍ വന്നതോടെ ബിപാഷ കരിയറില്‍ ഇടവേള എടുക്കുകയായിരുന്നു. പിന്നീടാണ് കരണ്‍ സിംഗ് ഗ്രോവറിന്റെ വിവാഹം ചെയ്തത്. എന്നാല്‍ നടിക്ക് ഇപ്പോഴും 110 കോടിയുടെ ആസ്തിയുണ്ട്. ഇനിയൊരു മടങ്ങിവരവിന് ബിപാഷ തയ്യാറാവുമോ എന്നറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+