ദീപികയുടെയോ ആലിയയുടെയോ അടുത്തില്ല, ഈ നടി പക്ഷേ ഒരു മിനുട്ടില്‍ മാത്രം സമ്പാദിക്കുന്നത് ഒരു കോടി
ബോളിവുഡില്‍ നടിമാരുടെ പ്രതിഫലം കേട്ടാല്‍ പലരും ചിലപ്പോള്‍ ഞെട്ടിപ്പോകും. മലയാള നടിമാര്‍ക്കൊന്നും സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത അത്രയാണ് നടിമാര്‍ ബോളിവുഡില്‍ പ്രതിഫലം വാങ്ങുന്നത്. ദീപിക പദുക്കോണ്‍ മുപ്പത് കോടി വരെയാണ് പ്രതിഫലമായി ഒരു ചിത്രത്തിന് വാങ്ങുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വരെ ഈ പ്രതിഫലമില്ല.
മലയാള സിനിമ പക്ഷേ ചെറിയ ഇന്‍ഡസ്ട്രിയാണെന്ന് പറയാം. തമിഴിലോ തെലുങ്കിലോ പോലും ഇത്ര വലിയ പ്രതിഫലം നടിമാര്‍ക്കില്ല. എന്നാല്‍ ബോളിവുഡിലെ മുന്‍നിരയില്‍ ഇല്ലാതിരുന്നിട്ടും ഒരു നടി പ്രതിഫലമായി വാങ്ങുന്നത് കോടികളാണ്. ഈ നടി ഒരു മിനുട്ടില്‍ വാങ്ങുന്ന പ്രതിഫലം ദീപികയ്‌ക്കോ ആലിയ ഭട്ടിനോ പോലുമില്ലെന്ന് പറയാം.

തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്‌കന്ദ എന്നൊരു ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം പക്ഷേ ബോക്‌സോഫീസ് പരാജയമായിരുന്നു. ആകെ 59 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിലെ ഒരു നൃത്തരംഗത്ത് ബോളിവുഡിലെ ഈ പ്രമുഖ നടിയും അഭിനയിച്ചിരുന്നു. ഒരു മിനുട്ടിന് ഒരു കോടിയാണ് ഈ നടിയുടെ പ്രതിഫലം.
ഉര്‍വശി റൗട്ടേലയാണ് ഈ നടി. ബോളിവുഡില്‍ പറയത്തക്ക ഹിറ്റുകളോ പോപ്പുലറായിട്ടുള്ള സിനിമയോ ഒന്നുമില്ലാത്ത നടിയാണ് ഉര്‍വശി. എന്നാല്‍ ഐറ്റം ഡാന്‍സുകളില്‍ അടക്കം ഉര്‍വശി പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ഗാനങ്ങള്‍ വലിയ ഹിറ്റാവാറുമുണ്ട്. എന്തുകൊണ്ടാണ് ഉര്‍വശിക്ക് മിനുട്ടില്‍ ദീപികയേക്കാള്‍ ഏറെ പ്രതിഫലം കിട്ടുന്നതെന്ന കാര്യം ഇപ്പോഴും അത്ഭുതമാണ്.
ഉര്‍വശി റൗട്ടേല നേരത്തെ സ്‌കന്ദയിലെ കള്‍ട്ട് മാമാ എന്ന ഗാനത്തില്‍ നൃത്തരംഗത്തില്‍ അഭിനയിച്ചിരുന്നു. മൂന്ന് മിനുട്ട് നീളുന്ന അതിഥി വേഷമായിരുന്നു ഉര്‍വശിക്ക് ഈ ചിത്രത്തിലുണ്ടായിരുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിനായി മൂന്ന് കോടി രൂപയാണ് നടി പ്രതിഫലം വാങ്ങിയത്.
ബോളിവുഡിലെ ഏതൊരു നടിയും വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ മുകളിലാണിത്. അതായത് ഒരു മിനുട്ടിന് ഉര്‍വശി വാങ്ങിയത് ഒരു കോടി രൂപയാണെന്ന് പറയാം. തെലുങ്കില്‍ ഒരു നടിക്ക് പോലും ഇത്രത്തോളം പ്രതിഫലമില്ല. അതേസമയം പത്ത് വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ അരങ്ങേറിയിട്ടെങ്കിലും അത്ര വലിയൊരു താരമായി ഉര്‍വശി ഉയര്‍ന്നിട്ടില്ല.
2013ല്‍ സണ്ണി ഡിയോളിന്റെ സിംഗ് സാബ് ദി ഗ്രേറ്റിലൂടെയാണ് നടി ബോളിവുഡില്‍ അരഹ്‌ങേറുന്നത്. പിന്നീട് ഭാഗ് ജോണി, സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്‌റ്റോറി 4, പാഗല്‍പന്തി, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതിനൊപ്പം കന്നഡ, ബംഗാളി, തമിഴ്, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിരുന്നു.
എന്നാല്‍ കാര്യമായ വിജയം നടിക്ക് ലഭിച്ചിരുന്നു. അവസാനം ഇറങ്ങിയ ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയും പരാജയമായി മാറി. ദീപികയും ആലിയയും ബോളിവുഡില്‍ വമ്പന്‍ നടിമാരായിട്ടും ഇത്ര വലിയൊരു പ്രതിഫലം ഇപ്പോഴും ലഭിക്കുന്നില്ല.












Click it and Unblock the Notifications