40 ഡോളറിന് ജോലി, ആദ്യ 2 പടവും പൊട്ടി, ഇന്ന് 15 കോടി പ്രതിഫലം; കത്രീനയല്ല, ഈ നടി ആരെന്നറിയുമോ?
മുംബൈ: ബോളിവുഡില്‍ ഒരുപാട് സ്റ്റാര്‍ കിഡ്‌സുകള്‍ ഉണ്ട്. പ്രത്യേകിച്ച് കഷ്ടപ്പെടാതെ തന്നെ സിനിമാ മേഖലയിലേക്ക് കടന്നുവരാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് നെപ്പോട്ടിസം എന്ന പ്രയോഗം തന്നെ ഹിന്ദി സിനിമയില്‍ സജീവമാണ്. ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, പോലുള്ള വമ്പന്‍ താരങ്ങള്‍ എല്ലാം സിനിമാ കുടുംബങ്ങളില്‍ നിന്നാണ് വരുന്നത്.
എന്നാല്‍ ഇതില്‍ പരാജയപ്പെട്ട് പോയവരും നിരവധിയുണ്ട്. എന്നാല്‍ കരിയറില്‍ ഫ്‌ളോപ്പുകളുമായി ആരംഭിച്ച് ഇന്ന് സൂപ്പര്‍ താരമായി നില്‍ക്കുന്ന നടി ബോളിവുഡിലുണ്ട്. അതാരാണെന്ന് അറിയുമോ? ഈ നടി ഒരു താരപുത്രിയാണ്. എന്നാല്‍ ഏറെ പ്രതീക്ഷയുമായി ലോഞ്ച് ചെയ്തപ്പോള്‍ വന്‍ പരാജയമാണ് ഈ നടിക്ക് തുടക്കത്തില്‍ നേരിടേണ്ടി വന്നത്.

ട്വിങ്കില്‍ ഖന്നയോ, ഇഷാ ഡിയോളോ ഒന്നുമല്ല ഈ നടി. സല്‍മാന്‍ ഖാന്റെ സിനിമ വരെ നിരസിച്ച നടിയാണിത്. എന്നാല്‍ ഒരൊറ്റ സിനിമയിലൂടെ ഈ നടി സൂപ്പര്‍ താരമാവുകയായിരുന്നു. പറഞ്ഞുവരുന്നത് ശ്രദ്ധ കപൂറിനെ കുറിച്ചാണ്. സ്ത്രീ 2 എന്ന സീക്വല്‍ ചിത്രത്തിലൂടെ ശ്രദ്ധ വാനോളം പ്രശംസ നേടി നില്‍ക്കുകയാണ് ഇപ്പോള്‍.
ചിത്രത്തില്‍ ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമാണ് ശ്രദ്ധയുടേത്. ബോളിവുഡിലെ പ്രമുഖ നടനായ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. ആദ്യ സിനിമ എളുപ്പത്തില്‍ ലഭിച്ചെങ്കിലും ശ്രദ്ധയ്ക്ക് ബോളിവുഡില്‍ അടിയുറച്ച് നില്‍ക്കാന്‍ വര്‍ഷങ്ങളെടുക്കേണ്ടി വന്നിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പും ശ്രദ്ധയ്ക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ശക്തി കപൂര്‍ ബോളിവുഡിലെ സൂപ്പര്‍ താരമൊന്നും അല്ല. അതുകൊണ്ട് മറ്റ് സൂപ്പര്‍ താരങ്ങളുടെ മക്കളെ പോലെയായിരുന്നില്ല ശ്രദ്ധയുടെ ജീവിതം. ജമുനാഭായ് നാര്‍സീ സ്‌കൂളിലാണ് ശ്രദ്ധ പഠിച്ചിരുന്നത്. പിന്നീട് അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ബോംബെയിലാണ് ശ്രദ്ധ പഠിച്ചത്. ഇവിടെ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫും, അതിയ ഷെട്ടിയും ശ്രദ്ധയുടെ സഹപാഠികളായിരുന്നു.
17ാം വയസ്സില്‍ സല്‍മാന്‍ ഖാന്‍ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കായി ഒരു ചിത്രം ശ്രദ്ധയ്ക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പഠനത്തിന് വേണ്ടി ശ്രദ്ധ അത് ഉപേക്ഷിക്കുകയായിരുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിയാണ് ശ്രദ്ധ പഠിച്ചത്.
അതേസമയം പഠന കാലത്ത് ചെറിയ രീതിയില്‍ പണം കണ്ടെത്തുന്നതിനായി കോഫി ഷോപ്പിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. നാല്‍പ്പത് ഡോളറായിരുന്നു അന്ന് ലഭിച്ചിരുന്നത്. തീന്‍ പാറ്റിയാണ് ശ്രദ്ധയുടെ ആദ്യ ചിത്രം. എന്നാല്‍ ബോക്‌സോഫീസില്‍ ഈ ചിത്രം ദയനീയമായി പരാജയപ്പെട്ടു. അടുത്ത ചിത്രം ലവ് കാ ദി എന്‍ഡായിരുന്നു. ഇതും പരാജയപ്പെട്ടു. ഇതിന് ശേഷം കരിയറില്‍ ഒരു ഗ്യാപ്പ് വന്നിരുന്നു.
എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ആഷിക്കി 2 ബ്ലോക്ബസ്റ്റര്‍ ആയതോടെ ശ്രദ്ധയുടെ തലവരയും മാറി. അതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്ത്രീ, തൂ ജൂട്ടി മേ മക്കര്‍, ഏക് വില്ലന്‍, എബിസിഡി 2, തുടങ്ങി നിരവധി ഹിറ്റുകളാണ് ശ്രദ്ധയ്ക്ക് ലഭിച്ചത്. ഇന്ന് 120 കോടിയുടെ ആസ്തി നടിക്കുണ്ട്. 60 കോടിയുടെ ബംഗ്ലാവിലാണ് ശ്രദ്ധ താമസിക്കുന്നത്. ഒരു ചിത്രത്തിന് 15 കോടിയാണ് ശ്രദ്ധയുടെ പ്രതിഫലം.












Click it and Unblock the Notifications