ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത ജീവിതം, ഇന്ന് 10 കോടി പ്രതിഫലം, നയന്‍താരയല്ല; ഈ നടി ആരെന്നറിയുമോ?
മുംബൈ: സിനിമാ മേഖലയില്‍ തിളങ്ങുകയും സൂപ്പര്‍ താരങ്ങളാവുകയും ചെയ്തവര്‍ നിരവധിയുണ്ട്. എന്നാല്‍ സൂപ്പര്‍ താരമാവും മുമ്പ് ഇവരില്‍ പലരും വളരെ ബുദ്ധിമുട്ടേറിയ ജീവിതമാവും നയിച്ചിട്ടുണ്ടാവുക. പ്രത്യേകിച്ച് സ്റ്റാര്‍ കിഡ് എന്ന പരിഗണനയില്ലാതെ വന്നവര്‍. അതില്‍ വരുന്നതാണ് ഷാരൂഖ് ഖാനെ പോലുള്ളവര്‍.
മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെല്ലാം അത്തരത്തില്‍ വന്നവരാണ്. ബോളിവുഡില്‍ അടക്കം ഇത്തരത്തില്‍ ബുദ്ധിമുട്ടി വന്ന നടിമാരുമുണ്ട്. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ യാതൊരു പിന്‍ബലവുമില്ലാതെ സിനിമാ മേഖലയില്‍ എത്തി സൂപ്പര്‍ താരങ്ങള്‍ ആയവരാണ്.

ഇവരേക്കാള്‍ എല്ലാം ബുദ്ധിമുട്ടി സിനിമയില്‍ സൂപ്പര്‍ താരമായ ഒരു നടിയുണ്ട്. അതാരാണ് എന്നറിയുമോ? ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഈ നടി. ഒരുനേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയ നടിയാണിത്. ഇന്ന് ഓരോ സിനിമ ഇന്‍ഡസ്ട്രിയും ഈ നടിയെ നായികയാക്കാന്‍ കാത്തിരിക്കുകയാണ്. ഈ നടി സാമന്തയാണ്.
ഇന്ന് ആഡംബര ബംഗ്ലാവിലാണ് സാമന്ത താമസിക്കുന്നത്. 80 കോടി വിലയുണ്ട് സാമന്ത താമസിക്കുന്ന ഈ ബംഗ്ലാവിന്. തെലുങ്ക് സിനിമയില്‍ മാത്രമല്ല തമിഴിലും സാമന്ത സൂപ്പര്‍ താരമാണ്. ബോളിവുഡില്‍ സാമന്ത ഇതിനോടകം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ഫാമിലി മാനിലൂടെ ബോളിവുഡിന്റെ മനസ്സ് കവര്‍ന്നിരിക്കുകയാണ് സാമന്ത.
നിലവില്‍ ആഡംബരത്തിലാണ് സാമന്ത ജീവിക്കുന്നത്. എന്നാല്‍ അതിന് മുമ്പുള്ള സാമന്തയുടെ ജീവിതം അത്ര ആഡംബരപൂര്‍ണമായിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടിയായിരുന്നു നടി ആ സമയം ജീവിച്ചിരുന്നത്. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്താണ് തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സാമന്ത മറികടന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ തന്നെ നടി ഇക്കാര്യം പറഞ്ഞിരുന്നു.
രണ്ടുമാസത്തോളം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് ഞാന്‍ ജീവിച്ചത്. പല ജോലികളും ചെയ്തിരുന്നു. ഇന്ന് ഞാന്‍ ഒരു നടിയാണ്. എനിക്കിത് ചെയ്യാന്‍ പറ്റുമെങ്കില്‍ ആര്‍ക്കും ഇത്രത്തോളം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും സാമന്ത അഭിമുഖത്തില്‍ പറഞ്ഞു.
ഹോട്ടലില്‍ എട്ട് മണിക്കൂര്‍ ജോലിക്ക് സാമന്തയ്ക്ക് ലഭിച്ചിരുന്നത് 500 രൂപയാണ്. ആ സമയം പത്താംക്ലാസിലാണ് പഠിച്ചിരുന്നത്. ഇരുപതാം വയസ്സിലാണ് പാര്‍ട്ട് ടൈം ജോലി കൂടുതലായി സാമന്ത ചെയ്ത് തുടങ്ങിയത്. തുടര്‍ന്നാണ് മോഡലിംഗ് ചെയ്യാന്‍ തുടങ്ങിയത്. യേ മായ ചേസാവേയിലൂടെയാണ് സാമന്ത വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രം വലിയ ഹിറ്റാവുകയും ചെയ്തു. അതിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ദൂക്കുഡു, ഈഗ, അത്താരിന്തികി ദാരേഡി പോലുള്ള മെഗാ ഹിറ്റുകള്‍ സാമന്തയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ ഒടിടിയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. പത്ത് കോടിയാണ് സാമന്തയുടെ പ്രതിഫലം. പുഷ്പയിലെ ഗാനരംഗത്തില്‍ അഞ്ച് കോടിയാണ് നടി വാങ്ങിയത്.












Click it and Unblock the Notifications