10 വര്‍ഷമായി സിനിമ ഇല്ല, 100 കോടിയുടെ വീടുണ്ട്, മാധുരിയോ ജൂഹിയോ അല്ല; ഈ നടി സമ്പാദിക്കുന്നത് കോടികള്‍
മുംബൈ: ബോളിവുഡില്‍ നിരവധി സൂപ്പര്‍ താര നടിമാരുണ്ട്. നിലവില്‍ ദീപിക പദുക്കോണും അതുപോലെ ആലിയ ഭട്ടുമെല്ലാം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ കഴിവുള്ള നടിമാരാണ്. എന്നാല്‍ ഇവര്‍ക്ക് മുമ്പുള്ള കാലമായിരുന്നു ബോളിവുഡിലെ നടിമാരുടെ സുവര്‍ണ കാലഘട്ടം. വൈജയന്തിമാല മുതല്‍ മാധുരി ദീക്ഷിത് വരെയുള്ളവര്‍ അതില്‍ വരും.
എന്നാല്‍ ബോളിവുഡിലെ നിത്യഹരിത നായികയായി അറിയപ്പെടുന്നത് മറ്റൊരു നായികയാണ്. ഇപ്പോഴും ഈ നടി സജീവമാണ്. ഇന്നും പരസ്യചിത്രങ്ങളില്‍ നിന്നടക്കം ഈ നടി വലിയ തുകയാണ് നേടുന്നത്. ബോളിവുഡ് ധനികയായ നടിമാരില്‍ ഒരാളായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. മറ്റാരുമല്ല രേഖയാണ് ആ നടി.

രേഖ ചെറുപ്പത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച നടിയാണ്. ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ചെറുപ്പത്തില്‍ തന്നെ അവര്‍ സിനിമയില്‍ എത്തിയിരുന്നു. തനിക്ക് ഒരു നടിയോ അതുപോലെ നായികയോ ആവാന്‍ താല്‍പര്യമേ ഇല്ലായിരുന്നുവെന്ന് രേഖ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ സാഹചര്യം സിനിമയില്‍ എത്തിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
69കാരിയായ രേഖയ്ക്ക് ഇന്നും നിരവധി ആരാധകരുണ്ട്. 1970കളിലും 80കളിലുമെല്ലാം അവര്‍ ഏറെ അറിയപ്പെടുന്ന നായികയായിരുന്നു. 1990കളില്‍ പോലും അവര്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഭാനുരേഖ ഗണേഷന്‍ എന്ന പേരിലാണ് അവര്‍ സിനിമയിലേക്ക് എത്തിയത്. പിന്നീടാണ് അവര്‍ രേഖയായത്.
അഭിനയത്തിന് പുറമേ ഈ പ്രായത്തിലും സൗന്ദര്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 180ലേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡും, പദ്മശ്രീയും രേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയും താരപരിവേഷമുള്ള നടിയായിട്ടും പത്ത് വര്‍ഷത്തിലേറെയായി അവര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല.
പക്ഷേ എപ്പോഴൊക്കെ രേഖ ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുന്നുവോ അപ്പോഴെല്ലാം വാര്‍ത്തയായി മാറാറുണ്ട്. ഇന്ന് ഏറ്റവും ആഡംബരം നിറഞ്ഞ ജീവിതമാണ് രേഖ നയിക്കുന്നത്. സിനിമകളില്ലെങ്കിലും വരുമാനം അവര്‍ക്ക് ലഭിക്കുന്നുണ്ട്. മുംബൈയിലും ദക്ഷിണേന്ത്യയിലുമായി നിരവധി വീടുകള്‍ അടക്കമുള്ള വസ്തുക്കള്‍ രേഖയ്ക്ക് സ്വന്തമായിട്ടുണ്ട്.
രേഖയുടെ പല വീടുകളും വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലക്ഷങ്ങളാണ് അവര്‍ മാസത്തില്‍ സമ്പാദിക്കുന്നത്. മുംബൈയിലെ ബാന്‍ഡ്സ്റ്റാന്റ് മേഖലയിലാണ് രേഖ താമസിക്കുന്നത്. ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനുമെല്ലാം രേഖയുടെ അയല്‍വാസികളാണ്. രേഖയുടെ ബംഗ്ലാവ് ബസേരയ്ക്ക് നൂറ് കോടിയുടെ മൂല്യമുണ്ട്.
332 കോടിയുടെ ആസ്തിയുണ്ട് നടിക്ക്. അതുപോലെ പരസ്യ ചിത്രങ്ങളില്‍ നിന്നും വലിയ വരുമാനം നടിക്ക് ലഭിക്കുന്നുണ്ട്. ബില്‍ ബോര്‍ഡുകളില്‍ രേഖയുടെ ചിത്രം ഉപയോഗിക്കുന്നതിന് പത്ത് മുതല്‍ ഇരുപത് ലക്ഷം വരെയാണ് നടി ഈടാക്കുന്നത്.
ഫിക്‌സഡ് ഡെപ്പോസിറ്റുകളും നടിക്കുണ്ട്. കരിയറില്‍ മികച്ച സമ്പാദ്യം ആ രീതിയിലാണ് വന്നത്. രേഖയ്ക്ക് അനാവശ്യ ചെലവുകള്‍ ഒന്നുമില്ല. വലിയ വിലയേറിയ വസ്ത്രങ്ങള്‍ അവര്‍ ധരിക്കാറില്ല. പകരം പട്ടുസാരികളാണ് ധരിക്കാറുള്ളത്.
അധികവും സമ്മാനങ്ങളായി ലഭിച്ചവയാണ്. അതുപോലെ ഒരുപാട് സ്റ്റാഫുകളും നടിക്കില്ല. ഫര്‍സാന എന്ന സെക്രട്ടറിയും ഒരു ഡ്രൈവറുമാണ് രേഖയ്ക്കുള്ളത്. അതുകൊണ്ട് മറ്റ് നടിമാരെ പോലെയല്ല ഒരുപാട് സമ്പാദിക്കാനും രേഖയ്ക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications