ഷാരൂഖ് ഖാന് പിന്നില്‍ ആസ്തി, സല്‍മാനും പ്രഭാസും മുട്ടുമടക്കി; ഈ സൂപ്പര്‍ താരത്തിന്റെ പ്രതിഫലം ഇത്ര
മുംബൈ: ബോളിവുഡിന് സ്റ്റാര്‍ കിഡ് ഇന്‍ഡസ്ട്രി എന്നൊരു പേരുണ്ട്. നിരവധി താരപുത്രന്‍മാരും പുത്രിമാരും അവിടെയുണ്ട്. പലരും സിനിമ പശ്ചാത്തലമുള്ള കുടുംബമായത് കൊണ്ട് മാത്രം ബോളിവുഡില്‍ എത്തിപ്പെട്ടതാണ് എന്നും പറയാം. എന്നാല്‍ കഴിവ് കൊണ്ട് സൂപ്പര്‍ താരമായ നിരവധി താരങ്ങളുണ്ട്. സല്‍മാന്‍ ഖാനും, ആമിര്‍ ഖാനുമെല്ലാം അതില്‍ വരും.
പുതിയ തലമുറയില്‍ ആണെങ്കില്‍ രണ്‍ബീര്‍ കപൂറിനെയും ഷാഹിദ് കപൂറിനെയും അതില്‍ ഉള്‍പ്പെടുത്താം. തെലുങ്ക് ഇന്‍ഡസ്ട്രിയാണെങ്കില്‍ പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ അടക്കമുള്ളവരെല്ലാം താരപുത്രന്‍മാരാണ്. തമിഴും മലയാളവും വ്യത്യസ്തമല്ല. എന്നാല്‍ ഇവരെയെല്ലാം സമ്പത്തില്‍ പിന്നിലാക്കുന്ന ഒരു താരപുത്രന്‍ ബോളിവുഡിലുണ്ട്.

ഷാരൂഖ് ഖാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാണ് ഈ താരം. അത് മറ്റാരുമല്ല ഹൃതിക് റോഷനാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാകേഷ് റോഷന്റെ മകനാണ് ഹൃതിക്. ബോളിവുഡിലെ ഗ്രീക്ക് ദേവന്‍ എന്നാണ് ഹൃതിക് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും സമ്പത്തുള്ള താരപുത്രന്‍ എന്ന പേരും ഹൃതിക്കിനുണ്ട്.
സിനിമകള്‍ മറ്റുള്ള താരങ്ങളെ പോലെ ഒരുപാട് ചെയ്യുന്നയാളല്ല അദ്ദേഹം. അവസാനം റിലീസ് ചെയ്ത ഫൈറ്റര്‍ മികച്ച വിജയമായിരുന്നു. എന്നാല്‍ ഹൃതിക്കിന്റെ സമ്പത്തിന് പ്രധാന കാരണം സിനിമ മാത്രമല്ല. നിക്ഷേപങ്ങളും ബിസിനസുമെല്ലാം ഹൃതിക്കിനുണ്ട്. അതെല്ലാം വന്‍ ലാഭമാണ് താരത്തിന് സമ്മാനിക്കുന്നത്. അതാണ് സമ്പത്ത് ഉയരാന്‍ കാരണം.
ഹൃതിക് റോഷന്റെ ആസ്തി 3100 കോടിയാണ്. ഏകദേശം 370 മില്യണ്‍ യുഎസ് ഡോളര്‍ വരും ഇത്. ഷാരൂഖ് ഖാന് മാത്രമാണ് 7000 കോടിക്ക് മുകളില്‍ ആസ്തിയുള്ളത്. അത് ഹൃതിക്കിന്റെ ഇരട്ടി വരും. ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടനാണ് ഷാരൂഖ് ഖാന്‍. അതേസമയം ഹൃതിക്ക് പല സൂപ്പര്‍ താരങ്ങള്‍ക്കും മുകളിലാണ്.
ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്ക് മുകളിലാണ് ഹൃതിക്കിന്റെ ആസ്തി. സെയ്ഫ് അലി ഖാന് 1200 കോടി, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ 400 കോടി, ആലിയ ഭട്ട് 550 കോടി എന്നിങ്ങനെയാണ് ആസ്തിയുള്ളത്. ഈ താരപുത്രന്‍മാരും പുത്രിമാരുമെല്ലാം ഹൃതിക്കിന് പിന്നിലാണ്. സല്‍മാനും ആമിറിനും 3000 കോടിക്ക് താഴെയാണ് ആസ്തി.
ദക്ഷിണേന്ത്യയിലെ പല സൂപ്പര്‍ താരങ്ങളും ഹൃതിക്കിനേക്കാള്‍ പിന്നിലാണ് ആസ്തി. രാംചരണ്‍ 1340 കോടി, ജൂനിയര്‍ എന്‍ടിആര്‍ 500 കോടി, പ്രഭാസ് 300 കോടി, രജനീകാന്ത് 400 കോടി എന്നിങ്ങനെയാണ് ആസ്തി. ആമിറിന് 1800 കോടിയും സല്‍മാന് 2900 കോടിയുമാണ് ആസ്തി. അതേസമയം ഹൃതിക്കിന് നിരവധി നിക്ഷേപങ്ങളുണ്ട്.
ഹൃതിക്ക് 85 കോടിയാണ് പ്രതിഫലമായി ഒരു സിനിമയ്ക്കായി വാങ്ങുന്നത്. അതുപോലെ എച്ച്ആര്‍എക്‌സ് എന്ന വമ്പന്‍ ബ്രാന്‍ഡും ഹൃതിക്കിനുണ്ട്. ആയിരം കോടിയാണ് ഈ കമ്പനിയുടെ മൂല്യം. തുടര്‍ച്ചയായി വന്‍ ലാഭം ഈ കമ്പനിക്ക് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications